
4. നോക്കിയ ആശ 311 (വില 6100 രൂപ)
ആന്‍ഡ്രോയ്ഡ് ജാഡകളൊന്നുമില്ലാത്ത, എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന സ്മാര്‍ട്‌ഫോണ്‍ ആണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ നോക്കിയ ആശ 311 കണ്ണുമടച്ച് വാങ്ങാം. കൊടുക്കുന്ന തുകയ്ക്കനുസരിച്ചുളള മൂല്യം ഉറപ്പുനല്‍കുന്ന ഫോണാണിത്.
നോക്കിയ സ്വന്തമായി രൂപകല്‍പന ചെയ്ത സീരീസ് 40 ടച്ച് യൂസര്‍ ഇന്റര്‍േഫസിലാണ് ആശ 311 പ്രവര്‍ത്തിക്കുന്നത്. 3.2 മെഗാപിക്‌സല്‍ ക്യാമറ, വൈഫൈ, ബ്ലൂടൂത്ത്, ത്രീജി എന്നീ സംവിധാനങ്ങള്‍ ഫോണിലുണ്ട്.
ഒരു ഗിഗാഹെര്‍ട്‌സ് പ്രൊസസറും കോര്‍ണിങ് ഗോറില്ല ഗ്ലാസോടുകൂടിയ മൂന്നിഞ്ച് ടച്ച്‌സ്‌ക്രീനുമാണ് ഫോണിലുള്ളത്. സ്‌ക്രീന്‍ റിസൊല്യൂഷന്‍ 240 X 400 പിക്‌സല്‍സ്. ഇന്റേണല്‍ മെമ്മറി 140 എം.ബി.
No comments:
Post a Comment