Wednesday, February 26, 2014

Sony Xperia T2 Ultra for Rs. 32000/- RAM is not very sufficient.


സോണിയുടെ 'എക്‌സ്പീരിയ ടി2 അള്‍ട്രാ' ഇന്ത്യയില്‍ ; വില 32,000 രൂപ
ജാപ്പനീസ് ഇലക്ട്രോണിക് ഭീമന്‍ സോണിയുടെ പുതിയ ഫാബ്‌ലറ്റായ 'എക്‌സ്പീരിയ ടി2 അള്‍ട്രാ' ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. ഒരു ഈ-കൊമേഴ്‌സ് സൈറ്റില്‍ 32,000 രൂപയ്ക്കാണ് അത് വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്. ഫിബ്രവരി 27 മുതല്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും.

സോണിയുടെ വെബ്ബ്‌സൈറ്റ് പറയുന്നതനുസരിച്ച്, 'എക്‌സ്പീരിയ ടി2 അള്‍ട്രാ' ( Sony Xperia T2 Ultra ) ഒരു ആറിഞ്ച് എച്ച്ഡി സ്മാര്‍ട്ട്‌ഫോണാണ് - ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് 4.3 (ജെല്ലി ബീന്‍) പതിപ്പിലോടുന്നത്. 720 X 1280 പിക്‌സല്‍ ആണ് സ്‌ക്രീന്‍ റിസല്യൂഷന്‍ .

1.4 GHz ക്വാഡ്‌കോര്‍ സ്‌നാപ്പ്ഡ്രാഗണ്‍ പ്രൊസസര്‍ കരുത്തുപകരുന്ന 'ടി2 അള്‍ട്രാ'യ്ക്ക് 1ജിബി റാം ഉണ്ട്. 8 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജോടെ എത്തുന്ന ഈ സ്മാര്‍ട്ട്‌ഫോണില്‍ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ 32 ജിബി മൈക്രോഎസ്ഡി കാര്‍ഡും ഉപയോഗിക്കാം.



'എക്‌സ്പീരിയ ടി2 അള്‍ട്രാ'യ്‌ക്കൊപ്പം അതിന്റെ ഇരട്ട സിം മോഡലായ 'എക്‌സ്പീരിയ ടി2 അള്‍ട്രാ ഡ്യുവലും' കഴിഞ്ഞ മാസം സോണി അവതരിപ്പിച്ചിരുന്നു. എന്നാല്‍ , Saholic ഈ-കൊമേഴ്‌സ് സൈറ്റ് വില്‍പ്പനയ്ക്ക് ചേര്‍ത്തിരിക്കുന്നതില്‍ ഇരട്ട സിം മോഡലില്ല. LTE/4G ഫോണാണ് 'ടി2 അള്‍ട്രാ'.

13 മെഗാപിക്‌സല്‍ മുഖ്യക്യാമറയും 1.1 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണ് 'ടി2 അള്‍ട്രാ'യിലുള്ളത്. 'പോര്‍ട്രയിറ്റ് റീടച്ച്' ( portrait retouch ) പോലെ ഒട്ടേറെ സവിശേഷ ഫീച്ചറുകളുള്ളതാണ് മുഖ്യക്യാമറ.

3000 mAh ബാറ്ററിയാണ് ഫോണിന് ജീവന്‍ പകരുന്നത്. 'സ്റ്റാമിന മോഡു'ള്ള ബാറ്ററി, ആ മോഡിലാണെങ്കില്‍ 1056 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ ആയുസ്സ് നല്‍കുമെന്ന് ഈ-കൊമേഴ്‌സ് സൈറ്റ് പറയുന്നു. 2ജിയില്‍ 14 മണിക്കൂര്‍ ആണ് കമ്പനി അവകാശപ്പെടുന്ന ടോക്ക് ടൈം. 93 മണിക്കൂര്‍ പാട്ടുകേള്‍ക്കാന്‍ ബാറ്ററി അവസരമൊരുക്കും, വീഡിയോ കാണാന്‍ പത്തു മണിക്കൂറും. കറുപ്പ്, പര്‍പ്പിള്‍ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. (കടപ്പാട് : SONY ).

No comments:

Post a Comment