18,000 രൂപയ്ക്ക് അള്‍ട്രാഫോണ്‍
പതിനായിരം രൂപ എന്ന മതില്‍ക്കെട്ട് തകര്‍ത്ത് മുന്നേറാന്‍ മടിയായിരുന്നു ഇന്ത്യന്‍ മൊബൈല്‍ഫോണ്‍ കമ്പനികള്‍ക്ക്. എന്തൊക്കെ സംവിധാനങ്ങളുള്ള സ്മാര്‍ട്‌ഫോണ്‍ മോഡലുകളിറക്കിയാലും വില പതിനായിരം രൂപയില്‍ കൂടാതിരിക്കാന്‍ എല്ലാ കമ്പനികളും ശ്രദ്ധിച്ചു. അതില്‍ കൂടുതല്‍ വിലയിട്ടാല്‍ വിറ്റുപോകില്ലെന്ന ഭയമായിരുന്നു കാരണം. കമ്പനികള്‍ 'പതിനായിരപ്പേടി'യില്‍ നിന്ന് മോചിതരാകുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ രാജ്യത്ത് സംഭവിക്കുന്നത്.
10,999 രൂപയ്ക്ക് കാന്‍വാസ് എച്ച്.ഡി. എന്ന മോഡലിറക്കിക്കൊണ്ട് മൈക്രോമാക്‌സ് ആണ് ഈ ട്രെന്‍ഡിന് തുടക്കമിട്ടത്. ഏവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ആ ഫോണ്‍ നന്നായി വിറ്റുപോകുകയും ചെയ്തു. അതോടെ വിലകൂടിയ മോഡലുകളിറക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും ധൈര്യം കിട്ടി. കാര്‍ബണ്‍ ടൈറ്റാനിയം കാര്‍ബണ്‍, സോളോ ക്യു1000, ഇന്‍ടെക്‌സ് അക്വ എന്നിവയെല്ലാം അതിനുശേഷമിറങ്ങിയ ഫോണുകളാണ്. എല്ലാത്തിന്റെയും വില പതിനായിരത്തിനും പതിനയ്യായിരത്തിനും ഇടയില്‍.
ഇപ്പോഴിതാ 18,000 രൂപയുടെ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ കമ്പനിയായ സെന്‍ മൊബൈല്‍ ശ്രദ്ധ നേടുന്നു. 2009 ല്‍ ഡല്‍ഹി ആസ്ഥാനമായി ആരംഭിച്ച സെന്‍ മൊബൈല്‍ മൂന്നുവര്‍ഷങ്ങള്‍ കൊണ്ട് വന്‍വളര്‍ച്ച നേടിക്കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 350 കോടി രൂപയുടെ വിറ്റുവരവ് നേടിയ കമ്പനി ഈ വര്‍ഷം അത് 550 കോടി രൂപയാക്കാനുള്ള ശ്രമത്തിലാണ്. ദീപാവലി വിപണി മുന്നില്‍ കണ്ട് സെന്‍ ഇറക്കിയ ഹൈഎന്‍ഡ് മോഡലിന്റെ പേര് അള്‍ട്രാഫോണ്‍ എമേസ് 701 എഫ്എച്ച് ഡി ഫുള്‍ ഹൈ-ഡെഫനിഷന്‍ ഡിസ്‌പ്ലേയോടുകൂടി സെന്‍ അവതരിപ്പിക്കുന്ന ആദ്യ സ്മാര്‍ട്‌ഫോണാണ് എമേസ്.
1080 X1920 പിക്‌സല്‍സ് റിസൊല്യൂഷനോടുകൂടിയ അഞ്ചിഞ്ച് ഡിസ്‌പ്ലേയാണ് എമേസ് 701 നുളളത്്. പോറലേല്‍ക്കാത്ത തരത്തിലുള്ള ഗോറില്ല ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നത്. 1.5 ഗിഗാഹെര്‍ട്‌സിന്റെ ക്വാഡ്‌കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം എന്നിവയുളള എമേസ് 701 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 4.2.1. ജെല്ലിബീന്‍ വെര്‍ഷനില്‍.
ക്യാമറാപ്രേമികളെയും എമേസ് 701 നിരാശപ്പെടുത്തുന്നില്ല. എല്‍.ഇ.ഡി. ഫ്ലാഷും ഫുള്‍ എച്ച്.ഡി. റെക്കോഡിങ് സംവിധാനവുമുള്ള 13 മെഗാപിക്‌സല്‍ ക്യാമറയാണ് ഫോണിലുള്ളത്. വീഡിയോ കോളിങിനായി എട്ട് മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറയുമുണ്ട്.
16 ജി.ബിയാണ് ഇതിന്റെ ഇന്റേണല്‍ മെമ്മറി. ഈ മെമ്മറി പോരെന്നുള്ളവര്‍ക്ക് 64 ജി.ബി. വരെയുള്ള മൈക്രോ എസ്.ഡി. കാര്‍ഡ് സ്‌ലോട്ട് ഫോണിലുണ്ട്. കണ്ക്ടിവിറ്റിക്കായി ത്രീജി, വൈഫൈ, ജി.പി.എസ്., എ-ജി.പി.എസ്. എന്നീ സംവിധാനങ്ങളുള്ള എമേസ് 701 ല്‍ 2050 എം.എ.എച്ച്. ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്.
മൈക്രോമാക്‌സ് കാന്‍വാസ് ടര്‍ബോ (വില 19,990 രൂപ), ജിയോണി ഇ-ലൈഫ് ഇ6 (വില 21,999), ഇന്‍ടെക്‌സ് അക്വാ ഐ7 (വില 19,999 രൂപ) എന്നീ ഫുള്‍ എച്ച്.ഡി. ഡിസ്‌പ്ലേ ഫോണുകളോടായിരിക്കും ദീവാവലി വിപണിയില്‍ എമേസ് 701 ന് മത്സരിക്കേണ്ടി വരിക. ഈ നാല് ഫോണുകളും ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്റെയും ഡിസ്‌പ്ലേ മികവിന്റെ കാര്യത്തില്‍ ഒരേ മികവ് പുലര്‍ത്തുന്നവയാണ്
No comments:
Post a Comment