സാംസങിന്റെ പുതിയ സ്മാര്‍ട്ട്‌വാച്ചില്‍ ആന്‍ഡ്രോയ്ഡിന് പകരം ടൈസണ്‍

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌വാച്ചായ 'ഗാലക്‌സി ഗിയര്‍ ' ( Galaxy Gear ) സാംസങ് അവതരിപ്പിച്ചിട്ട് ആറുമാസമാകുന്നതേയുള്ളൂ. എന്നാല്‍ , ആ സ്മാര്‍ട്ട്‌വാച്ചിന്റെ പുതിയ പതിപ്പില്‍ ആന്‍ഡ്രോയ്ഡില്ല. പകരം സാംസങ് സ്വന്തംനിലയ്ക്ക് വികസിപ്പിച്ച ടൈസണ്‍ ആണ് പ്ലാറ്റ്‌ഫോം.
സ്‌പെയിനിലെ ബാഴ്‌സലോണയില്‍ 'മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സ്' ( MWC 2014 ) വേദയിലാണ് 'ഗിയര്‍ 2' ( Gear 2 ), 'ഗിയര്‍ 2 നിയോ' ( Gear 2 Neo ) എന്നീ ടൈസണ്‍ സ്മാര്‍ട്ട്‌വാച്ചുകള്‍ സാംസങ് അവതരിപ്പിച്ചത്.
ആറുമാസംമുമ്പ് പുറത്തിറക്കിയ ഗാലക്‌സി ഗിയറിന്റെ പുതിയ പതിപ്പുകളാണെങ്കിലും, വാച്ചിന്റെ പേരില്‍നിന്ന് 'ഗാലക്‌സി' ബ്രാന്‍ഡ് ഒഴിവാക്കിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
മുന്‍പതിപ്പിനെക്കാള്‍ കനംകുറഞ്ഞതാണ് ഗിയര്‍ വാച്ചിന്റെ പുതിയ വേര്‍ഷനുകള്‍ . എന്നാല്‍, ഗാലക്‌സി ഗിയറിലെപ്പോലെ, ഗിയര്‍ 2 വിലും 1.63 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെ (320 x 320ു) ആണുള്ളത്. 1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍ കരുത്തുപകരുന്ന ഗിയര്‍ 2 വില്‍ 512 റാമും ഉണ്ട്, 4ജിബി ഇന്റേണല്‍ സ്‌റ്റോറേജും.
ആക്‌സലറോമീറ്റര്‍ , ഗൈറോസ്‌കോപ്പ്, ഹാര്‍ട്ട് റേറ്റ് സെന്‍സറുകള്‍ ഒക്കെ ഗിയര്‍ 2 വിലുണ്ട്. ഗാലക്‌സി ഗിയറില്‍ ഹാര്‍ട്ട് റേറ്റ് സെന്‍സര്‍ ഉണ്ടായിരുന്നില്ല. 300 mAh ബാറ്ററിയാണ് വാച്ചിന് ജീവനേകുന്നത്.
ഗിയര്‍ 2 വില്‍ 2 മെഗാപിക്‌സല്‍ ക്യാമറയുടെ സ്ഥാനം മാറിയിട്ടുണ്ട് എന്നതാണ് മറ്റൊരു മാറ്റം. ഗിയര്‍ 2 മോഡലില്‍ മാത്രമേ 2 മെഗാപിക്‌സല്‍ ക്യാമറയുള്ളൂ; ഗിയര്‍ 2 നിയോയില്‍ ഇല്ല. കറുപ്പ്, തവിട്ട്, ഓറഞ്ച് നിറങ്ങളില്‍ വാച്ച് ലഭ്യമാകും.
പുതിയ വാച്ചുകളില്‍ ബ്ലൂടൂത്ത് വഴി പാട്ടുകേള്‍ക്കാന്‍ പാകത്തില്‍ മ്യൂസിക് പ്ലെയറും സാംസങ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് മോഡലും പെടിയെയും വെള്ളത്തെയും ചെറുക്കാന്‍ ശേഷിയുള്ള ഉപകരണങ്ങളാണ്.
ആദ്യ തലമുറ സ്മാര്‍ട്ട്‌വാച്ചിലെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ , ടിസന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറിയ രണ്ടാംതലമുറയില്‍ പ്രവര്‍ത്തിക്കുമോ എന്നകാര്യം സാംസങ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ , ഡസണ്‍ കണക്കിന് സാംസങ് ഉപകരണങ്ങളുമായി ഗിയര്‍ 2, ഗിയര്‍ 2 നിയോ സ്മാര്‍ട്ട്‌വാച്ചുകള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് സാംസങ് പ്രസ്താവിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ സോണിയുടെ 'സ്മാര്‍ട്ട്‌വാച്ച് 2' ( SmartWatch 2 ) ഏറെ മുന്നിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാരണം, അത് ഏത് ആന്‍ഡ്രോയ്ഡ് 4.0 ഉപകരണവുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഗാലക്‌സി ഗിയറിന്റെ മേന്‍മയും അതായിരുന്നു.
സ്മാര്‍ട്ട്‌വാച്ചിന്റെ കാര്യത്തിലാണെങ്കില്‍ പോലും, ആന്‍ഡ്രോയ്ഡില്‍നിന്ന് ടൈസണിലേക്ക് സാംസങ് നടത്തിയിരിക്കുന്ന ചുവടുമാറ്റം ശ്രദ്ധേയമാണ്. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിന്റെ ബലത്തില്‍ ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായി മാറിയ സാംസങ്, ഭാവിയില്‍ ആന്‍ഡ്രോയ്ഡിനെ കാര്യമായി ആശ്രയിച്ചേക്കില്ല എന്നതിന്റെ സൂചനയാണിത്.
പുതിയ സ്മാര്‍ട്ട്‌വാച്ചുകളുടെ വിലയോ, എന്ന് വിപണിയിലെത്തുമെന്ന കാര്യമോ സാംസങ് വെളിപ്പെടുത്തിയിട്ടില്ല.

No comments:
Post a Comment