ലെനോവോ വൈബ് സെഡ്; വില 35,990 രൂപ
Display
5.50-inchProcessor
2.2GHzFront Camera
5-megapixelResolution
1080x1920 pixelsRAM
2GBOS
Android 4.3Storage
16GBRear Camera
13-megapixelBattery capacity
3000mAhലെനോവോ എന്ന പേര് നമ്മുടെ നാട്ടുകാര്‍ക്ക്് സുപരിചിതമാണ്. കമ്പനിയിറക്കിയ ഡെസ്്ക്‌ടോപ്പുകളും ലാപ്‌ടോപ്പുകളും നന്നായി വിറ്റുപോകുന്നതുതന്നെ കാരണം. ചൈനയില്‍നിന്ന് തുടങ്ങി ലോകം മുഴുവനും വില്പനശൃംഖല വ്യാപിപ്പിച്ച കഥയാണ് ലെനോവോയ്ക്ക് പറയാനുള്ളത്. ഇപ്പോള്‍ അമേരിക്കയിലെ നോര്‍ത്ത് കരോലിന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലെനോവയുടെ ഉത്പന്നങ്ങള്‍ 160 ലേറെ രാജ്യങ്ങളില്‍ ലഭിക്കുന്നു.
മൊബൈല്‍ഫോണുകളുടെ തുടക്കം മുതല്‌ക്കേ ലെനോവോ ആ രംഗത്തേക്കും തിരിഞ്ഞിരുന്നു. എന്നാല്‍ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടി തങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ , ടാബ്‌ലറ്റ് ഡിവിഷന്‍ 10 കോടി ഡോളറിന് വിറ്റഴിക്കാന്‍ കമ്പനി തീരുമാനിച്ചു. 2008 ലായിരുന്നു അത്. ചെയ്തത് ഹിമാലയന്‍ മണ്ടത്തരമാണെന്ന് തിരിച്ചറിഞ്ഞ കമ്പനി 2009 ല്‍ സ്മാര്‍ട്‌ഫോണ്‍ ഡിവിഷന്‍ തിരിച്ചുവാങ്ങി. 20 കോടി ഡോളര്‍ വില നല്‍കേണ്ടിവന്നുവെന്ന് മാത്രം.
അതിനുശേഷം സ്മാര്‍ട്‌ഫോണ്‍ രംഗത്ത് വന്‍ശക്തിയാകാന്‍ വേണ്ടി കടുത്ത പരിശ്രമം നടത്തിവരികയാണ് ലെനോവോ. ജന്മനാടായ ചൈനയില്‍ സാംസങ് നേടിയ മേല്‍ക്കൈ തകര്‍ത്ത് ഒന്നാമതെത്തുക എന്നതാണ് കമ്പനിയുടെ ഇപ്പോഴത്തെ ലക്ഷ്യം.
ഇതിനിടയ്ക്ക് ഇന്ത്യ പോലുള്ള വമ്പന്‍ മൊബൈല്‍ വിപണികളിലും ചുവടുറപ്പിക്കാന്‍ കമ്പനി കിണഞ്ഞുശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി എല്ലാ മാസവും പുത്തന്‍മോഡലുകള്‍ ഇന്ത്യയിലും ലെനോവോ അവതരിപ്പിക്കുന്നു. കഴിഞ്ഞമാസം ലാസ് വെഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോയില്‍ ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ട 'വൈബ് സെഡ്' ( Lenovo Vibe Z ) എന്ന സ്മാര്‍ട്‌ഫോണും ലെനോവോ ഇന്ത്യയില്‍ എത്തിച്ചുകഴിഞ്ഞു. 35,990 രൂപ വിലയിട്ടിരിക്കുന്ന ഹൈ-എന്‍ഡ് മോഡലാണിത്.
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന 4ജി ഫോണാണിത്. 1920 X 1080 പിക്‌സല്‍സ് റിസൊല്യൂഷനോടുകൂടിയ 5.5 ഇഞ്ച് ഫുള്‍ എച്ച്.ഡി. ഐ.പി.എസ്. ടച്ച്‌സ്‌ക്രീനാണ് ഫോണിലുള്ളത്.
2.2 ഗിഗാഹെര്‍ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍ ഫോണിന് കരുത്തുപകരുന്നു. സാംസങ് ഗാലക്‌സി നോട്ട് 3 യിലും സോണി എക്‌സ്പീരിയ സെഡ് 1 ലുമൊക്കെ ഉപയോഗിച്ച അതേ പ്രൊസസര്‍. രണ്ട് ജി.ബി. റാം, അഡ്രിനോ 330 ജി.പി.യു., 16 ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറി എന്നിവയാണിതിന്റെ മറ്റ് ഹാര്‍ഡ്‌വേര്‍ സവിശേഷതകള്‍.
ഡ്യുവല്‍ എല്‍.ഇ.ഡി. ഫ് ളാഷോടുകൂടിയ 13 മെഗാപിക്‌സലിന്റെ ക്യാമറയാണ് വൈബ് സെഡിലുള്ളത്. വീഡിയോകോളിങിനായി അഞ്ച് മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറയുമുണ്ട്. 3000 എം.എ.എച്ചിന്റെ ലി-പോ ബാറ്ററി ഫോണിന് വേണ്ട ഊര്‍ജ്ജം പകരുന്നു. 33 മണിക്കൂര്‍ വരെ തുടര്‍ച്ചയായ സംസാരസമയമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്; 648 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയും.
ലെനോവോ വൈബ് സെഡിന്റെ വരവോടെ വിലകൂടിയ ഫോണ്‍ തേടുന്നവര്‍ക്ക് തിരഞ്ഞെടുപ്പിനുള്ള ഒരു സാധ്യത കൂടി തെളിഞ്ഞിരിക്കുകയാണ്.
സാംസങ് ഗാലക്‌സി എസ്4 (വില 33,999 രൂപ), എല്‍.ജി. ഒപ്ടിമസ് ജി2 (വില 35,350 രൂപ), സോണി എക്‌സ്പീരിയ സെഡ്1 (വില 38,990 രൂപ), എച്ച്.ടി.സി. വണ്‍ (വില 389,99 രൂപ), ബ്ലാക്ക്‌ബെറി സെഡ് 30 (വില 38,990 രൂപ) എന്നീ ഫോണുകളോടാകും ലെനോവോ വൈബ് സെഡിന് മത്സരിക്കേണ്ടി വരിക.

No comments:
Post a Comment