Thursday, July 25, 2013

MotoX should be launched in August 2013 at America (First Smart Phone of Google), OS-4.2.2 Jellybean, 1.7 Mhz Dualcore snapdragaon S-4 Pro CHip, Resolution 720X 1184, 4.7 inch Display, 16 GB internal Memory, 10 MP Camera, Goolge Now Application

മോട്ടോ എക്‌സ്


MotoX should be launched in August 2013 at America (First Smart Phone of Google), 
OS-4.2.2 Jellybean, 
1.7 Mhz Dualcore snapdragaon S-4 Pro Chip, 
Resolution 720X 1184, 
4.7 inch Display, 
16 GB internal Memory, 
10 MP Camera, 
Goolge Now Application


ഏറെക്കാലമായി തുടരുന്ന അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ മോട്ടറോളയുടെ മോട്ടോ എക്‌സ് (MotoX) ആഗസ്ത് ഒന്നിന് അവതരിപ്പിക്കും. ഗൂഗിള്‍ ഏറ്റെടുത്ത ശേഷം മോട്ടറോള പുറത്തിറക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണാണ് മോട്ടോ എക്‌സ്. ഗൂഗിള്‍ എന്തൊക്കെ സംവിധാനങ്ങളാണ് ഫോണില്‍ ഒരുക്കുക എന്നത് സംബന്ധിച്ചാണ് അഭ്യൂഹങ്ങള്‍ പരന്നത്.

ആഗസ്ത് ഒന്നിന് ന്യൂയോര്‍ക്കില്‍ ക്ഷണിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പാകെയായിരിക്കും ഫോണ്‍ അവതരിപ്പിക്കുക. ആഗസ്ത് അവസാനത്തോടെ ഫോണ്‍ വിപണിയില്‍ എത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

മോട്ടോ എക്‌സിന്റേതായി ഏതാനും ചിത്രങ്ങള്‍ മാത്രമാണ് അനൗദ്യോഗികമായി ഇതുവരെ പുറത്തു വന്നിരിക്കുന്നത്. കറുപ്പ്, വെളുപ്പ് നിറങ്ങളിലായിരിക്കും ഫോണ്‍ എന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ 4.2.2. ഓപ്പറേറ്റിങ് സിസ്റ്റം, 1.7 മെഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ സ്‌നാപ് ഡ്രാഗണ്‍ എസ്-4 പ്രോ ചിപ്പ്, 720 X 1184 പിക്‌സല്‍ റിസല്യൂഷനോട് കൂടിയ 4.7 ഇഞ്ച് സ്‌ക്രീന്‍, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, പത്ത് മെഗാപിക്‌സല്‍ ക്യാമറ തുടങ്ങിയവ ഫോണില്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍, ഗൂഗിള്‍ ഒരുക്കുന്ന അധിക സേവനങ്ങള്‍ എന്തൊക്കെയായിരിക്കും എന്നതാണ് ഏവരും കാത്തിരിക്കുന്ന സംഗതി. ഗൂഗിളിന്റെ വോയ്‌സ് കമാന്‍ഡ് സര്‍വീസായ 'ഗൂഗിള്‍ നൗ' ആണ് പ്രതീക്ഷിക്കപ്പെടുന്ന പ്രധാന സൗകര്യം.

ഫോണ്‍ എപ്പോഴും ഉടമയുടെ ശബ്ദം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന സംവിധാനമാണിത്. 'ഓകെ ഗൂഗിള്‍ നൗ' എന്ന വാക്ക് എപ്പോഴാണോ പറയുന്നത് ഉടന്‍ ഫോണ്‍ തനിയെ അണ്‍ലോക്ക് ചെയ്ത് പ്രവര്‍ത്തന സജ്ജമാകും. കൈകളുടെ പ്രത്യേക ചലനത്തിലൂടെ സ്‌ക്രീനില്‍ തൊടാതെ തന്നെ ക്യാമറ ഉള്‍പ്പെടെയുള്ളവ ഓണ്‍ ചെയ്യാം. സ്‌ക്രീനില്‍ എത്രനേരം അമര്‍ത്തിപ്പിടിക്കുന്നുവോ അത്രയും സമയം തുടര്‍ച്ചയായി ഫോട്ടോകള്‍ എടുത്തുകൊണ്ടിരിക്കുകയും ചെയ്യും.

ആപ്പിള്‍ ഐഫോണിലെ 'സിരി'യുടെ പ്രതിയോഗിയാണ് 'ഗൂഗിള്‍ നൗ' എന്ന് ടെക് വിദഗ്ധര്‍ പറയുന്നു, ഗൂഗിള്‍ അങ്ങനെ അവകാശപ്പെടുന്നില്ലെങ്കിലും.

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിലവിലുള്ള നോട്ടിഫിക്കേഷന്‍ രീതിയിലും വ്യത്യാസം ഉണ്ടാകും. ഇ-മെയില്‍, മെസ്സേജ് തുടങ്ങിയവയുടെ പ്രസക്തഭാഗം ഫോണ്‍ ലോക്ക് ആണെങ്കിലും സ്‌ക്രീനില്‍ തെളിയുന്ന രീതിയായിരിക്കും ഫോണില്‍ ഉണ്ടാവുക. 

അമേരിക്കയിലായിരിക്കും മോട്ടോ എക്‌സ് ആദ്യം വിപണിയിലെത്തുക. ഫോണിന്റെ വില എത്രയായിരിക്കും എന്നതു സംബന്ധിച്ച് ഒരു സൂചനയും പുറത്തുവന്നിട്ടില്ല.

No comments:

Post a Comment