Phone Plan Updated

1/11/2013

ബിഎസ്എന്‍എല്‍ പുതിയ പ്ലാന്‍ ആജീവന്‍


കോഴിക്കോട്: കേരളപ്പിറവി ദിനത്തില്‍ ആജീവന്‍ എന്ന പേരില്‍ ബിഎസ്എന്‍എല്‍ പുതിയ പ്രീപെയ്ഡ് മൊബൈല്‍ പ്ലാന്‍ പ്രഖ്യാപിച്ചു. 180 ദിവസം കാലാവധിയുള്ള പ്ലാനില്‍ സിം കാര്‍ഡ് സൗജന്യമാണ്.

ഇന്ത്യയിലെവിടെയും ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലേക്ക് സെക്കന്‍ഡിന് 1.2 പൈസയും മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് സെക്കന്‍ഡിന് 1.3 പൈസയുമാണ് ചാര്‍ജ്. ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലെ മൂന്ന് നമ്പറുകളിലേക്ക് ഫ്രണ്ട്‌സ് ആന്‍ഡ് ഫാമിലി സൗകര്യവും ഉണ്ടാവും.

റോമിങ് വരിക്കാര്‍ക്ക് ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലേക്ക് സെക്കന്‍ഡിന് 1.2 പൈസയും മറ്റുള്ളവയിലേക്ക് സെക്കന്‍ഡിന് 1.5 പൈസയുമാണ് നിരക്കുകള്‍ . വീഡിയോകോളുകള്‍ക്ക് ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലേക്ക് സെക്കന്‍ഡിന് 1.5 പൈസയും മറ്റുള്ളവയിലേക്ക് 1.8 പൈസയുമാണ്. ഓരോ തവണയും ടോപ്പ് അപ് ചെയ്ത് 200 രൂപയിലെത്തുന്ന ദിവസംമുതല്‍ ഈ പ്ലാനിന്റെ കാലാവധി 180 ദിവസത്തേക്കുകൂടി ദീര്‍ഘിപ്പിച്ചു കിട്ടും. മറ്റു പ്ലാനില്‍നിന്ന് ആജീവന്‍ പ്ലാനിലേക്ക് മാറാന്‍ പ്ലാന്‍വൗച്ചര്‍ 44 ഉപയോഗിക്കാം.

No comments:

Post a Comment