Specifications
Operation System-Android 3.2 (Honeycomb)3G : HSPA+ 21Mbps/HSUPA 5.76Mbps, EDGE : Class33,GPRS : Class33Physical Specification Weight-340g ,Dimension(HxWxD) 196.70 x 133.00 x 7.89mBattery Standard Capacity : 5,100mAh, Talk Time : Up to 1,200 minutes (3G),Up to 2,050 minutes (2G)Internaltechnology : Super AMOLED Plus, Resolution : 1,280 x 800 (WXGA), Size : 19.558cms (7.7)Camera 3MP/2MP, LED Flash
സ്മാര്‍ട്‌ഫോണുകളില്‍ നിന്നൊരു പണത്തൂക്കം മുന്നില്‍ നില്‍ക്കുന്ന 'സൂപ്പര്‍ ഫോണ്‍' അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധനേടുകയാണ് ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ്. ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെയും സ്മാര്‍ട്‌ഫോണിന്റെയും സൗകര്യങ്ങള്‍ ഒന്നുചേരുന്ന ഈ അത്ഭുതഫോണിന് 'നോട്ട്' എന്നാണ് സാംസങ് ഇട്ടിരിക്കുന്ന പേര്.
സ്മാര്‍ട്‌ഫോണും ടാബ്‌ലറ്റും സമന്വയിക്കുന്ന ഗാഡ്ജറ്റ് എന്നത് സാംസങിന്റെ കണ്ടുപിടിത്തമൊന്നുമല്ല. സ്ട്രീക്ക് 5 എന്ന മോഡല്‍ ഇറക്കിക്കൊണ്ട് ഡെല്‍ കമ്പനി കഴിഞ്ഞവര്‍ഷം ഈ പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍, സ്‌ക്രീനിന് വലിപ്പക്കൂടുതലുണ്ടെന്നല്ലാതെ കാര്യമായ മെച്ചമൊന്നും സ്ട്രീക്കിലില്ലാത്തതിനാല്‍ അതു ക്ലച്ച് പിടിച്ചില്ല.
സാംസങിന്റെ കാര്യം അങ്ങനെയല്ല. വലിപ്പം കൂടുന്നതനുസരിച്ച് ഡിസ്‌പ്ലേ മികവിലും ഹാര്‍ഡ്‌വേര്‍ കരുത്തിലുമെല്ലാം 'നോട്ട്' ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കുന്ന സാംസങിന്റെ മുന്‍നിരമോഡല്‍ ഗാലക്‌സി എസ് ടുവിന്റെ ശരിയായ പിന്‍ഗാമി തന്നെയാണ് നോട്ട്.
ആദ്യകാഴ്ചയില്‍ നമ്മുടെ കണ്ണുടക്കുക 'നോട്ടി'ന്റെ വലിയ രൂപത്തിലാകും. 146.9 മില്ലിമീറ്റര്‍ നീളവും 83 മില്ലിമീറ്റര്‍ വീതിയുമുള്ള ഈ ഫോണിന് 178 ഗ്രാം ഭാരവുമുണ്ട്. ശരിക്കുമൊരു ഭീമന്‍ ഫോണ്‍. ശരാശരി മനുഷ്യന്റെ കൈപ്പത്തിയുടെ വീതി 79 മില്ലിമീറ്ററായിരിക്കെ 'നോട്ട്' കൈപ്പിടിയിലൊതുക്കാന്‍ പാടുപെടും. അഥവാ കൈയിലൊതുക്കിയാല്‍ തന്നെ ഫോണില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ മറ്റേ കൈ ഉപയോഗിക്കേണ്ടിവരും. ഒറ്റകൈയില്‍ ഫോണ്‍ പിടിച്ച് വിരലുകള്‍ കൊണ്ടു മെസേജയക്കുന്ന പതിവുരീതി നടക്കില്ലെന്നര്‍ഥം.
സ്‌ക്രീനിന്റെ വലിപ്പം കൂടിയതുകൊണ്ട് ഏറ്റവും മികച്ച ഡിസ്‌പ്ലേ തന്നെ നോട്ടിലൊരുക്കാന്‍ സാംസങിനു കഴിഞ്ഞിരിക്കുന്നു. 1280 ഗുണം 800 റിസൊല്യൂഷനുള്ള എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ലോകത്തെ ഏറ്റവും മികച്ച ഡിസ്‌പ്ലേയാണിതെന്ന് സാംസങ് അവകാശപ്പെടുന്നു.
ഇത്രവലിയ ടച്ച്‌സ്‌ക്രീനിലെ പ്രവര്‍ത്തനം എളുപ്പമാക്കാന്‍ സ്‌റ്റൈലസും കമ്പനി നോട്ടിനൊപ്പം നല്‍കുന്നുണ്ട്. സ്‌റ്റൈലസ് എന്ന പേരു പഴഞ്ചനായതുകൊണ്ടാകും സ്മാര്‍ട് പെന്‍ അഥവാ എസ് പെന്‍ എന്ന പേരിലാണ് കമ്പനി ഇതിനെ വിളിക്കുന്നത്. നോട്ടെഴുതാനും ചിത്രം വരയ്ക്കാനും നെറ്റില്‍ സെര്‍ച്ച് ചെയ്യാനുമൊക്കെ എസ് പെന്‍ സഹായകമാകും. ഹാന്‍ഡ്‌റൈറ്റിങ് റെക്കഗനിഷന്‍ സാങ്കേതമുള്ളതിനാല്‍ നിങ്ങള്‍ എഴുതുന്ന വാക്കുകളും കത്തുകളുമെല്ലാം ടൈപ്പ് ചെയ്യുന്ന ഫോര്‍മാറ്റിലേക്ക് മാറ്റാന്‍ ഇതു സഹായിക്കും.
എല്‍ഇഡി ഫ് ളാഷോടുകൂടിയ എട്ട് മെഗാപിക്‌സല്‍ ക്യാമറയും 1080പി വീഡിയോ റെക്കോഡിങ് സൗകര്യവും സാംസങ് നോട്ടിലുണ്ട്. വീഡിയോ കോളിങിനായി രണ്ട് മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. 1.4 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ എ്ക്‌സിനോസ് പ്രൊസസര്‍, ഒരു ജിബി റാം, 16 ജിബി മെമ്മറി എന്നിവയാണ് ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്‍.
ആന്‍ഡ്രോയ്ഡ് 2.3 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനിലാണ് സാംസങ് ഗാലക്‌സി നോട്ട് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയ്ഡിന്റെ 4.0 സാന്‍വിച്ച് വെര്‍ഷനിലേക്ക് മാറാനുള്ള സൗകര്യവും നോട്ട് വാഗ്ദാനം ചെയ്യുന്നു.
ഇത്രവലിയ ഫോണായതിനാല്‍ ബാറ്ററി ആയുസ്സിനെക്കുറിച്ച് സ്വാഭാവികമായും സംശയമുയരാം. അതു മറികടക്കാനാകും 3500 എംഎച്ച് ബാറ്ററി തന്നെ സാംസങ് തിരഞ്ഞെടുത്തത്. ഒരുദിവസം മുഴുവന്‍ ഫോണിന് ആയുസ്സ് ഉറപ്പുവരുത്താന്‍ ഈ ബാറ്ററിക്ക് കഴിയും.
വലിയ സ്‌ക്രീനായതിനാല്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടറിലേതുപോെല വെബ് ബ്രൗസിങ്, ഇ-റീഡിങ്, വീഡിയോ കാണല്‍ എന്നിവയെല്ലാം സൗകര്യപ്രദമായി നോട്ടില്‍ നടക്കും. സാംസങിന്റെ സ്വന്തം യൂസര്‍ഇന്റര്‍ഫേസായ ടച്ച്‌വിസ് 4.0യും ഈ ഫോണില്‍ ലോഡ് ചെയ്തിട്ടുണ്ട്. സോഷ്യല്‍ ഹബ്, റീഡേഴ്‌സ് ഹബ്, ഗെയിം ഹബ്, മ്യുസിക് ഹബ് എന്നിവ ടച്ച്‌വിസിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലേക്കുകളിലേക്ക് എഴുപ്പത്തിലുള്ള പ്രവേശം സാധ്യമാക്കുന്നതാണ് സോഷ്യല്‍ ഹബ്. ആയിരക്കണക്കിനു ടൈറ്റലുകളില്‍ നിന്ന് നമുക്കിഷ്ടമുള്ള ഇ-ബുക്കുകള്‍ തിരഞ്ഞെടുത്ത് വായിക്കാന്‍ റീഡേഴ്‌സ് ഹബ് സഹായിക്കും.
ഇതൊക്കെയാണെങ്കിലും സാംസങ് നോട്ടില്‍ ഒരു ഫോണ്‍കോള്‍ ചെയ്യുകയെന്നത് അത്ര സുഖകരമായ അനുഭവമല്ലെന്ന് അസൂയാലുക്കള്‍ അടക്കം പറയുന്നുണ്ട്. ഇത്ര ഭാരമേറിയ ഫോണ്‍ ചെവിയോട് ചേര്‍ത്ത് ഏറെനേരം പിടിച്ചാല്‍ കൈകുഴയുമെന്നതുതന്നെ കാര്യം. മുകള്‍ഭാഗത്തുള്ള സ്പീക്കര്‍ കണ്ടെത്തി ചെവിയോടു ചേര്‍ക്കുന്നതും അത്ര അനായാസമല്ല.
ടാബ്‌ലറ്റും സ്മാര്‍ട്‌ഫോണും കൂടിച്ചേരുന്ന ഒരു പുതിയ ഉപകരണം എന്ന ധാരണയോടെ 'നോട്ട്' വാങ്ങുന്നവര്‍ക്ക് നിരാശരാകേണ്ടി വരില്ല എന്നതാണ് സത്യം. നമ്മുടെ കൈയിലുള്ള ഫോണിന്റെ അതേ സൗകര്യങ്ങള്‍ നോട്ടിലും കിട്ടണമെന്ന് വാശി പിടിച്ചാല്‍ അതുനടപ്പില്ല. പക്ഷേ വേഗത്തിന്റെയും ഡിസ്‌പ്ലേ മികവിന്റെയും സോഫ്റ്റ്‌വെയര്‍ കരുത്തിന്റെയും കാര്യത്തില്‍ സാംസങ് നോട്ട് എത്രയോ മുന്നിലാണ്. ഇന്ത്യയില്‍ 34,990 രൂപയ്ക്കാകും സാംസങ് ഈ ഉപകരണം വില്‍ക്കുക. ഔദ്യോഗിക ലോഞ്ചിങ് കഴിഞ്ഞെങ്കിലും ഏതാനും ആഴ്ചകള്‍ക്ക് ശേഷമേ സാംസങ് നോട്ട് കടകളിലെത്തൂ.

No comments:
Post a Comment