
Samsung Galaxy Round curved display smartphone launched as Note 3 variant
വക്രസ്‌ക്രീനുള്ള സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങി
| Oct 09, 2013

വക്രതയുള്ള സ്‌ക്രീനോടുകൂടിയ സ്മാര്‍ട്ട്‌ഫോണ്‍ സാംസങ് അവതരിപ്പിച്ചു. ഗാലക്‌സി റൗണ്ട് എന്ന് പേരിട്ടിട്ടുള്ള ഈ ഫോണിന് 5.7 ഇഞ്ച് (14.5 സെന്റീമീറ്റര്‍) ഡിസ്‌പ്ലേയാണുള്ളത്.
ദക്ഷിണകൊറിയന്‍ മാര്‍ക്കറ്റിലാണ് സാംസങ് ഫോണ്‍ അവതരിപ്പിച്ചത്. 1000 ഡോളറാണ് വില. എന്നാല്‍ മറ്റിടങ്ങളില്‍ ഇവ എപ്പോള്‍ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
വക്രഡിസ്‌പ്ലെയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അത്തരം ഫോണുകള്‍ 2014 ല്‍ വിപണിയിലെത്തിക്കുമെന്നും മറ്റൊരു ദക്ഷിണകൊറിയന്‍ കമ്പനിയായ എല്‍ജി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് സാംസങ് പുതിയ ഫോണ്‍ പുറത്തിറക്കിയത്.
ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡ് ( OLED ) പാനലുകളാണ് വക്രസ്‌ക്രീനുള്ള ഫോണിലുപയോഗിച്ചിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ ലോക നമ്പര്‍ വണ്‍ സ്ഥാനം ആപ്പിളിന്റെ പക്കല്‍നിന്ന് കഴിഞ്ഞ ജനവരിയില്‍ കൈക്കലാക്കിയ സാംസങ്, വളയ്ക്കാവുന്ന ഡിസ്‌പ്ലെകളുടെ ആദ്യരൂപങ്ങള്‍ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു.
വക്രസ്‌ക്രീനുകള്‍ ഇപ്പോള്‍ തന്നെ ടെലിവിഷന്‍ രംഗത്ത് പരിചിതമാണ്.
സാംസങും, പ്രതിയോഗിയായ എല്‍ജിയും വക്രസ്‌ക്രീനുള്ള ഒഎല്‍ഇഡി ടിവികള്‍ വില്‍ക്കാനാരംഭിച്ചത് ഈവര്‍ഷമാണ്. ഏതാണ്ട് 9000 ഡോളര്‍ (5.85 ലക്ഷം രൂപ) ആണ് ഇവയുടെ വില.
No comments:
Post a Comment