Monday, June 24, 2013

Nokia Asha 501 booking started by Nokia for Rs. 5199/- at Nokia site

Nokia Asha 501 booking started by Nokia for Rs. 5199/- at Nokia site
നോക്കിയ ആഷ 501 ബുക്ക് ചെയ്യാം; വില 5,199 രൂപ


നോക്കിയ കമ്പനി അതിന്റെ ആഷ 501 ഫോണിന് ഇന്ത്യയില്‍ മുന്‍കൂര്‍ ഓര്‍ഡര്‍ സ്വീകരിക്കാന്‍ തുടങ്ങി. നോക്കിയ ഇന്ത്യയുടെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്ന് 5,199 രൂപയ്ക്ക് ഫോണ്‍ ബുക്ക് ചെയ്യാം. 

അഞ്ച് വ്യത്യസ്ത നിറങ്ങളില്‍ - കറുപ്പ്, വെളുപ്പ്, സിയാന്‍, മഞ്ഞ, ചുവപ്പ് നിറങ്ങളില്‍ - ആണ് ആഷ 501 ( Nokia Asha 501 ) രംഗത്തെത്തുക. പക്ഷേ, ഈ ഫോണ്‍ ലഭ്യമാകുന്ന കൃത്യമായ തീയതി നോക്കിയ നല്‍കിയിട്ടില്ല. 

നോക്കിയയുടെ പുതിയ ആഷ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ഉപകരണം എന്ന നിലയ്ക്ക്കഴിഞ്ഞ മാസമാണ് ആഷ 501 അവതരിപ്പിക്കപ്പെട്ടത്. 
ആഷ പരമ്പരയില്‍ മുമ്പിറക്കിയ മോഡലുകളെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയ പ്രവേശനമുള്‍പ്പടെ കൂടുതല്‍ ഫീച്ചറുള്‍ ആഷ 501 ലുണ്ട്. പക്ഷേ, ഇതിനെ പൂര്‍ണതോതിലുള്ള ഒരു സ്മാര്‍ട്ട്‌ഫോണ്‍ എന്ന് വിശേഷിപ്പിക്കാനാവില്ല. 

ആഷ 501 ന്റെ മുഖ്യ സവിശേഷതയായി നോക്കിയ അവകാശപ്പെടുന്നത് വേഗമേറിയ ടച്ച്പാഡാണ് സാധാരണ സ്മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച് ചെറുതും സൗകര്യപ്രദവുമാണ് വെറും 92 ഗ്രാം മാത്രം ഭാരമുള്ള ഈ ഫോണ്‍. 

മൂന്നിഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനുള്ള ആഷ 501 ന് 240 X 320 പിക്‌സല്‍ റെസല്യൂഷനുള്ള ഡിസ്‌പ്ലെയാണുള്ളത്. 3.2 മെഗാപിക്‌സല്‍ പിന്‍ക്യാമറയുള്ള ആഷ 501, ഒറ്റ സിം, ഇരട്ട സിം മോഡലുകളുണ്ട്. കണക്ടിവിറ്റിക്കുള്ളത് വൈഫൈയും ബ്ലൂടൂത്തും. ത്രീജി, ജിപിഎസ് എന്നിവ ഇല്ല.

64 എംബി ഇന്റേണല്‍ സ്റ്റോറേജുള്ള ഫോണിന്റെ സ്‌റ്റോറേജ് 32 ജിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയും. മാത്രമല്ല, 4ജിബി കാര്‍ഡ് ഫോണിനൊപ്പം നോക്കിയ സൗജന്യമായി നല്‍കുന്നുമുണ്ട്. ഫോണിന്റെ ടോക്ക് ടൈം 17 മണിക്കൂറും, സ്റ്റാന്‍ഡ്‌ബൈ ടൈം 26 ദിവസവുമാണ് നോക്കിയ വാഗ്ദാനം ചെയ്യുന്നത്. 

സിഎന്‍എന്‍, ഇബഡ്ഡി, ഇഎസ്പിഎന്‍ , ഫെയ്‌സ്ബുക്ക്, ഫോര്‍സ്‌ക്വയര്‍, ലൈന്‍, ലിങ്കഡ്ഇന്‍, നിംബസ്, ദി വെതര്‍ ചാനല്‍, ട്വിറ്റര്‍ , വിചാറ്റ് തുടങ്ങി ഒട്ടേറെ ജനപ്രിയ മൊബൈല്‍ ആപ്ലിക്കേഷനുകളും, ഗെയിമുകളും ഇപ്പോള്‍ തന്നെ ആഷ പ്ലാറ്റ്‌ഫോമില്‍ നോക്കിയ നല്‍കുന്നുണ്ട്. താമസിയാതെ കൂടുതല്‍ ആപ്ലിക്കേഷനുകള്‍ ആ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.

നോക്കിയയുടെ അതിജീവന തന്ത്രങ്ങള്‍ക്ക് കരുത്തുപകരാന്‍ ആഷ 501


ഇന്റര്‍നെറ്റ് സൗകര്യം, സോഷ്യല്‍ മീഡിയ, ടച്ച്‌സ്‌ക്രീന്‍.....വിലയോ, വെറും 5300 രൂപ മാത്രം. നോക്കിയയുടെ അതിജീവന തന്ത്രങ്ങള്‍ക്ക് കരുത്തുപകരാന്‍ തന്നെയാണ് 'ആഷ 501'ന്റെ വരവ്. 

ഫിന്നിഷ് കമ്പനിയായ നോക്കിയയ്ക്ക് ഇപ്പോഴും ശക്തമായ വിപണിയുള്ള ഇന്ത്യയിലാണ് ഈ ഫോണ്‍ അവതരിപ്പിക്കപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. നോക്കിയ മേധാവി സ്റ്റീഫന്‍ ഇലോപ് വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ ആഷ 501 ( Asha 501 ) പുറത്തിറക്കി. 

ആഷ പരമ്പരയില്‍ മുമ്പിറക്കിയ മോഡലുകളെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയ പ്രവേശനമുള്‍പ്പടെ കൂടുതല്‍ ഫീച്ചറുള്‍ ആഷ 501 ലുണ്ടെങ്കിലും, അതിനെ പൂര്‍ണതോതിലുള്ള ഒരു സ്മാര്‍ട്ട്‌ഫോണ്‍ എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല. 

പുതിയ ഫോണ്‍ പുറത്തിറക്കിയതിനൊപ്പം, ആഷ സോഫ്റ്റ്‌വേര്‍ പ്ലാറ്റ്‌ഫോം പരിഷ്‌ക്കരിക്കാനുള്ള നീക്കവും നോക്കിയ മേധാവി പ്രഖ്യാപിച്ചു. ആഷ ഫോണുകള്‍ക്ക് ആപ്ലിക്കേഷനുകള്‍ തയ്യാറാക്കാന്‍ കൂടുതല്‍ ഡെവലപ്പര്‍മാരെ ആകര്‍ഷിക്കാനാണ് ഈ നീക്കം. 


വേഗമേറിയ ടച്ച്പാഡാണ് ആഷ 501 ന്റെ മുഖ്യ സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാധാരണ സ്മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച് ചെറുതും സൗകര്യപ്രദവുമാണിത്. ഫോണിന്റെ ഭാരം 92 ഗ്രാം ആണ്. 

വൈഫൈ, ഡ്യുവല്‍ സിം സൗകര്യങ്ങള്‍ ആഷ 501 ലുണ്ട്. മിതമായ നിരക്കില്‍ 2ജി ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുകയാണ് നോക്കിയയുടെ ലക്ഷ്യം. നോക്കിയ എക്‌സ്പ്രസ്സ് ബ്രൗസര്‍ മുന്‍കൂര്‍ ലോഡ് ചെയ്തിട്ടുണ്ട് ഫോണില്‍. ഇന്റര്‍നെറ്റ് ഡേറ്റ 90 ശതമാനത്തോളം കംപ്രസ്സ് ചെയ്ത് കാട്ടാന്‍ ഈ ബ്രൗസറിനാകും. 

'ആഷ 501 അടുത്ത തലമുറ ആഷ സ്മാര്‍ട്ട്‌ഫോണാണ്....ലോകത്തെ 80 ശതമാനവും പ്രവര്‍ത്തിക്കുന്നത് 2ജിയിലാണ്. 2ജി പരിസ്ഥിതിയില്‍ പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ ചിട്ടപ്പെടുത്തിയതാണ് ആഷ 501'-ഇലോപ് പറഞ്ഞു. ഈ കുടുംബത്തില്‍ നിന്ന് ഭാവിയില്‍ 3ജി ഫോണുകള്‍ എത്തുമെന്നും അദ്ദേഹം അറിയിച്ചു. 


1 ജിഎച്ച്ഇസഡ് പ്രൊസസിങ് സ്പീഡുള്ള ചിപ്പ്‌സെറ്റ് ആഷ 501 ലുണ്ട്. 4ജിബി മെമ്മറി കാര്‍ഡ് സൗജന്യമായി ലഭിക്കും. 3.2 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിലുള്ളത്. മലയാളം ഉള്‍പ്പെടെ ഒമ്പത് ഇന്ത്യന്‍ഭാഷകളില്‍ കീ പാഡുകള്‍ ആഷ 501-ല്‍ ഒരുക്കിയിട്ടുണ്ട്. 

മഞ്ഞ, വെള്ള, കറുപ്പ്, ബ്രൈറ്റ് റെഡ്, ബ്രൈറ്റ് ഗ്രീന്‍, സിയാന്‍ എന്നീ നിറങ്ങളില്‍ ആഷ 501 ഫോണുകള്‍ ലഭ്യമാകും. 

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചുവടുറപ്പിക്കാനുള്ള നീക്കമാണ് ആഷയിലൂടെയും ലൂമിയയിലൂടെയും നോക്കിയ നടത്തുന്നത്. സാധാരണ മൊബൈലുകളുടെ കാര്യത്തില്‍ ഇന്ത്യയില്‍ നോക്കിയ മുന്നിലാണെങ്കിലും, ലോകത്ത് ഇതര ഭാഗങ്ങളിലെപ്പോലെ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ഇവിടെയും നോക്കിയ പിന്നിലാണ്.

No comments:

Post a Comment