മോട്ടോ ജി : മോട്ടറോളയുടെ ചെലവുകുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍
മോട്ടറോളയെ ഗൂഗിള്‍ സ്വന്തമാക്കിയ ശേഷം അവതരിപ്പിച്ച ആദ്യ ഫോണായിരുന്നുമോട്ടോ എക്‌സ് ( Moto X ). ആ മുന്‍നിര മോഡലിന് വില 550 ഡോളര്‍ (34,000 രൂപ) ആണെന്ന് ഓര്‍ക്കുക. അതുമായി താരതമ്യം ചെയ്താല്‍ ചെറിയ വിലയേ ആകുന്നുള്ളൂ മോട്ടോ ജി സ്മാര്‍ട്ട്‌ഫോണിന്.
'നിലവിലുള്ള ഹൈ-എന്‍ഡ് ഫോണുകളുടെ മൂന്നിലൊന്ന് വിലയ്ക്ക് മികച്ച സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം പ്രദാനംചെയ്യുക'യാണ് മോട്ടോ ജി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന്, ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് മോട്ടറോള അറിയിച്ചു.
ബ്രസീലിലെ സാവോ പോളോയില്‍ ബുധനാഴ്ച അവതരിപ്പിച്ച ഫോണ്‍ , ബ്രസീലിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും ഉടന്‍ തന്നെ വില്‍പ്പനയ്‌ക്കെത്തി. അടുത്ത ആഴ്ച്ചകളില്‍ ലാറ്റിന്‍ അമേരിക്കയുടെ ഇതരഭാഗങ്ങളിലും യൂറോപ്പിലും ക്യാനഡിയിലും ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും.
ഹൈഡെഫിനിഷന്‍ (720പി) ഡിസ്‌പ്ലെയോടുകൂടിയ നാലരയിഞ്ച് കോര്‍ണിങ് ഗ്ലാസ് ഡിസ്‌പ്ലെയാണ് മോട്ടോ ജി ഫോണിലേത്.
ഏറ്റഴും പുതിയ ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 400 ക്വാഡ്‌കോര്‍ പ്രൊസസര്‍ ഫോണിന് കരുത്ത് പകരുന്നു. മുഖ്യക്യാമറ 5 മെഗാപിക്‌സല്‍ , മുന്‍ക്യാമറ 1.3 മെഗാപിക്‌സലും.
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ആണ് പ്ലാറ്റ്‌ഫോം. 2014 തുടക്കത്തില്‍ തന്നെ അത് ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റായി അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. ത്രീജി കണക്ടിവിറ്റിയുള്ള ഫോണ്‍ ഏഴ് വ്യത്യസ്ത നിറങ്ങളിലുള്ള പുറംകവറുകളില്‍ ലഭിക്കും.
ഡേറ്റാ സ്റ്റോറേജ് ശേഷി എട്ട് ജിബി പോരെന്നുള്ളവര്‍ക്ക് 16 ജിബി മോട്ടോ ജി മോഡലും ലഭ്യമാണ്. വില 199 ഡോളര്‍ (12,300 രൂപ) ആകും.
2014 ഓടെ മുപ്പതിലേറെ രാജ്യങ്ങളില്‍ മോട്ടോ ജി എത്തിക്കാനാണ് മോട്ടറോളയുടെ പദ്ധതി. സാംസങ്, ഹ്വാവേ തുടങ്ങിയ കമ്പനികള്‍ പല രാജ്യങ്ങളിലും വില്‍ക്കുന്ന വിലകുറവുള്ള സ്മാര്‍ട്ട്‌ഫോണുകളോട് മോട്ടോ ജിയുടെ സഹായത്തോടെ മത്സരിക്കാനാണ് മോട്ടറോളയുടെ നീക്കം.
No comments:
Post a Comment