25 ഡോളര്‍ ഫയര്‍ഫോക്‌സ് ഫോണ്‍' ഇന്ത്യയിലേക്ക്
14

ഫയര്‍ഫോക്‌സ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന കുറഞ്ഞ വിലയ്ക്കുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഏതാനും മാസങ്ങള്‍ക്കകം ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കുമെന്ന് മോസില്ല കമ്പനി അറിയിച്ചു.
ഫയര്‍ഫോക്‌സ് ബ്രൗസറിന് പിന്നിലുള്ള കമ്പനിയായ മോസില്ല, 25 ഡോളര്‍ (ഏതാണ്ട് 1500 രൂപ) വിലയ്ക്കാകും സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ വില്‍ക്കുക. രണ്ട് ഇന്ത്യന്‍ കമ്പനികള്‍ ഫോണ്‍ നിര്‍മിക്കുമെന്നും 'വാള്‍ സ്ട്രീറ്റ് ജേര്‍ണലിനോ'ട് സംസാരിക്കവെ കമ്പനിയുടെ വക്താവ് പറഞ്ഞു.
എച്ച്ടിഎംഎല്‍ 5 ( HTML5 ) വെബ്ബ് അധിഷ്ഠിത മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫയര്‍ഫോക്‌സ് ഒഎസ്. യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും ഫയര്‍ഫോക്‌സ് ഫോണുകള്‍ ഇതിനകം വില്‍പ്പന ആരംഭിച്ചു കഴിഞ്ഞു. 69.99 ഡോളറാണ് അമേരിക്കയില്‍ ഫോണിന് വില.
വിലക്കൂടുതല്‍ മൂലം സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന കുറവുള്ള ഇന്ത്യ പോലുള്ള വിപണികളില്‍, വിലക്കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകളുമായി മൊബൈല്‍ കമ്പനികള്‍ രംഗപ്രവേശം ചെയ്യുന്ന സമയത്താണ് മോസില്ലയുടെ ഈ പ്രഖ്യാപനം.
സെഡ്.ടി.ഇ ( ZTE ), അല്‍കാടെല്‍ ( Alcatel ) എന്നീ മൊബൈല്‍ നിര്‍മാതാക്കളാണ് മോസില്ലയുമായി നിലവില്‍ സഹകരിക്കുന്നത്. ഇന്ത്യയില്‍ ഫോണ്‍ നിര്‍മാണത്തിനായി ഇന്‍ഡെക്‌സ് ( Intex ), സ്‌പൈസ് ( Spice ) എന്നീ കമ്പനികളുമായാണ് മോസില്ല സഹകരിക്കുകയെന്ന്, കമ്പനിയുടെ അറിയിപ്പ് പറയുന്നു.
ചൈനീസ് കമ്പനിയായ സ്‌പ്രെഡ്ട്രം ( ടുൃലമറൃtuാ ) ആണ് ഫയര്‍ഫോക്‌സ് ഫോണിനാവശ്യമായ ചിപ്പുകള്‍ നിര്‍മിച്ചുനല്‍കുക. (ചിത്രം കടപ്പാട് : മോസില്ല )
No comments:
Post a Comment