ലെനോവൊ 'വൈബ്‌സ്'
കടുത്തമത്സരം നടക്കുന്ന ഫാബ്‌ലറ്റ് മേഖലയില്‍ ചുവടുറപ്പിക്കാന്‍ വൈബ് സെഡ് ( Vibe Z ) മോഡലുമായി ലെനോവൊ. ഈ ശ്രേണിയിലെ ആദ്യ മോഡല്‍ 'വൈബ് എക്‌സ്' സപ്തംബറിലാണ് അവതരിപ്പിച്ചത്. ഇതിന്റെ വലിപ്പം അഞ്ചിഞ്ച് ആയിരുന്നെങ്കില്‍ പുതിയമോഡലില്‍ ഇത് അര ഇഞ്ച് കൂടി വര്‍ധിക്കും. അതായത് അഞ്ചര ഇഞ്ച്.
1920 ത 1080 പിക്‌സല്‍ റെസല്യൂഷനിലുള്ള ഫുള്‍ എച്ച്.ഡി. ഐ.പി.എസ്. എല്‍.സി.ഡി. ഡിസ്‌പ്ലെയാണ് ഇതില്‍. 400 പിക്‌സല്‍ പെര്‍ ഇഞ്ച് ( 400ppi ) ദൃശ്യമിഴിവ് മികച്ചതാക്കും. 2.2 ഗിഗാഹെര്‍ട്ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍-800 ചിപ്‌സെറ്റാണ് ഫോണിന് കരുത്തേകുന്നത്.
സാംസങ് ഗ്യാലക്‌സി നോട്ട് 3, സോണി എക്‌സ്പീരിയ സെഡ് വണ്‍ എന്നിവയില്‍ ഉപയോഗിച്ചിരിക്കുന്ന പ്രോസസ്സറാണിത്. 2 ജി.ബി.റാമും 16 ജി.ബി. ഇന്റേണല്‍ മെമ്മറിയും മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ടും ഉണ്ട്. കൂടെ, അഡ്രീനോ 330 ജി.പി.യു.വും.
13 മെഗാപിക്‌സലിന്റേതാണ് പ്രധാന ക്യാമറ ( aperture f/1.8 ). സോണിയുടെ ഐ.എം.എക്‌സ്. 135 ക്യാമറയാണിത്. ഒപ്പം എക്‌സ്‌മോര്‍ ആര്‍.എസ്. സെന്‍സറും രണ്ട് എല്‍.ഇ.ഡി. ഫ്ലാഷുകളുമുണ്ട്. 84 ഡിഗ്രി വൈഡ് ആംഗിള്‍ മുന്‍ക്യാമറ അഞ്ച് മെഗാപിക്‌സലാണ്. ഫുള്‍ എച്ച്.ഡി. വീഡിയോ ചിത്രീകരിക്കാനും കാണാനും വൈബ് സെഡില്‍ സാധിക്കും.
രണ്ട് സിമ്മുകള്‍ ഉപയോഗിക്കാമെങ്കിലും ഓരോ രാജ്യത്തേയും നെറ്റ്‌വര്‍ക്കിന് അനുയോജ്യമാംവിധം ചില മാറ്റങ്ങള്‍ ഉണ്ടാകും. 4 ജി സൗകര്യമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒരു സിം ഈ രീതിയില്‍ ആയിരിക്കും. മറ്റിടങ്ങളില്‍ സി.ഡി.എം.എ., ത്രീജി, ടുജി രീതിയില്‍ വ്യത്യാസപ്പെടും.
ബാറ്ററിശേഷി കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും 278.5 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ സമയം ലഭിക്കുമെന്ന് ലെനോവൊ പറയുന്നു.
സാംസങ്ങിന്റെ എസ് വ്യൂ, എല്‍.ജി.യുടെ ക്യുക്ക് വിന്‍ഡോ എന്നിവയെപ്പോലെ ഫ്ലിപ് കവറും ഇതോടൊപ്പം ഉണ്ടാകും. 7.9 മില്ലിമീറ്ററായിരിക്കും ഫോണിന്റെ കനം. ലെനോവൊയുടെ ചൈനീസ് വെബ്‌സൈറ്റിലാണ് ഈ മോഡലിനെക്കുറിച്ചുള്ള ആദ്യവിവരങ്ങള്‍ വന്നിട്ടുള്ളത്. അതിനാല്‍ ഇത് ആദ്യം എത്തുക ചൈനയില്‍ത്തന്നെയായിരിക്കും.
എന്നാല്‍, വിപണിയില്‍ എത്തുന്ന സമയമോ വിലയോ അവര്‍ പുറത്തുവിട്ടിട്ടില്ല. നവംബര്‍ അവസാനത്തോടെ ചൈനീസ് വിപണിയിലും ഡിസംബറില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും 'വൈബ്‌സെഡ്' എത്തുമെന്നാണ് സൂചന
No comments:
Post a Comment