Friday, November 15, 2013

Apple I Phone 6

ഡിസ്‌പ്ളേയ്‌ക്ക് ഇന്ദ്രനീലം ; ഐഫോണ്‍ 6 കൂടുതല്‍ മിഴിവുറ്റതാകും

mangalam malayalam online newspaper
പുതുമ അലിഖിത നിയമമായി ഓരോ മോഡലിനും അവതരിപ്പിക്കാറുള്ള ആപ്പിള്‍ ഐഫോണിന്റെ പുതിയ പതിപ്പിന്‌ വേണ്ടിയുള്ള ഒരു ആകാംഷയും ഊഹാപോഹങ്ങളും ശക്‌തമാകുന്നു. ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചു തുടങ്ങിയിട്ടുള്ള ഐഫോണ്‍ 6 മായി ബന്ധപ്പെട്ട വിശേഷങ്ങളില്‍ ഏറ്റവും പുതിയത്‌ പൂര്‍ണ്ണമായും എച്ച്‌ഡി റെറ്റീന ഡിസ്‌പ്ളേയുമായി ബന്ധപ്പെട്ട ഇന്ദ്രനീലം ഉപയോഗിച്ചേക്കുമെന്ന വാര്‍ത്തയാണ്‌.
ഇന്ദ്രനീല സ്‌ഫടികമായിരിക്കും ഡിസ്‌പേ്‌ളയ്‌ക്കായി ഉപയോഗിക്കുക ഐഫോണ്‍ 6 ല്‍ ഉപയോഗിക്കപ്പെടുക. ഇന്ദ്രനീല സ്‌ഫടിക വിദഗ്‌ദ്ധരായ ജി ടി അഡ്വാന്‍സ്‌ഡ് ടെക്‌നോളജിയുമായി ചേര്‍ന്ന്‌ അരിസോണയില്‍ ഒരു മിനറല്‍ പ്‌ളാന്റ്‌ തുറക്കാന്‍ പോകുന്നതായി ആപ്പിള്‍ അടുത്ത കാലത്ത്‌ നടത്തിയ പ്രഖ്യാപനമാണ്‌ പുതിയ ഊഹാപോഹങ്ങള്‍ പ്രചരിക്കാന്‍ കാരണമായിരിക്കുന്നത്‌.
ഇന്ദ്രനീലക്കല്ല്‌, ഇന്ദ്രനീല സ്‌ഫടികം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 700 ലധികം പേര്‍ക്ക്‌ ജോലി നല്‍കുന്നതാകും സൗകര്യമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഐഫോണില്‍ നേരത്തേയും ഈ സൗകര്യം ഉപയോഗിച്ചിട്ടുണ്ട്‌. ഏറ്റവും പുതിയ ഐഫോണ്‍ 5 എസിലെ ടച്ച്‌ ഐഡി ഫിംഗര്‍പ്രിന്റ്‌ സ്‌കാനറില്‍ ആപ്പിള്‍ ഉപയോഗിച്ചത്‌ ഇന്ദ്രനീല സ്‌ഫടികമായിരുന്നു. ക്യാമറയിലും ഉപയോഗിച്ചിട്ടുണ്ട്‌.
കനം കുറഞ്ഞതും കട്ടികൂടിയതും പോറലുകള്‍ പോലെയുള്ള കാര്യങ്ങളെ പ്രതിരോധിക്കുന്നതുമായ ഈ സംവിധാനം നേരത്തേ വാച്ചിലും മറ്റും ഉപയോഗിച്ചിരുന്നു. സമാനഗതിയില്‍ മറ്റ്‌ സ്‌മാര്‍ട്‌ഫോണുകളും ചിന്തിച്ച്‌ തുടങ്ങിയിട്ടുണ്ട്‌. നിലവില്‍ ഉപയോഗിക്കുന്ന ഗോറില്ലാ ഗ്‌ളാസിന്‌ പകരമായി മിക്ക സ്‌മാര്‍ട്ട്‌ഫോണുകളിലും ഇന്ദ്രനീല സ്‌ഫടികം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്‌.

No comments:

Post a Comment