ബ്ലാക്ക്ബറി എക്‌സ് 10, എക്‌സ്പീരിയ ഇസഡ് - ചോര്‍ന്നുകിട്ടിയ ഫോട്ടോകള്‍
Posted on: 01 Jan 2013
സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവത്തിന്റെ പുത്തന്‍കാലത്ത് നിലനില്‍പ്പിനായാണ് ബ്ലാക്ക്ബറി 10 പരമ്പര അവതരിപ്പിക്കാന്‍ കനേഡിയന്‍ കമ്പനിയായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) തീരുമാനിച്ചത്.ബ്ലാക്ക്ബറി 10 ഫോണുകള്‍ ജനവരി 30 ന് അവതരിപ്പിക്കാനിരിക്കെ, ആ പരമ്പരയിലെ ബ്ലാക്ക്ബറി എക്‌സ് 10 ഫോണിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു.
ബ്ലാക്ക്ബറിയുടെ പരമ്പരാഗത ക്വിവെര്‍ട്ടി കീബോര്‍ഡ് ഉണ്ടെങ്കിലും, മുമ്പത്തെ ബ്ലാക്ക്ബറി ടച്ച്‌ഫോണുകളെക്കാള്‍ കൂടുതല്‍ നീളമേറിയ ഡിസ്‌പ്ലെ ബ്ലാക്ക്ബറി എക്‌സ് 10 നുണ്ടെന്ന്, ബ്ലാക്ക്ബറി വാര്‍ത്തകള്‍ പതിവായി പ്രസിദ്ധീകരിക്കാറുള്ള N4BB.com സൈറ്റിലെ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
ഈ മാസമവസാനം റിം കമ്പനി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഫോണുകളിലൊന്നാണ് ബ്ലാക്ക്ബറി എക്‌സ് 10. ഈ പരമ്പരയിലെ മറ്റ് ഫോണുകള്‍ ടച്ച്ക്രീന്‍ മോഡലുകളായിരിക്കും എന്നാണ് പ്രതീക്ഷ.
റിം ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പായ ബ്ലാക്ക്ബറി 10 ആണ് ബ്ലാക്ക്ബറി എക്‌സ് 10 ല്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് ചോര്‍ന്നുകിട്ടിയ ഫോട്ടോകള്‍ വ്യക്തമാക്കുന്നു.

No comments:
Post a Comment