Thursday, November 14, 2013

Micromax Magnus A117

മൈക്രോ മാക്സ് കാന്‍വാസ് മാഗ്നുസ് A117

 

മൈക്രോമാക്‌സിന്റെ വിജയക്കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ച കാന്‍വാസ് ശ്രേണിയിലേക്ക് പുതിയൊരു മോഡല്‍കൂടി. കാന്‍വാസ് മാഗ്‌നസ് എ -117 ( Canvas Magnus A 117 ) എന്ന ഈ ഫാബ്‌ലറ്റിന്റെ വില 14,999 രൂപ. 

അഞ്ചിഞ്ച് ഐ.പി.എസ്. ഡിസ്‌പ്ലെയുള്ള മാഗ്‌നസിന്റെ സ്‌ക്രീന്‍ റസല്യൂഷന്‍ 1280 X 720 പിക്‌സലാണ്. ഒക്ടോബറില്‍ പുറത്തിറക്കിയ കാന്‍വാസ് ടര്‍ബോയിലേതുപോലെ ഫുള്‍ എച്ച്.ഡി. അല്ലെന്ന് ചുരുക്കം.

മീഡിയാടെക്കിന്റെ 1.5 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രോസസ്സറാണ് ഇതിലുള്ളത്. റാം വണ്‍ ജി.ബി. ഇന്റേണല്‍ മെമ്മറി 4 ജി.ബി. 32 ജി.ബി വരെയുള്ള മൈക്രോ എസ്.ഡി. കാര്‍ഡും ഉപയോഗിക്കാം. 

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്. ഉള്ള മാഗ്‌നസിന്റെ പ്രധാന ആകര്‍ഷണം ക്യാമറകളാണ്. എല്‍.ഇ.ഡി. ഫ് ളാഷോടു കൂടിയ 12 മെഗാപിക്‌സലിന്റേതാണ് പ്രധാന ക്യാമറ. ടര്‍ബോയില്‍ ഇത് 13 മെഗാ പിക്‌സലാണ്. എന്നാല്‍ രണ്ടും തമ്മില്‍ 5,000 രൂപയുടെ വില വ്യത്യാസമുണ്ട്. രണ്ട് മെഗാപിക്‌സലാണ് വീഡിയോ കോളിങ്ങിനുള്ള മുന്‍ ക്യാമറ. 4 എക്‌സ് സൂമും, രാത്രി ഫോട്ടോ എടുക്കാന്‍ നൈറ്റ് മോഡും ഉണ്ട്. 

രണ്ട് ജി.എസ്.എം. സിമ്മുകള്‍ ഇതില്‍ ഉപയോഗിക്കാം. 2000 എം.എ.എച്ച്. ബാറ്ററി ഏഴ് മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 180 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവും നല്കുമെന്നാണ് മൈക്രോമാക്‌സ് പറയുന്നത്.

സ്‌ക്രീനില്‍നിന്ന് കണ്ണെടുത്താല്‍ വീഡിയോ പോസ് ആകുന്ന 'ലുക്ക് എവേ' സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോളുകള്‍ സ്വീകരിക്കാന്‍ ഫോണ്‍ ചെവിയോട് അടുപ്പിച്ചാല്‍ മാത്രം മതിയാകും.

കാന്‍വാസിന്റെ മുന്‍പതിവുകളിലുള്ള എം.ലൈവ്, എം.അണ്‍ലോക്ക്, എം.സെക്യൂരിറ്റി, കിങ്‌സോഫ്റ്റ് ഓഫീസ് തുടങ്ങിയവ പ്രീഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. സെന്‍ അമേസ് അള്‍ട്രാഫോണ്‍ 701, സോളോ പ്ലേ ടി 1000, വാമിപാഷന്‍ സെഡ് പ്ലസ് തുടങ്ങിയവയുടെ നിരയില്‍പ്പെടുന്നതാണ് മാഗ്‌നസ്.

കാന്‍വാസ് 2, കാന്‍വാസ് 2 പ്ലസ്, കാന്‍വാസ് ലൈറ്റ്, കാന്‍വാസ് മ്യൂസിക്, കാന്‍വാസ് ത്രീഡി, കാന്‍വാസ് എച്ച്.ഡി, കാന്‍വാസ് 4, കാന്‍വാസ് ഡ്യൂഡില്‍, കാന്‍വാസ് ഡ്യൂഡില്‍ 2 എന്നിവയാണ് ടര്‍ബോയ്ക്കും മാഗ്‌നസിനും മുമ്പ് ഇറങ്ങിയ കാന്‍വാസ് മോഡലുകള്‍

No comments:

Post a Comment