Monday, August 27, 2012

Microsoft - New Logo



സോഫ്റ്റ്‌വേര്‍ ഭീമനായ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ 25 വര്‍ഷത്തിനിടെ ആദ്യമായി അതിന്റെ ലോഗോ പരിഷ്‌ക്കരിച്ചു. കമ്പനി പുറത്തിറക്കുന്ന പുതിയ ഉത്പന്നങ്ങളുടെ ബ്രാന്‍ഡിങ് ഏകീകരിക്കാനുള്ള നീക്കമാണിത്.

1987 ലാണ് ഇതിന് മുമ്പ് മൈക്രോസോഫ്റ്റ് അതിന്റെ ലോഗോ പരിഷ്‌ക്കരിച്ചത്. മള്‍ട്ടികളര്‍ സമചതുരങ്ങളും അതിന് നേരെ ലളിതമായി കമ്പനിയുടെ പേരും എഴുതിയ രീതിയിലുള്ളതാണ് പുതിയ ലോഗോ. മുമ്പെത്തെ ലോഗോയില്‍ ഇറ്റാലിക്‌സ് അക്ഷരങ്ങളാണ് ഉപയോഗിച്ചിരുന്നത്.


വിന്‍ഡോസ് 8 ഒ.എസും, പുതിയ ഓഫീസ് സോഫ്റ്റ്‌വേര്‍ പാക്കേജും, സ്മാര്‍ട്ട്‌ഫോണ്‍ സോഫ്റ്റ്‌വേറും ഈ വര്‍ഷം മൈക്രോസോഫ്റ്റ് പുറത്തിറക്കുകയാണ്. അതിന്റെ ഭാഗമായാണ് ലോഗോ പരിഷ്‌ക്കരണം. വ്യത്യസ്ത ഉത്പന്നങ്ങളുണ്ടെങ്കിലും, ഒറ്റ ലോഗോ മാത്രം ഉപയോഗിക്കുന്ന ആപ്പിളിനെയാണ് ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റ് മാതൃകയാക്കിയിരിക്കുന്നത്. 
മൈക്രോസോഫ്റ്റ് ലോഗോയ്ക്ക് മുന്നില്‍ ബില്‍ ഗേറ്റ്‌സ് (2003 ലെ ചിത്രം)


'മൈക്രോസോഫ്റ്റ് ലോഗോ പരിഷ്‌ക്കരിച്ചിട്ട് ഇപ്പോള്‍ 25 വര്‍ഷമായി. ഒരു മാറ്റത്തിന് പറ്റിയ സമയമാണിത്'-കമ്പനിയുടെ ബ്രാന്‍ഡ് സ്ട്രാറ്റജി മാനേജര്‍ ജെഫ് ഹാന്‍സെന്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

പുതിയ ഉത്പന്നങ്ങളുടെ റിലീസ് മൈക്രോസോഫ്റ്റിനെ സംബന്ധിച്ച് പുതിയൊരു യുഗത്തിന്റെ തുടക്കമാണ്. അതിനാല്‍, കമ്പനിയുടെ ലോഗോ ആ പുതിയ തുടക്കത്തിന് യോജിച്ച ദൃശ്യവത്ക്കരണമാകണമെന്ന് ഹാന്‍സെന്‍ അഭിപ്രായപ്പെട്ടു.

വിന്‍ഡോസിന്റെ നിലവിലുള്ള ലോഗോയുമായി കാഴ്ച്ചയില്‍ സാമ്യമുള്ളതാണ് കമ്പനിയുടെ പുതിയ ലോഗോ. 
കാല്‍നൂറ്റാണ്ടിനു ശേഷം മൈക്രോസോഫ്റ്റിന് പുതിയ ലോഗോ

No comments:

Post a Comment