Wednesday, October 30, 2013

NOKIA LUMIA 2520 10.1 INCH FULL HD IPS LCD DISPLAY TAB FOR RS.30800/-


 NOKIA LUMIA 2520 10.1 INCH FULL HD IPS LCD DISPLAY TAB FOR RS. 30800/-



10.1-inch full-HD IPS LCD display and with enhanced outdoor readability
2.2GHz quad-core Qualcomm Snapdragon 800 processor
2GB of RAM
32GB inbuilt storage, expandable up to 32GB via microSD card
Windows RT 8.1
6.7-megapixel rear camera with ZEISS optics
2-megapixel front-facing camera
8000mAh battery


ലൂമിയ 2520 അവതരിപ്പിച്ചു; ടാബ്‌ലറ്റ് രംഗത്തേക്കും നോക്കിയ

  

സാങ്കേതികവിദ്യയിലെയും വിപണിയിലെയും മാറ്റങ്ങള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ അല്പം മടിയുള്ള കൂട്ടത്തിലാണ് നോക്കിയ. എതിരാളികള്‍ വിജയം കൊയ്തശേഷം, ഇനി രക്ഷയില്ലെന്നുവന്നാല്‍ മാത്രമേ നോക്കിയ പുനര്‍വിചിന്തനത്തിന് തയ്യാറാകൂ.

ബിസിനസ്സില്‍ വന്‍ തിരിച്ചടി നേരിട്ടപ്പോഴാണ് അവര്‍ അല്പമെങ്കിലും മാറി ചിന്തിക്കാന്‍ തുടങ്ങിയത്. അതിന്റെ ഭാഗമായി ടാബ്‌ലറ്റ് രംഗത്തേക്കും കടക്കാന്‍ ഒടുവില്‍ നോക്കിയ തയ്യാറായിരിക്കുന്നു.

എന്തായാലും ഇത്തവണ ഒരു മുഴംമുമ്പേ എറിയാന്‍ ഫിന്‍ലന്‍ഡ് ആസ്ഥാനമായ കമ്പനിക്ക് സാധിച്ചു. ആപ്പിളിന്റെ പുതിയ ഐപാഡ് പതിപ്പുകള്‍ പുറത്തിറക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ നോക്കിയ അവരുടെ ആദ്യ ടാബ്‌ലറ്റായ ലൂമിയ 2520 ( Nokia Lumia 2520 ) അവതരിപ്പിച്ചു.

അമേരിക്കയിലാണ് ആപ്പിള്‍ ലോഞ്ചിങ് നടത്തിയതെങ്കില്‍ , നോക്കിയ തിരഞ്ഞെടുത്ത വേദി അബുദാബിയാണ്. ഏഷ്യന്‍ വിപണിക്ക് നോക്കിയ നല്‍കുന്ന പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ അമേരിക്കയിലും, ബ്രിട്ടനിലും, ഫിന്‍ലന്‍ഡിലും ആയിരിക്കും നോക്കിയ ടാബ്‌ലറ്റ് ആദ്യം വിപണിയിലെത്തുക. പിന്നിടേ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ലൂമിയ 2520 വരൂ.

ആപ്പിള്‍ പുതിയതായി പുറത്തിറക്കിയ ഐപാഡ് എയര്‍, ഐപാഡ് മിനി
എന്നിവയുമായി താരതമ്യം ചെയ്യുന്നതിന് മുമ്പ് നോക്കിയ ടാബില്‍ എന്തൊക്കെയാണ് ഉള്ളതെന്ന് നോക്കാം.

10.1 ഇഞ്ച് ഫുള്‍ എച്ച്.ഡി. എ.പി.എസ്. എല്‍.സി.ഡി. ഡിസ്‌പ്ലേയാണ് ലൂമിയ 2520 ല്‍. റെസല്യൂഷന്‍ 1920 X 1080 പിക്‌സല്‍. അതായത് 218 പിക്‌സല്‍ പെര്‍ ഇഞ്ച് ( 218ppi ). ലൂമിയ സ്മാര്‍ട്ട് ഫോണുകളിലെ ക്ലിയര്‍ബാക്ക് ഡിസ്‌പ്ലേ ഫില്‍റ്ററും ( Clear Black Display Filter ) ഇതിലുണ്ട്. സൂര്യപ്രകാശത്തിലും മികച്ച ഡിസ്‌പ്ലേ ഇത് നല്‍കും.

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ആര്‍.ടി.8.1 ആണ് ( Windows RT8.1 ) ഓപ്പറേറ്റിങ് സിസ്റ്റം. മൈക്രോസോഫ്റ്റിന്റെ സര്‍ഫേസ്2 എന്ന മോഡലില്‍ മാത്രമേ നിലവില്‍ ഈ ഒ.എസ്. ഉപയോഗിക്കുന്നുള്ളൂ. നോക്കിയ മത്സരിക്കുന്നത് ഈ മോഡലുമായാണ്.

ഇതിലെ രസകരമായ കാര്യം, നോക്കിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ് എന്നതാണ്. രണ്ടുപേരും ഒന്നാവുന്നതിനുമുമ്പുള്ള ആരോഗ്യകരമായ ഒരു മത്സരം!.

2.2 ഗിഗാ ഹെര്‍ട്‌സ് ക്വാഡ്‌കോര്‍ ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 800 പ്രോസസ്സറാണ് നോക്കിയ ടാബിന് കരുത്തേകുന്നത്. ഒപ്പം 2. ജി.ബി. റാമും. 32 ജി.ബി.യാണ് ഇന്‍ബില്‍റ്റ് മെമ്മറി. 32 ജി.ബി.യുടെ മൈക്രോ എസ്.ഡി. കാര്‍ഡും ഉപയോഗിക്കാം. ബാറ്ററി 8000 എം.എ.എച്ച്. 10 മണിക്കൂര്‍ തുടര്‍ച്ചയായ ഉപയോഗത്തിന് ഇത് സഹായിക്കും.


അതിവേഗം ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും ഉണ്ട്. ഇതുവഴി അരമണിക്കൂര്‍ കൊണ്ട് 50 ശതമാനവും ഒരു മണിക്കൂര്‍ കൊണ്ട് 80 ശതമാനവും ബാറ്ററി ചാര്‍ജ് ചെയ്യാം. യാത്രാവേളകളിലും മറ്റും ഇത് ഏറെ സഹായം ചെയ്യും. ലൂമിയ പരമ്പരയിലെ ചില സ്മാര്‍ട്ട്‌ഫോണുകളില്‍ നിലവില്‍ ഈ സൗകര്യമുണ്ട്.

6.7 മെഗാപിക്‌സലിന്റേതാണ് പ്രധാന ക്യാമറ. മുന്‍ ക്യാമറ രണ്ട് മെഗാപിക്‌സല്‍. പതിവ് ക്യാമറാ ആപ്ലിക്കേഷനുകള്‍ക്ക് പുറമേ 'വീഡിയോ ഡയറക്ടര്‍' എന്ന പുതിയ ആപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി എഡിറ്റിങ്, സൗണ്ട് എഫക്ട്‌സ്, ബാക്ക് ഗ്രൗണ്ട് മ്യൂസിക്, ടൈറ്റിലുകള്‍ തുടങ്ങിയവ നല്‍കാം.

ലൂമിയ ഫോണുകളില്‍ തത്കാലം ഈ സൗകര്യം ലഭിക്കില്ല. എന്നാല്‍ ഫോണിലെ വീഡിയോ ടാബിലേക്ക് മാറ്റി ഇതെല്ലാം ചെയ്യാം. ഇങ്ങനെ വീഡിയോ ടാബിലേക്ക് മാറ്റുന്നതിനായി പുതിയ മൊബൈല്‍ ആപ്പ് നോക്കിയ ലഭ്യമാക്കും.

മൈക്രോസോഫ്റ്റ് ഓഫീസ്, ഔട്ട്‌ലുക്ക്, സ്‌കൈഡ്രൈവ്, എക്‌സ്‌ബോക്‌സ്, പതിവ് ഗെയിമുകള്‍ എന്നിവയ്ക്ക് പുറമേ ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് തുടങ്ങിയ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളും ഇതില്‍ പ്രീഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.

ഗ്ലോസി ഫിനിഷിങ്ങുള്ള മോഡല്‍ ചുവപ്പ്, വെളുപ്പ് നിറങ്ങളിലും മറ്റ് ഫിനിഷിങ്ങിലുള്ളത് കറുപ്പ്, സിയാന്‍ എന്നീ നിറങ്ങളിലും ലഭിക്കും.

വോള്യം കണ്‍ട്രോള്‍, പവര്‍/ലോക് ബട്ടണുകള്‍ ടാബിന്റെ മുകള്‍വശത്താണ്. വലതുവശത്ത് യു.എസ്.ബി., എച്ച്.ഡി.എം.ഐ. പോര്‍ട്ടുകള്‍. ഇടത്ത് ഹെഡ്‌ഫോണ്‍ ജാക്ക്, ചാര്‍ജിങ് പോര്‍ട്ടും.

വൈഫൈയ്ക്ക് പുറമെ 4ജി കണക്ടിവിറ്റിയും ഉണ്ടാകും. ഈ സൗകര്യങ്ങളുള്ള ആദ്യ ഫുള്‍ എച്ച്.ഡി. ടാബ്‌ലറ്റ് ആണ് ഇതെന്ന് നോക്കിയ പറയുന്നു. തൊട്ടുപിന്നാലെ ഇറങ്ങിയ ഐപാഡിന്റെ ചില പതിപ്പുകളില്‍ ഈ സൗകര്യങ്ങളുണ്ട്. വെറുതെയല്ല നോക്കിയ ലോഞ്ചിങ് നേരത്തേ ആക്കിയത്!

നികുതികള്‍ക്ക് പുറമേ 499 ഡോളര്‍ (ഏകദേശം 30,800രൂപ) ആയിരിക്കും അമേരിക്കയില്‍ ലൂമിയ 2520 ന്റെ വില. ടാബുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാവുന്ന നോക്കിയ പവര്‍ കീബോര്‍ഡ് വേണമെങ്കില്‍ 149 ഡോളര്‍ (ഏകദേശം 9,100 രൂപ) അധികം നല്‍കണം.

9.7 ഇഞ്ച് വലിപ്പമുള്ള ഐപാഡ് എയറുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌ക്രീനിന്റെ കാര്യത്തില്‍ ലൂമിയ 2520 ആണ് മുന്നില്‍. ഡിസ്‌പ്ലേയില്‍ തിരിച്ചും. 2048 X 1536 പിക്‌സലാണ് ' ഐപാഡ് എയറി'ന്റെ റെസല്യൂഷന്‍. പക്ഷെ, പകല്‍ വെളിച്ചത്തില്‍ കൂടുതല്‍ വ്യക്തത നോക്കിയ അവകാശപ്പെടുന്നുണ്ട്.

ക്യാമറയുടെ കാര്യത്തില്‍ നോക്കിയ തന്നെയാണ് ഒരു ചുവട് മുന്നില്‍. ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ വ്യത്യസ്തമായതിനാല്‍ ഇവയെ അങ്ങനെ താരതമ്യം ചെയ്യാന്‍ പറ്റില്ല. അത് ഉപയോഗിക്കുന്നവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടാം. പ്രോസസ്സറിന്റെ കാര്യത്തിലും ഈയൊരു പ്രശ്‌നമുണ്ട്.

ടാബ്‌ലറ്റിനൊപ്പം 'ലൂമിയ' പരമ്പരയില്‍പ്പെട്ട 1520, 1320 'ആശ' ശ്രേണിയിലെ 500, 502, 503 എന്നീ ഫോണുകളും നോക്കിയ അവതരിപ്പിച്ചിട്ടുണ്ട്.

No comments:

Post a Comment