Monday, August 27, 2012

Sony Experia SL - 1.7 Ghz Dual core processor Rs. 35000/-


എക്‌സ്പീരിയ എസ്.എല്


ലോകത്തെ മുന്‍നിര ഇലക്‌ട്രോണിക്‌സ് കമ്പനികളെല്ലാം അണിനിരക്കുന്ന വാണിജ്യമേളയാണ് ജര്‍മനിയിലെ ബര്‍ലിനില്‍ ആരംഭിക്കുന്ന ഐ.എഫ്.എ. 2012. ആഗസ്ത് 31 മുതല്‍ സപ്തംബര്‍ അഞ്ച് വരെ നീളുന്ന ഈ ഇ-മേള റിപ്പോര്‍ട്ട് ചെയ്യാനായി മാത്രം 6000 പത്രലേഖകര്‍ ജര്‍മനിയിലേക്ക് വിമാനം കയറും. മൊബൈല്‍ ഫോണ്‍ കമ്പനികളും ഇലക്‌ട്രോണിക്‌സ് സ്ഥാപനങ്ങളുമെല്ലാം തങ്ങളുടെ ഏറ്റവും പുതിയ ബ്രാന്‍ഡുകള്‍ മേളയില്‍ അവതരിപ്പിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

ഐ.എഫ്.എ. 2012 ല്‍ സോണി അവതരിപ്പിക്കുക എക്‌സ്പീരിയ എസ്.എല്‍. എന്ന സ്മാര്‍ട്‌ഫോണ്‍ മോഡലാകും. ഈ വര്‍ഷമാദ്യം സോണി വിപണിയിലെത്തിച്ച് എക്‌സ്പീരിയ എസ് എന്ന സ്മാര്‍ട്‌ഫോണ്‍ മോഡലിന്റെ പുതിയ വെര്‍ഷനാണ് എക്‌സ്പീരിയ എസ്.എല്‍. എക്‌സ്പീരിയ എസിന്റെ സ്‌പെസിഫിക്കേഷനുകളില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെയാണ് എസ്.എല്‍. അവതരിച്ചിരിക്കുന്നത്.

1.5 ഗിഗാഹെര്‍ട്‌സിന്റെ ഡ്യുവല്‍കോര്‍ സ്‌നാപ്ഡ്രാഗണ്‍ എസ് 3 ആയിരുന്നു എക്‌സ്പീരിയ എസിന്റെ പ്രൊസസറെങ്കില്‍ എസ്.എല്ലില്‍ 1.7 ഗിഗാഹെര്‍ട്‌സിന്റെ അതേ പ്രൊസസര്‍ തന്നെ ഉപയോഗിച്ചിരിക്കുന്നു. 4.3 ഇഞ്ച് വിസതാരവഒം 1280 ത 720 പിക്‌സല്‍സ് റിസൊല്യൂഷനുമുള്ള സ്‌ക്രീനാണ് ഈ ഫോണിനുളളത്. ഭാരം 144 ഗ്രാം.

ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്പീരിയ എസ്.എല്ലില്‍ 12.1 മെഗാപിക്‌സല്‍ ക്യാമറയും വീഡിയോ കോളിങിനായി 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. 16 എക്‌സ് ഡിജിറ്റല്‍ സൂം, പള്‍സ്ഡ് എല്‍.ഇ.ഡി. ഫ്ലാഷ് എന്നിവയാണ് പ്രധാന ക്യാമറയുടെ പ്രത്യേകതകള്‍.

ത്രീജി, വൈഫൈ, എന്‍.എഫ്.സി., ഡി.എല്‍.എന്‍.എ., അസിസ്റ്റഡ് ജി.പി.എസ്. തുടങ്ങി കണക്ടവിറ്റിക്കായുളള എല്ലാവിധ സങ്കേതങ്ങളും എക്‌സ്പീരിയ എസ്.എല്ലിലുണ്ട്. ഒരു ജി.ബി. റാമുള്ള ഈ ഫോണ്‍ 27.8 ജി.ബി. ഇന്റേണല്‍ മെമ്മറിയും വാഗ്ദാനം ചെയ്യുന്നു. 8.25 മണിക്കൂര്‍ സംസാരസമയവും 410 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് ഈ േഫാണിന് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.

ഗ്രേ, പിങ്ക്, കറുപ്പ്, വെളുപ്പ് എന്നീ നാലു നിറങ്ങളിലാകും എക്‌സ്പീരിയ എസ്.എല്‍. വിപണിയില്‍ എത്തുകയെന്ന് സോണി തങ്ങളുടെ വെബ്‌സൈറ്റിലുടെ വ്യക്തമാക്കിക്കഴിഞ്ഞു. വെബ്‌സൈറ്റിലെ 'കമിങ് സൂണ്‍' പട്ടികയിലെ അറിയിപ്പല്ലാതെ പുതിയ ഫോണിനെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ സോണി കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല.

മൂന്നു മാസങ്ങള്‍ക്കുളളില്‍ ഈ മോഡല്‍ ഇന്ത്യന്‍ വിപണികളിലും എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സോണി എക്‌സ്പീരിയ എസ് ഇന്ത്യയില്‍ വില്‍ക്കുന്നത് 28,990 രൂപയ്ക്കാണ്. പുതിയ മോഡലിന്റെ ഇന്ത്യയിലെ വില 34,990 രൂപയായിരിക്കുമെന്ന് ചില ടെക്‌നോളജി സൈറ്റുകള്‍ പ്രവചിക്കുന്നുണ്ട്. 

No comments:

Post a Comment