പന്ത്രണ്ടായിരം രൂപയ്ക്ക് പാനസോണിക് ഫോണ്‍
പന്ത്രണ്ടായിരം രൂപ വരെ സ്മാര്‍ട്‌ഫോണിനായി ചെലവിടാന്‍ തയ്യാറുള്ളവര്‍ക്ക് പുതിയൊരു സാധ്യത സമ്മാനിക്കുകയാണ് ജപ്പാന്‍ കമ്പനിയായ പാനസോണിക്. ഇടക്കാലത്ത് ഇന്ത്യന്‍ വിപണിയില്‍നിന്ന് പിന്‍മാറിയിരുന്ന പാനസോണിക് ഫോണുകള്‍ കഴിഞ്ഞവര്‍ഷം മുതല്‍ വീണ്ടും എത്തിയിരിക്കുകയാണ്.
രണ്ടാംവരവില്‍ ഇതുവരെയായി ആറു സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചുകഴിഞ്ഞു. കാര്‍ബണ്‍ ഫോണുകളുടെ ഉടമസ്ഥരായ ജൈന ഗ്രൂപ്പുമായി കൂട്ടുകച്ചവടത്തിനും പാനസോണിക് ധാരണയിലെത്തിയിട്ടുണ്ട്.
പാനസോണികിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ പി31 ( Panasonic P31 ) ഇന്ത്യയില്‍ വില്പനയ്‌ക്കെത്തി. വില പന്ത്രണ്ടായിരത്തിന് പത്തു രൂപ കുറവ്-11,990 രൂപ.
ഫാബ്‌ലറ്റ് ഗണത്തില്‍ പെടുത്താവുന്ന മോഡലാണ് പി31. 480 X 854 പിക്‌സല്‍സ് റിസൊല്യൂഷനുളള അഞ്ചിഞ്ച് സ്‌ക്രീനാണ് ഫോണിലുള്ളത്. സ്‌ക്രീന്‍ വലിപ്പം കൊള്ളാവുന്നതാണെങ്കിലും റിസൊല്യൂഷന്‍ തീരെ കുറഞ്ഞുപോയി എന്ന് ചിലരെങ്കിലും പരാതിപ്പെട്ടേക്കാം.
1.3 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, നാല് ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എസ്.ഡി. കാര്‍ഡ് സ്‌ലോട്ട് എന്നിവയാണ് ഫോണിലുളളത്.
എല്‍.ഇ.ഡി. ഫ് ളാഷോടുകൂടിയ 8 എംപി പിന്‍ക്യാമറ ഫോണിന്റെ ആകര്‍ഷണമാണ്. ഫുള്‍ എച്ച്.ഡി. ഇമേജുകള്‍ ഒപ്പിയെടുക്കാന്‍ ശേഷിയുള്ള ക്യാമറയാണിതെന്ന് പാനസോണിക് അവകാശപ്പെടുന്നു. വീഡിയോകോളിങിനായി വി.ജി.എ. മുന്‍ക്യാമറയുമുണ്ട്. ഡ്യുവല്‍-സിം മോഡലാണിത്.
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ പാനസോണികിന്റെ സ്വന്തം 'പ്ലേ ലൈഫ്' യൂസര്‍ ഇന്റര്‍ഫേസുമുണ്ട്. സ്‌ക്രീനില്‍ തൊടാതെ ആംഗ്യം കാണിച്ചാല്‍ ഓപ്ഷനുകള്‍ തുറക്കാവുന്ന 'ജെസ്റ്റര്‍ പ്ലേ', 'പോപ്പ്-ഐ-പ്ലെയര്‍', 'മ്യൂസിക് കഫേ', ബാറ്ററി ലാഭിക്കാനുളള 'അള്‍ട്ടിമേറ്റ് സേവര്‍' എന്നീ സംവിധാനങ്ങള്‍ പ്ലേലൈഫൈിലുണ്ട്.
തുടര്‍ച്ചയായ ഉപയോഗം കാരണം ഫോണ്‍ ചൂടാവാതിരിക്കാനുള്ള 'ഹീറ്റ്-സിങ്ക്' ഡിസൈന്‍ പ്രകാരമാണ് ഈ ഫോണ്‍ രൂപകല്പന ചെയ്തതെന്ന് പാനസോണിക് പറയുന്നു.
കണക്ടവിറ്റിക്കായി ത്രീജി, ജി.പി.ആര്‍.എസ്., എഡ്ജ്, വൈഫൈ, ബ്ലൂടൂത്ത് 4.0 എന്നീ സംവിധാനങ്ങളുള്ള പ31 ല്‍ 2000 എം.എ.എച്ച്. ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. തുടര്‍ച്ചയായ ഒമ്പത് മണിക്കൂര്‍ സംസാരസമയവും 699 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ ആയുസുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.
ഇതേ വിലനിലവാരത്തിലുള്ള സോണി എക്‌സ്പീരിയ എം, സോളോ ക്യു 1000, കാര്‍ബണ്‍ ടൈറ്റാനിയം എസ്9, മൈക്രോമാക്‌സ് കാന്‍വാസ് എച്ച്.ഡി. എന്നീ ഫോണുകളോടായിരിക്കും പനാസോണിക് പ31 ന് മത്സരിക്കേണ്ടിവരുക.
No comments:
Post a Comment