ലൈറ്റായി ഒരു കാന്‍വാസ് കൂടി
CPU 1Ghz Dual Core Processor
RAM - 512 MB
Resolution - 480 X 854
DIsplay - 5" TFT Touch Screen
OS - Android Gellybean
Battery - 2000 mAH
Camera (Rear) - 5 MP
Front Camera - No
Connectivity - Wi-Fi, 3G

കാന്‍വാസ് 4ന്റെ വരവും കാത്തിരിക്കുകയാണ് ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ പ്രേമികള്‍. മൈക്രോമാക്‌സിന്റെ ഉടന്‍ പുറത്തിറങ്ങുന്ന ഈ മോഡലിനെക്കുറിച്ചുളള ചര്‍ച്ചകളാണ് ടെക്‌വെബ്‌സൈറ്റുകളിലെങ്ങും. 13 മെഗാപിക്‌സല്‍ ക്യാമറയും ഒക്ടാ-കോര്‍ പ്രൊസസറുമുള്ള കിടിലന്‍ ഫോണായിരിക്കും ഇതെന്ന് പലരും പ്രവചിക്കുന്നുണ്ട്. ഫെയ്‌സ്ബുക്കിലെ മൈക്രോമാക്‌സ് ഫാന്‍ പേജിലാകട്ടെ സസ്‌പെന്‍സ് നിലനിര്‍ത്താന്‍ ഓരോദിവസവും കാന്‍വാസ് 4ന്റെ പുതിയ വിശേഷങ്ങള്‍ പുറത്തുവിടുന്നുണ്ട്.
ജൂലായ് 8നാണ് കാന്‍വാസ് 4 ഔദ്യോഗികമായി അവരിപ്പിക്കപ്പെടുക. അതിന് മുന്നോടിയായി ഫോണിന്റെ മുന്‍കൂട്ടിയുളള ബുക്കിങും മൈക്രോമാക്‌സ് വെബ്‌സൈറ്റില്‍ ആരംഭിച്ചുകഴിഞ്ഞു. ഫോണിന്റെ വിലയോ സ്‌പെസിഫിക്കേഷനുകളോ ഒന്നും വ്യക്തമായിട്ടില്ലെങ്കിലും ആവശ്യക്കാര്‍ക്ക് 5,000 രൂപയടച്ച് കാന്‍വാസ് 4 ബുക്ക് ചെയ്യാവുന്നതാണ്. ബാക്കി തുക തവണകളായി അടയ്ക്കാനുള്ള സംവിധാനവും കമ്പനി ഏര്‍പ്പെടുത്തി.ആദ്യമായാണ് ഒരു ഇന്ത്യന്‍ മൊബൈല്‍ഫോണ്‍ കമ്പനിയിറക്കുന്ന മോഡലിന് മുന്‍കൂര്‍ പണമടച്ചുള്ള പ്രീബുക്കിങ് സംവിധാനം ഉണ്ടാകുന്നത്.
കാന്‍വാസ് 4 ന്റെ മുന്നോടിയായി മറ്റൊരു കാന്‍വാസ് മോഡല്‍ പുറത്തിറക്കിക്കൊണ്ട വാര്‍ത്ത സൃഷ്ടിക്കുകയാണിപ്പോള്‍ മൈക്രോമാക്‌സ്. എ 92 കാന്‍വാസ് ലൈറ്റ് ( Micromax A92 Canvas Lite ) എന്നാണ് പുതിയ മോഡലിന് മൈക്രോമാക്‌സ് ഇട്ട പേര്. പേരു സൂചിപ്പിക്കുന്നതുപോലെ കാന്‍വാസ് നിരയില്‍ ഏറ്റവും ലൈറ്റായ ഫോണാണിത്. വിലയും ലൈറ്റ് തന്നെ. ഇ-ടെയ്‌ലിങ് സൈറ്റായ ഫ്ലാപ്കാര്‍ട്ടില്‍ 8,499 രൂപയ്ക്കാണ് എ 92 കാന്‍വാസ് ലൈറ്റ് വില്പനയ്ക്ക് വച്ചിരിക്കുന്നത്.
480 X 854 പിക്‌സല്‍സ് റിസൊല്യൂഷനോടു കൂടിയ അഞ്ചിഞ്ച് ടി.എഫ്.ടി. ടച്ച്‌സ്‌ക്രീനാണ് ഫോണിലുളളത്. ഒരു ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രൊസസറുള്ള ഫോണില്‍ 512 എം.ബി. റാമുമുണ്ട്. ഇന്റേണല്‍ മെമ്മറി 4 ജി.ബി. ഇതില്‍ 0.94 ജി.ബി. ഉപയോഗിക്കാം. മെമ്മറി കൂട്ടാനായി 32 ജി.ബി. എസ്.ഡി. കാര്‍ഡ് വരെ ഇതില്‍ കയറ്റാനാവും. ഡ്യുവല സിം മോഡലാണിത്. കണക്ടിവിറ്റിക്കായി ത്രീജി, വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്. സംവിധാനങ്ങളും കാന്‍വാസ് ലൈറ്റിലുണ്ട്.
ഫോട്ടോയെടുപ്പ് ഭ്രാന്തന്‍മാരെ തൃപ്തിപ്പെടുത്താന്‍ എല്‍.ഇ.ഡി. ഫ്ലാഷോടുകൂടിയ അഞ്ച് മെഗാപിക്‌സല്‍ ഓട്ടേഫോക്കസ് ക്യാമറയാണ് ഫോണിലുള്ളത്. എന്നാല്‍ ഫ്രണ്ട് ക്യാമറ ഇല്ലാത്തത് വീഡിയോ കോളിങ് ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തും. ആന്‍ഡ്രോയ്ഡ് 4.1. ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ജി-സെന്‍സര്‍, ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയുണ്ട്.
147 മില്ലിമീറ്റര്‍ നീളവും 77 മില്ലിമീറ്റര്‍ വീതിയും 10.8 മില്ലിമീറ്റര്‍ ഘനവുമുള്ള കാന്‍വാസ് എ 92 ലൈറ്റില്‍ 2,000 എം.എ.എച്ച്. ബാറ്ററിയാണുള്ളത്. തുടര്‍ച്ചയായ ആറുമണിക്കൂര്‍ സംസാരസമയവും 240 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.
No comments:
Post a Comment