Thursday, March 27, 2014

Galaxy S5 has come in Kerala Rs. 51500/- Samsung Galaxy S5 - Specifications

Galaxy S5 has come in Kerala Rs. 51500/-
ഗാലക്‌സി എസ് 5 ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 51,000 രൂപ മുതല്‍



സാംസങിന്റെ ഗാലക്‌സി നിരയിലെ ഏറ്റവും പുതിയ അംഗമായ ഗാലക്‌സി എസ് 5 ഇന്ത്യയില്‍ അവതരിപ്പിച്ചു. 51,000 മുതല്‍ 53,000 രൂപ വരെയാണ് ഇന്ത്യയില്‍ വില. 
മാര്‍ച്ച് 29 മുതല്‍ ഗാലക്‌സി എസ് 5 ( Samsung Galaxy S5 ) ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ബുക്കുചെയ്യാം. ഇന്ത്യയുള്‍പ്പടെ 150 ഓളം രാജ്യങ്ങളില്‍ ഏപ്രില്‍ 11 ന് ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും. കറുപ്പ്, വെളുപ്പ്, നീല, സ്വര്‍ണ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.
ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഗാലക്‌സി എസ് 5 നൊപ്പം സാംസങിന്റെ പുതിയ സ്മാര്‍ട്ട്‌വാച്ചുകളും അവതരിപ്പിക്കപ്പെട്ടു. ഗാലക്‌സി ഗിയര്‍ 2 ( Galaxy Gear 2 - വില 21,000 രൂപ), ഗാലക്‌സി ഗിയര്‍ 2 നിയോ ( Galaxy Gear 2 Neo - 15,900 രൂപ), ഗാലക്‌സി ഗിയര്‍ ഫിറ്റ് ( Galaxy Gear Fit -15,900 രൂപ) എന്നിവയാണ് അവതരിപ്പിക്കപ്പെട്ടത്. 
സാംസങിന്റെ മുന്‍നിര സ്മാര്‍ട്ട്‌ഫോണാണ് ഗാലക്‌സി എസ് 5. ബാഴ്‌സലോണയില്‍ ഫിബ്രവരി അവസാനം മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ ആദ്യമായി അവതരിപ്പിച്ച ഈ ഫോണ്‍ , ഒരു മാസമാകുമ്പോഴേക്കും ഇന്ത്യയിലും അവതരിപ്പിക്കാന്‍ സാംസങിനായി. 
മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച പോലെ വിരലടയാളപ്പൂട്ടുള്ള ( fingerprint sensor ) ഉള്ള 5.1 ഇഞ്ച് ഫോണ്‍ തന്നെയാണ് ഗാലക്‌സി എസ് 5 എങ്കിലും, മുമ്പ് പ്രഖ്യാപിച്ച ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 801 പ്രൊസസറിന് പകരം ഇക്‌സിനോസ് ഒക്ടോ-കോര്‍ പ്രൊസസറാണ് ഇന്ത്യയില്‍ അവതരിപ്പിച്ച ഫോണിലുള്ളത്. 
5.1 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെയുള്ള ഫോണിന്റെ ഹോംബട്ടനിലാണ് വിരലടയാളപ്പൂട്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 16 മെഗാപിക്‌സല്‍ ക്യാമറ ഉള്‍പ്പടെയുള്ള സ്‌പെസിഫിക്കേഷനുകള്‍ മുമ്പ് പ്രഖ്യാപിക്കപ്പെട്ടവ തന്നെ. 

Samsung Galaxy S5 - Specifications
Network: LTE Cat.4 (150/50Mbps)
Display: 5.1' FHD Super AMOLED (1920 x 1080)
AP: 2.5GHz Quad core application processor
OS: Android 4.4.2 (Kitkat)
Camera: 16MP (rear), 2.0MP (front)
Camera Features: HDR (Rich tone), Selective Focus, Virtual Tour Shot, Shot&More
Video: UHD@30fps, HDR, video stabilization
Video Codec: H.263, H.264(AVC), MPEG4, VC-1, Sorenson Spark, MP43, WMV7, WMV8, P8
Video Format: MP4, M4V, 3GP, 3G2, WMV, ASF, AVI, FLV, MKV, WEBM
Audio Codec: MP3, AMR-NB/WB, AAC/ AAC+/ eAAC+, WMA, Vorbis, FLAC
Audio Format: MP3, M4A, 3GA, AAC, OGG, OGA, WAV, WMA, AMR, AWB, FLAC, MID, MIDI, XMF, MXMF, IMY, RTTTL, RTX, OTA

Additional Features
IP67 Dust and water Resistant
Ultra Power Saving Mode
Download Booster
S Health 3.0
Quick Connect
Private Mode
Kids Mode

Google Mobile Services: Chrome, Drive, Photos, Gmail, Google, Google+, Google Settings, Hangouts, Maps, Play Books, Play Games, Play Newsstand, Play Movie & TV, Play Music, Play Store, Voice Search, YouTube

Connectivity - WiFi: 802.11 a/b/g/n/ac HT80, MIMO(2×2), Bluetooth®: 4.0 BLE / ANT+, USB: USB 3.0, NFC, IR Remote

Sensor - Accelerometer, gyro, proximity, compass, barometer, Hall, RGB ambient light, Gesture(IR), Finger Scanner, Heart rate sensor

Memory : RAM: 2GB
Internal Memory: 16/32GB
microSD slot upto 128GB
Dimension - 142.0 x 72.5 x 8.1mm, 145g
Battery - 2800mAh. Standby time: 390 hrs / Talk time: 21 hr
s

No comments:

Post a Comment