NVIDIA'S FIRST TABLET (EVGA TEGRA NOTE 7)
ടെഗ്ര എന്ന പേരില്‍ സ്മാര്‍ട്‌ഫോണുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും ആവശ്യമായ പ്രൊസസറുകള്‍ നിര്‍മിച്ചുകൊണ്ടായിരുന്നു തുടക്കം. ഇപ്പോഴിതാ സ്വന്തമായി ടാബ്‌ലറ്റ് മോഡലും കമ്പനി അവതരിപ്പിച്ചിരിക്കുന്നു. മറ്റൊരു ഹാര്‍ഡ്‌വേര്‍ കമ്പനിയായ ഇവ്ഗയുമായി സഹകരിച്ചുകൊണ്ട് ഇന്‍വിഡ്യ പുറത്തിറക്കിയ പുത്തന്‍ ടാബിന്റെ പേര് ഇവ്ഗ ടെഗ്ര നോട്ട് 7 ( EVGA Tegra Note 7 )
ഇന്‍വിഡ്യയുടെ സ്വന്തം ടെഗ്ര 4 ക്വാഡ്‌കോര്‍ പ്രൊസസറാണ് ഈ ടാബ്‌ലറ്റിന് കരുത്തു പകരുന്നത്. ഈ പ്രൊസസറുപയോഗിക്കുന്ന ആദ്യത്തെ ഏഴിഞ്ച് ടാബാണിതെന്ന് ഇന്‍വിഡ്യ പറയുന്നു.
ഏഴിഞ്ച് വിസ്താരമുളള സ്‌ക്രീനിന്റെ റിസൊല്യൂഷന്‍ 1280 X 800 പിക്‌സല്‍സ്. ഹൈഡെഫനിഷന്‍ ടെലിവിഷനിലേക്ക് കണക്ട് ചെയ്യാവുന്ന മൈക്രോ എച്ച്.ഡി.എം.ഐ. പോര്‍ട്ട്, 16 ജിബി സ്‌റ്റോറേജ്, അഞ്ച് മെഗാപിക്‌സല്‍ മെയിന്‍ ക്യാമറ, വീഡിയോ കോളിങിനായി ഫ്രണ്ട് ക്യാമറ എന്നിവയെല്ലാമുണ്ടിതില്‍.
ഹൈഡൈനാമിക് റേഞ്ച് (എച്ച്.ഡി.ആര്‍) ക്യാമറയുള്ള ലോകത്തിലെ ആദ്യ ടാബാണിതെന്ന് ഇന്‍വിഡ്യ അവകാശപ്പെടുന്നുണ്ട്. 4100 എം.എ.എച്ച്. ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്്. ആന്‍ഡ്രോയ്ഡ് ഒഎസിലാണ് ടാബ്‌ലറ്റ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആന്‍ഡ്രോയ്ഡിന്റെ ഏത് വെര്‍ഷനാണെന്ന കാര്യം ഇന്‍വിഡ്യ വ്യക്തമാക്കിയിട്ടില്ല.
200 ഡോളറിനാണ് ഇവ്ഗ ടെഗ്ര നോട്ട് 7 അമേരിക്കയില്‍ വില്‍ക്കുന്നത്. ഗൂഗിളിന്റെ നെക്‌സസ് 7, സാംസങിന്റെ ഗാലക്‌സി നോട്ട് 8 എന്നീ ടാബ്‌ലറ്റുകള്‍ക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കാന്‍ ഇവ്ഗ ടെഗ്രയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്
No comments:
Post a Comment