HTC One's clone GooPhone One
The HTC One comes with a 4.7-inch full-HD display with 468 pixels per inch packed in an aluminium unibody.
It is powered by a 1.7GHz quad-core Qualcomm Snapdragon 600 processor
2GB of RAM.
Users can opt for a 32GB or 64GB model of HTC One.
There is no provision to expand the storage.
3G, Wi-Fi 802.11 a/ac/b/g/n, Bluetooth 4.0, GPS, NFC, Infrared and Micro-USB.
HTC One comes with a 4-ultrapixel camera in the back and a 2.1-megapixel one in the front.
There is a 2,300mAh battery on board.
Available in three colour options - Grey, Black and Red.
ആന്‍ഡ്രോയ്ഡ് ഫോണുകളുടെ പ്രളയമാണിപ്പോള്‍. ചെറുകിട കമ്പനികള്‍ മുതല്‍ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ സാംസങ് വരെ പയറ്റുന്ന മേഖല. ആ പ്രളയത്തിനിടയില്‍ വ്യത്യസ്തമായ ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് എത്തിച്ചിരിക്കുകയാണ് തയ്‌വാന്‍ കമ്പനിയായ എച്ച്.ടി.സി.
കഴിഞ്ഞവര്‍ഷം കമ്പനിയിറക്കിയ എച്ച്.ടി.സി.വണ്‍ എക്‌സിനെ പാടെ നവീകരിച്ച്'എച്ച്.ടി.സി.വണ്‍' (HTC One) എന്ന പേരിലാണ് പുതിയ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ പ്ലാസ്റ്റിക് ഭാഗങ്ങള്‍ക്ക് പകരം ഏതാണ്ട് പൂര്‍ണമായും അലുമിനിയം ബോഡിയാണ് എച്ച്.ടി.സി.വണ്ണിന്റേത്.
4.7 ഇഞ്ച് 1080പി ഹൈഡെഫിനിഷന്‍ ഡിസ്‌പ്ലെ, അള്‍ട്രാപിക്‌സല്‍ ക്യാമറ, മുന്‍ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന സ്റ്റീരിയോ സ്പീക്കറുകള്‍, ആന്‍ഡ്രോയ്ഡിന്റെ ജല്ലി ബീന്‍ പതിപ്പ് - നിലവിലുള്ള ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ എന്ന് വിശേഷിപ്പിക്കാവുന്നതാണ് എച്ച്.ടി.സി.വണ്‍ എന്ന് ചില വിദഗ്ധര്‍ വിലയിരുത്തുന്നു.
എന്നാല്‍, മാര്‍ച്ച് പകുതിയോടെ സാംസങ് ഗാലക്‌സി എസ് 4 കൂടി രംഗത്തെത്തിക്കോട്ടെ, എന്നിട്ട് തീരുമാനിക്കാമെന്ന് മറ്റ് ചിലര്‍.
സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ഈ വര്‍ഷത്തെ 'മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സ്' തുടങ്ങാനിരിക്കെയാണ്, എച്ച്.ടി.സി.മുന്‍കൂറായി ഗോളടിച്ചിരിക്കുന്നത്.
എച്ച്.ടി.സി.വണ്ണിലെ 'ബ്ലിങ്ക്ഫീഡ്' (BlinkFeed) ഫീച്ചര്‍, മറ്റ് ആന്‍ഡ്രോയിഡ് ഫോണുകളൊന്നും പ്രദാനംചെയ്യാത്ത യൂസര്‍ അനുഭവം ഉപയോക്താക്കള്‍ക്ക് നല്‍കുമെന്ന അവകാശവാദത്തോടെയാണ് ന്യൂയോര്‍ക്കില്‍ എച്ച്.ടി.സി.വണ്‍ അവതരിപ്പിക്കപ്പെട്ടത്.
ഫോണിന്റെ ഹോംസ്‌ക്രീനില്‍ തന്നെയുള്ള പേഴ്‌സണലൈസ്ഡ് കണ്ടന്റ് ഫീഡാണ് ബ്ലിങ്ക്ഫീഡ്. 'നിങ്ങള്‍ നിശ്ചയിക്കുന്നത് പ്രകാരം, പ്രസക്തമായ സ്രോതസ്സുകളില്‍ നിന്നുള്ള ഏറ്റവും പുതിയ ഉള്ളടക്കം അഗ്രഗേറ്റ് ചെയ്യാന്‍ ബ്ലിങ്ക്ഫീഡ് വഴി സാധിക്കും. വാര്‍ത്തകളിലേക്കും സോഷ്യല്‍ ഫീഡുകളിലേക്കും തത്സമയം എത്താന്‍ ഇത് സഹായിക്കും. വ്യത്യസ്ത ആപ്ലിക്കേഷനുകളിലും വെബ്‌സൈറ്റുകളിലും കൂടി ചാടിക്കളിക്കേണ്ട ആവശ്യമേയില്ല' -എച്ച്.ടി.സി.പറയുന്നു.
മറ്റൊരു ശ്രദ്ധേയമായ ഫീച്ചറാണ് 'എച്ച്.ടി.സി.സോയി' (HTC Zoe). ക്യാമറയുടെ ഷട്ടര്‍ അമര്‍ത്തുമ്പോള്‍, നിശ്ചലദൃശ്യങ്ങള്‍ക്ക് പകരം ഉന്നത റിസല്യൂഷനിലുള്ള ചെറുവീഡിയോകള്‍ പകര്‍ത്താനുള്ളതാണ് ഈ ഫീച്ചര്‍. ആ നിമിഷത്തെ ഏറ്റവും മികച്ച ദൃശ്യം കൈപ്പിടിയിലാക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും. പിക്ച്ചര്‍ ഗാലറിയെ ചെറുവീഡിയോകളായി പരിവര്‍ത്തനം ചെയ്യാനും ഈ സോഫ്റ്റ്‌വേര്‍ സഹായിക്കും.
എച്ച്.ടി.സി.വണ്ണിന്റെ മറ്റൊരു സവിശേഷത അതിലെ 'അള്‍ട്രാപിക്‌സല്‍'(UltraPixel) ക്യാമറയും സോഫ്റ്റ്‌വേറുമാണ്. കുറഞ്ഞ വെളിച്ചത്തില്‍, നിലവിലുള്ള ഏത് സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ നല്‍കുന്നതിലും മികച്ച ദൃശ്യങ്ങള്‍ എച്ച്.ടി.സി.വണ്‍ കൊണ്ട് പകര്‍ത്താമെന്ന് കമ്പനി പറയുന്നു. 2.1 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്.
1.7 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍ കരുത്തുപകരുന്ന എച്ച്.ടി.സി.വണ്ണിന് 2ജിബി റാം ഉണ്ട്. വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എന്‍എഫ്‌സി, മൈക്രോ യു.എസ്.ബി. തുടങ്ങിയ സൗകര്യങ്ങളെല്ലാമുണ്ട്. 32ജിബി, 64 ജിബി മോഡലുകളില്‍ ഫോണ്‍ ലഭിക്കും. എന്നാല്‍, സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ മാര്‍ഗമില്ല. 2,300mAh ബാറ്ററിയാണ് ഫോണിലേത്.
ടിവി, സെറ്റപ്പ് ബോക്‌സുകള്‍ റിസീവറുകള്‍ തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന റിമോര്‍ട്ട് കണ്‍ട്രോള്‍ ഉള്ള ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ആണ് എച്ച്.ടി.സി.വണ്‍ എന്ന് കമ്പനി പറയുന്നു. റിമോട്ട് കണ്‍ട്രോള്‍ പുതിയൊരു വിപണനഘടകമായി മാറ്റാന്‍ കഴിയുമെന്ന് എച്ച്.ടി.സി.കണക്കുകൂട്ടുന്നു. അതിനായി, വിവിധ രാജ്യങ്ങളില്‍ കേബിള്‍ കമ്പനികളുമായി ചര്‍ച്ച നടത്തുന്നതായും കമ്പനി വെളിപ്പെടുത്തി.
ലോകത്ത് ആദ്യം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിച്ച കമ്പനികളിലൊന്നാണ് എച്ച്.ടി.സി. എന്നാല്‍, ആപ്പിളിന്റെയും സാംസങിന്റെയും മുന്നേറ്റത്തില്‍ എച്ച്.ടി.സിക്ക് അടിപതറി. ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കുന്ന അഞ്ച് കമ്പനികളിലൊന്ന് എന്ന പദവിയും കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ടു.
ഈ സാഹചര്യത്തില്‍ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് എച്ച്.ടി.സി.വണ്‍ വഴി കമ്പനി നടത്തുന്നത്.
മാര്‍ച്ച് 15 ഓടെ വില്‍പ്പന തുടങ്ങുമെന്ന് കരുതുന്ന 32 ജിബി മോഡല്‍ എച്ച്.ടി.സി.വണ്‍ മോഡലിന് ബ്രിട്ടനില്‍ 510 പൗണ്ട് (42,500 രൂപ) ആണ് ചില റീട്ടെയ്‌ലര്‍ കമ്പനികള്‍ വിലയിട്ടിട്ടുള്ളത്.

No comments:
Post a Comment