Thursday, June 19, 2014

Blackberry Z3 Phone for Rs. 11000/-

ബ്ലാക്ക്ബറി സെഡ്3 ഇന്ത്യയിലേക്ക് ; വില 11,000 രൂപ

 

സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ഫിബ്രവരി അവസാനം നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ( MWC ) അവതരിപ്പിക്കപ്പെട്ട ഫോണാണ് ബ്ലാക്ക്ബറി സെഡ്3. ആ മോഡല്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നും വില ഏതാണ്ട് 11,000 രൂപയാകുമെന്നും റിപ്പോര്‍ട്ട്.

ഇന്‍ഡൊനീഷ്യയില്‍ ഈ ഫോണിന്റെ ഔദ്യോഗിക അവതരണം നടന്നുകഴിഞ്ഞാല്‍, വൈകാതെ ഇന്ത്യയിലും ബ്ലാക്ക്ബറി സെഡ്3 എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍ഡോനീഷ്യയിലെ ജക്കാര്‍ത്തയില്‍ പക്ഷേ, ഔദ്യോഗിക അവതരണം എന്നായിരിക്കുമെന്ന് ഇനിയും അറിവായിട്ടില്ല.

ഏതായാലും, ഏതാനും ആഴ്ചകള്‍ക്കകം ഇന്ത്യന്‍ ഉപയോക്താക്കളുടെ പക്കല്‍ ബ്ലാക്ക്ബറി സെഡ്3 ( BlackBerry Z3 ) എത്തുമെന്നാണ് സൂചന. 

മധ്യനിര സ്മാര്‍ട്ട്‌ഫോണുകളുടെ നിരയില്‍പെട്ട ഒന്നാണ് ബ്ലാക്ക്ബറി സെഡ്3. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റുപോകുന്നത് മധ്യനിര മോഡലുകളാണ്. ഇക്കാര്യം മുന്‍നിര്‍ത്തിയാണ്, ബ്ലാക്ക്ബറി ഇവിടെ സെഡ്3 യുമായി ഭാഗ്യപരീക്ഷണത്തിന് എത്തുന്നതെന്ന് വ്യക്തം. 

അഞ്ചിഞ്ച് ഫുള്‍ടച്ച് ഡിസ്‌പ്ലെയാണ് സെഡ്3 യിലുള്ളത്. 540 X 960 റിസല്യൂഷനുള്ള ഡിഡ്‌പ്ലേയാണിത്. ഏറ്റവും പുതിയ ബ്ലാക്ക്ബറി 10 പ്ലാറ്റ്‌ഫോമിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 SoC ഡ്യുവല്‍-കോര്‍ പ്രൊസസറാണ് സെഡ്3 - യ്ക്ക് കരുത്തേകുന്നത്. 1.5 ജിബി ആണ് റാം. 5 എംപിയുടേതാണ് പിന്‍ക്യാമറ, മുന്‍ക്യാമറ 1.1 എംപിയുടേതും. 

ഇന്ത്യന്‍ വിപണിയില്‍ മോട്ടറോളയുടെ മോട്ടോ ജി, നോക്കിയയുടെ ലൂമിയ 630 തുടങ്ങിയ മോഡലുകളോടാകും സെഡ്3 - യ്ക്ക് മത്സരിക്കേണ്ടി വരിക.

No comments:

Post a Comment