Wednesday, January 2, 2013

Sony Experia Z

സോണി എക്‌സ്പീരിയ ഇസഡ്
ഇനിയും പുറത്തിറങ്ങാത്ത മറ്റൊരു സ്മാര്‍ട്ട്‌ഫോണിന്റെ ചിത്രവും ഓണ്‍ലൈന്‍ വഴി പുറത്തുവന്നിട്ടുണ്ട്. സോണിയുടെ എക്‌സ്പീരിയ സീരിയസില്‍പെട്ട എക്‌സ്പീരിയ ഇസഡിന്റെ ചിത്രമാണത്. 

ഫുള്‍ എച്ച്.ഡി.ഡിസ്‌പ്ലെയുള്ള എക്‌സ്പീരിയ ഇസഡ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ പതിപ്പിലാണ്. മുമ്പ് 'യുഗ' (Yuga) എന്ന് കോഡുനാമം നല്‍കിയിരുന്ന മോഡലാണത്. 

താമസിയാതെ പുറത്തിറങ്ങാനുള്ള ഹ്യൂവേ അസെന്‍ഡ് ഡി2, എച്ച്ടിസി ഡ്രോയിഡ് ഡിഎന്‍എ എന്നീ ഫോണുകളുമായാകും, എക്‌സ്പീരിയ ഇസഡിന് വിപണിയില്‍ മത്സരിക്കേണ്ടി വരിക. എക്‌സ്പീരിയ ടി, എക്‌സ്പീരിയ എസ്എല്‍ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സമാനമായ ഡിസൈനാണ് എക്‌സ്പീരിയ ഇസഡിന്റേത്.unwiredview.com എന്ന സൈറ്റാണ് എക്‌സ്പീരിയ ഇസഡിന്റെ ചിത്രം പുറത്തുവിട്ടത്. 

റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രത്യേകതകള്‍: അഞ്ചിഞ്ച് 1080പി (1920 X 1080 പിക്‌സല്‍സ്) ഡിസ്‌പ്ലെ. ആന്‍ഡ്രോയിഡ് 4.1.1 ജെല്ലി ബീന്‍ പതിപ്പ്. ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ എസ് 4 പ്രോ ക്വാഡ്‌കോര്‍ പ്രൊസസര്‍. 2 ജിബി റാം. 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് (128 ജിബി വരെ അത് വര്‍ധിപ്പിക്കാം). 13 മെഗാപിക്‌സല്‍ മുഖ്യ ക്യാമറ, ബ്ലൂടൂത്ത് 4.0, എല്‍ടിഇ, എന്‍എഫ്‌സി.

No comments:

Post a Comment