Friday, May 30, 2014

NOKIA FIRST ANDROID PHONE RS. 8500/- NOKIA X

നോക്കിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇന്ത്യയിലെത്തുന്നു; വില 8,500 രൂപ

 

ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച നോക്കിയ എക്‌സ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു. 2014 മാര്‍ച്ച് 15 മുതല്‍ ഇന്ത്യയിലെത്തുമന്ന് കരുതുന്ന നോക്കിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണിന് 8,500 രൂപയാണ് ഒരു ഓണ്‍ലൈന്‍ സ്‌റ്റോറില്‍ വിലയിട്ടിരിക്കുന്നത്.

നോക്കിയ എക്‌സ് ( Nokia X ), നോക്കിയ എക്‌സ് പ്ലസ് ( Nokia X+ ), നോക്കിയ എക്‌സ് എല്‍ ( Nokia XL ) എന്നീ ആന്‍ഡ്രോയ്ഡ് ഫോണുകളാണ് മൊബൈല്‍ കോണ്‍ഗ്രസ്സില്‍ നോക്കിയ അവതരിപ്പിച്ചത്
. 

അപ്പോള്‍ തന്നെ നോക്കിയ അതിന്റെ ഓണ്‍ലൈന്‍ ഇന്ത്യന്‍ സ്‌റ്റോറില്‍ ആ മോഡലുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. പക്ഷേ, ഇന്ത്യയില്‍ അവയ്ക്ക് എന്ത് വിലയാകുമെന്നോ, ഫോണുകള്‍ എന്ന് കിട്ടുമെന്നോ നോക്കിയ സൂചിപ്പിച്ചിരുന്നില്ല. 

ഇപ്പോള്‍ 'Mobile Store' ആണ് നോക്കിയ എക്‌സ് ഓണ്‍ലൈനില്‍ 8500 രൂപയ്ക്ക് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. കറുപ്പ്, പച്ച, സിയാന്‍ , മഞ്ഞ, ചുവപ്പ്, വെള്ള നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. 

പക്ഷേ, നോക്കിയ ഔദ്യോഗികമായി ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ , നോക്കിയ എക്‌സിന്റെ ഇന്ത്യയിലെ യഥാര്‍ഥ വില ഇത് തന്നെയാണോ എന്ന് വ്യക്തമല്ല. 

ആന്‍ഡ്രോയ്ഡ് ഓപ്പണ്‍ സോഴ്‌സ് പ്രോജക്ട് ( AOSP ) അധിഷ്ഠിതമായ സ്മാര്‍ട്ട്‌ഫോണാണ് നോക്കിയ എക്‌സ്. നോക്കിയയുടെയും മൈക്രോസോഫ്റ്റിന്റെയും സര്‍വീസുകള്‍ ലഭ്യമാകുന്ന ആന്‍ഡ്രോയ്ഡ് ഫോണ്‍ ആണിത്. 

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഈ ഫോണില്‍നിന്ന് പ്രവേശനമില്ല. തേര്‍ഡ് പാര്‍ട്ടി സര്‍വീസുകളില്‍നിന്നേ ഉപയോക്താക്കള്‍ക്ക് ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാകൂ.

No comments:

Post a Comment