Thursday, October 10, 2013

LG G2 MOBILE PHONE (2.26 Ghz Quad Core Processor, 2 GB RAM, 32 GB internal Memory, 1920 X 1020 Full HD Screen Resolution IPS Display for Rs. 40000/-


LG G2 MOBILE PHONE


  • 13MP primary camera with LED flash, 8x digital zoom, full HD video recording, dual recording, geo-tagging, face detection, optical image stabilization and 2.1MP front facing camera
  • 5.2-inch IPS LCD Capacitive touchscreen with 1920 x 1080 pixels resolution and 16M color support
  • Android v4.2 Jelly Bean operating system with 2.26GHz Qualcomm Snapdragon Krait quad core processor, 2GB RAM and 32GB internal memory
  • 3000mAH battery
  • 1 year manufacturer warranty for device and 6 months manufacturer warranty for in-box accessories including batteries from the date of purchase

ഗാലക്‌സിയോട് മത്സരിക്കാന്‍ എല്‍.ജി. ജി 2

 
പി.എസ്.രാകേഷ്
    |    Oct 06, 2013


ഹൈ-എന്‍ഡ് സ്മാര്‍ട്‌ഫോണുകളിറക്കി ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള തിരക്കിലാണ് ആപ്പിളും സാംസങും എച്ച്.ടി.സിയുമൊക്കെ. ആപ്പിള്‍ ഐഫോണ്‍ 5, സാംസങ് ഗാലക്‌സ് എസ്4, എച്ച്.ടി.സി. വണ്‍ എന്നീ മോഡലുകള്‍ ഇതിന്റെ ഉദാഹരണങ്ങളാണ്. 30,000 രൂപയ്ക്ക് മേലാണ് ഈ സ്മാര്‍ട്ട്‌ഫോണുകളുടെ വില. ബജറ്റ്് മോഡലുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മൊത്തവരുമാനം കൂടില്ലെന്ന കാര്യം ഈ കമ്പനികള്‍ക്കറിയാം.

ഇപ്പോഴിതാ ദക്ഷിണകൊറിയന്‍ കമ്പനിയായ എല്‍.ജി.യും ഈ നിരയിലേക്ക് ഒരു ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നു. എല്‍.ജി. ജി2 ( LG G2 ) എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണ്‍ കഴിഞ്ഞയാഴ്ച ഇന്ത്യയിലും എത്തി. 16 ജി.ബി. വെര്‍ഷന് 41,500 രൂപയും 32 ജി.ബി. വെര്‍ഷന് 43,500 രുപയുമാണ് ജി2 വിന് ഇന്ത്യയില്‍ കൊടുക്കേണ്ട വില. ഇത്രയും പണം മുടക്കി ഈ ഫോണ്‍ വാങ്ങണമോ എന്ന് തീരുമാനിക്കുന്നതിനായി നമുക്കിതിന്റെ വിശേഷങ്ങള്‍ അറിയാന്‍ ശ്രമിക്കാം.

സ്മാര്‍ട്‌ഫോണ്‍ കളം സാംസങ് കൈയടക്കി എന്ന തിരിച്ചറിവില്‍ നിന്നാണ് എല്‍.ജി. ഇത്തരമൊരു മോഡലിന് രൂപം നല്‍കിയതന്നെ് വ്യക്തം. കാഴ്ചയിലും രുപത്തിലും ഗാലക്‌സി എസ് ഫോണിനോട് അദ്ഭുതകരമായ സാദൃശ്യം പുലര്‍ത്തുന്നുണ്ട് ജി2.

1080 X 1920 പിക്‌സല്‍സ് റിസൊല്യൂഷനോടു കൂടിയ 5.2 ഇഞ്ച് ഫുള്‍ എച്ച്.ഡി. ഡിസ്‌പ്ലേയാണ് ജി2 വിലുള്ളത്. എച്ച്.ടി.സി. വണ്ണിന്റെയും ഗാലക്‌സി എസ് 4 ന്റെയും അതേ പിക്ചര്‍ റിസൊല്യൂഷന്‍. 423 പിക്‌സല്‍സ് പെര്‍ ഇഞ്ച് (പി.പി.ഐ.) ഡെന്‍സിറ്റിയാണ് ജി2 വിന്റേത്.

2.26 ഗിഗാഹെര്‍ട്‌സ് ശേഷിയുളള ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ ക്വാഡ്‌കോര്‍ പ്രൊസസറാണ് ജി2 വിന്റെ ശക്തികേന്ദ്രം. രണ്ട് ജി.ബി. റാമോടുകൂടി വരുന്ന ജി2വില്‍ 16 ജി.ബി. ഇന്റേണല്‍ മെമ്മറിയാണുള്ളത്. മെമ്മറി കൂടുതല്‍ വേണമെന്നുള്ളവര്‍ക്കായി 32 ജി.ബിയുള്ള ഒരു മോഡലും കമ്പനി ഇറക്കിയിട്ടുണ്ട്.

ഒപ്ടിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷനോടു കൂടിയ 13.0 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 2.1 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണ് ഇതിലുള്ളത്. ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ 4.2.2 വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ജി2 വില്‍ 3,000 എം.എ.എച്ച്. ബാറ്ററി ഉപയോഗിച്ചിരിക്കുന്നു.

ഫോണിന്റെ പുറകുവശത്ത് ക്യാമറാലെന്‍സിനടുത്തായാണ് പവര്‍, വോളിയം ബട്ടനുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. ഫോണില്‍ സംസാരിക്കുമ്പോള്‍ നമ്മുടെ വിരലുകള്‍ സ്വാഭാവികമായി ഈ ഭാഗത്താണുണ്ടാകുകയെന്നും അതുകൊണ്ട് തന്നെ വോളിയം കുറയ്ക്കാനും കൂട്ടാനുമൊക്കെ കൂടുതല്‍ എഴുപ്പമായിരിക്കുമെന്നും എല്‍.ജി. കമ്പനി അധികൃതര്‍ പറയുന്നു.

കോള്‍ വരുമ്പോള്‍ ചെവിക്കടുത്തേക്ക് പിടിച്ചാല്‍ തന്നെ തനിയെ കണക്ട് ആകുന്ന ആന്‍സര്‍ മി, വീട്ടിലെ ടി.വിയടക്കമുളള എന്റര്‍ടെയ്ന്‍മെന്റ് ഉപകരണങ്ങളില്‍ റിമോട്ട് ആയി പ്രവര്‍ത്തിപ്പിക്കാവുന്ന ക്വിക്ക് റിമോട്ട്, രണ്ട് ആപ്ലിക്കേഷനുകള്‍ ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ക്യൂസ്ലൈഡ് എന്നീ സംവിധാനങ്ങള്‍ എല്‍.ജി. ജി2 വിലുണ്ട്.

മികച്ച സ്‌ക്രീന്‍, നല്ല ക്യാമറ, വര്‍ധിച്ച ബാറ്ററി ആയുസ് എന്നിവയാണ് എല്‍.ജി. ജി2 വിന്റെ നല്ല ഗുണങ്ങള്‍. രുപത്തിലെ ഭംഗിയില്ലായ്മ, മൈക്രോ എസ്.ഡി. കാര്‍ഡ് സ്‌ലോട്ടിന്റെ അഭാവം, പുറകുവശത്തെ ബട്ടണ്‍ ഉപയോഗിക്കുന്നതിലെ അസൗകര്യം എന്നിവയാണ് ഈ ഫോണിന്റെ പോരായ്മകള്‍ . 

No comments:

Post a Comment