സാംസങ് ഗാലക്‌സി ടാബ് 3 ഇന്ത്യയില്‍
Tab3-7" Screen, (Rs.17745/-, 1.2 Ghz Dual Core, 1 GB RAM),
Tab3-8" (Rs.25725/-, 1.5 Ghz Dual Core, 1.5 GB RAM, 3G),
Tab3-8" (Rs. 21945/-, 1.5 Ghz Dual Core, 1.5 GB RAM,No 3G

പതിനായിരത്തില്‍ താഴെ വിലയുള്ള ചൈനീസ് ടാബ്‌ലറ്റ് മോഡലുകളുടെ പ്രളയമാണ് ഇന്ത്യയില്‍. മത്‌സരം മുറുകിയതോടെ അയ്യായിരം രൂപയ്ക്ക് വരെ ടാബ്‌ലറ്റ് വില്‍ക്കുന്ന കമ്പനികളുണ്ടിപ്പോള്‍. പല കമ്പനികളുടെയും പേരുപോലും നമ്മളിതുവരെ കേട്ടിട്ടുണ്ടാവില്ല എന്നതാണ് സ്ഥിതി. അതുകൊണ്ടു തന്നെ വില്പനാന്തര സേവനത്തെക്കുറിച്ചൊന്നും കാര്യമായി പ്രതീക്ഷിക്കാതെ വേണം ഇത്തരം ടാബുകള്‍ വാങ്ങാന്‍.
ഇന്ത്യന്‍ ടാബ്‌ലറ്റ് വിപണിയില്‍ വിലക്കുറവിന്റെ മാമാങ്കം പൊടിപൊടിക്കുമ്പോള്‍ അതൊന്നും ഗൗനിക്കാതെ മൂന്ന് പുതിയ ടാബ്‌ലറ്റ് മോഡലുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് സാംസങ്. അടുത്തയാഴ്ച മുതല്‍ സംഭവം ഇന്ത്യയില്‍ വില്പനയ്‌ക്കെത്തും. പതിനേഴായിരം തൊട്ട് തുടങ്ങുന്നു ഈ മോഡലുകളുടെ വില. ഏറ്റവും മുന്തിയതിന് 25,000 രൂപ കൊടുക്കണം. വിലക്കുറവല്ല ഗുണമേന്മയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഗാലക്‌സി ടാബ് 3 വാങ്ങാം എന്നാണ് സാംസങ് പറയുന്നത്.

ഏഴിഞ്ച് സ്‌ക്രീന്‍വലിപ്പമുള്ള ഗാലക്‌സി ടാബ് 3 211 (വില 17,745 രൂപ), എട്ടിഞ്ച് സ്്ക്രീന്‍ വലിപ്പമുളള ഗാലക്‌സി ടാബ് 3 311 (വില 25,725 രൂപ), എട്ടിഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ഗാലക്‌സി ടാബ് 3 310 (വില 21,945 രൂപ) എന്നീ മോഡലുകളാണ് സാംസങ് ഇന്ത്യയിലെത്തിക്കുന്നത്. ആദ്യത്തെ രണ്ടു ടാബുകള്‍ ത്രീജി മോഡലുകളാണെങ്കില്‍ ഒടുവിലത്തേത് വൈഫൈ സംവിധാനം മാത്രമുള്ളതാണ്.
ഗാലക്‌സി ടാബ് 3 211 ന് 1.2 ഗിഗാഹെര്‍ട്‌സ് ഡ്യൂവല്‍ കോര്‍ പ്രോസസറാണുള്ളത്. ഒരു ജിബി റാം, എട്ട് ജിബി ഇന്റേണല്‍ മെമ്മറി 32 ജിബി വരെ വര്‍ധിപ്പിക്കാം. 4000 എം.എ.എച്ച്. ബാറ്ററി ആണിതില്‍ ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബില്‍ 3 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയുമുണ്ട്. ഫ്രണ്ട് ക്യാമറ 1.3 മെഗാപിക്‌സല്‍.

1.5 ജിബി റാമോടു കൂടിയ 1.5 ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍കോര്‍ പ്രോസസറാണ് ഗാലക്‌സി ടാബ് 3 311 ല്‍ ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്., 16 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണിതിന്റെ മറ്റു സവിശേഷതകള്‍. മൈക്രോ എസ്ഡി കാര്‍ഡ് വഴി 64 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കുകയും ചെയ്യാം. 4450 എം.എ.എച്ച്. ബാറ്ററിയാണ് ഈ ടാബിന് ജീവന്‍ പകരുന്നത്. 5 മെഗാപിക്‌സല്‍ മുഖ്യക്യാമറയ്ക്ക് പുറമേ വീഡിയോ കോളിങ്ങിനായി 1.9 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്.
ടാബ് 3 311 ന്റെ അതേ സ്‌പെസിഫിക്കേഷനുകളാണ് ടാബ് 3 310 നും. ആകെയുള്ള വ്യത്യാസം 310ല്‍ ത്രീജി ഇല്ലെന്നതാണ്. കണക്ടവിറ്റിക്കായി വൈഫൈ സംവിധാനത്തെ ആശ്രയിക്കേണ്ടി വരുമെന്നര്‍ഥം.

പ്രീലോഡഡ് സ്്‌റ്റോറി ആല്‍ബം, ഗ്രൂപ്പ് പ്ലേ സംവിധാനങ്ങളോടെയാണ് മൂന്ന് ടാബുകളുടെയും വരവ്. പാട്ടുകളും ഫോട്ടോകളും ഗെയിമുകളുമൊക്കെ മറ്റ് ഗാഡ്ജറ്റുകളുമായി പങ്കുവെക്കാന്‍ സൗകര്യമൊരുക്കുന്നവയാണ് ഈ ആപ്പുകള്‍. ഒപ്പം സാംസങ് ഹബ്, ചാറ്റ്ഓണ്‍, എസ് ട്രാന്‍സിലേറ്റര്‍, എസ് ട്രാവല്‍ എന്നീ ആപ്പുകളും ഇതില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.
No comments:
Post a Comment