New I phone has been introduced by Apple
ആപ്പിളിന്റെ ഉത്പന്നങ്ങള്‍ എന്നും അഭ്യൂഹങ്ങളുടെ പെരുമഴ തന്നെ സൃഷ്ടിക്കാറുണ്ട്. ആപ്പിള്‍ താമസിയാതെ അവതരിപ്പിക്കാന്‍ പോകുന്ന ഐഫോണിന്റെ പുതിയ വേര്‍ഷനുകളുടെ കാര്യവും മറിച്ചല്ല.
ഐഫോണിന്റെ അടുത്ത പതിപ്പായ ഐഫോണ്‍ 5എസ്, കുറഞ്ഞ വിലയുള്ള ഐഫോണ്‍ വേര്‍ഷനായ ഐഫോണ്‍ 5സി എന്നിവയെക്കുറിച്ചുള്ള വീഡിയോകള്‍ യുട്യൂബില്‍ പരക്കുകയാണ്.
വീഡിയോയിലുള്ളത് എത്രത്തോളം സത്യമാണെന്നു മാത്രം ആര്‍ക്കുമറിയില്ല. കാരണം, തങ്ങളിറക്കാന്‍ പോകുന്ന ഉപകരണങ്ങളെക്കുറിച്ച് ആപ്പിള്‍ മുന്‍കൂര്‍ ഒന്നും പറയാറില്ല, വെളിപ്പെടുത്താറുമില്ല.
സുവര്‍ണ നിറത്തിലുള്ള ഐഫോണ്‍ 5എസിനെക്കുറിച്ചുള്ള വീഡിയോകളാണ് അധികവും. സ്വര്‍ണത്തിന്റെ നിറത്തില്‍ മാത്രമല്ല, ഗ്രാഫൈറ്റ് നിറത്തിലും ഐഫോണ്‍ 5എസ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .
ടിഎല്‍ഡി ടുഡെ പുറത്തിറക്കിയ വീഡിയോ പ്രകാരമാണെങ്കില്‍ , നിറത്തിന്റെ കാര്യത്തിലല്ലാതെ മറ്റേതെങ്കിലും കാര്യത്തില്‍ ഐഫോണ്‍ 5 ല്‍ നിന്ന് കാര്യമായ വ്യത്യാസമുള്ളതാണ് ഐഫോണ്‍ 5എസ് എന്ന് സൂചനയില്ല.
ഐടി രംഗത്തെ ഭീമന്‍മാരായ ഗൂഗിളും ആപ്പിളും തമ്മില്‍ വര്‍ധിച്ചുവരുന്ന അകല്‍ച്ച ശരിക്കും പ്രതിഫലിക്കുന്ന ഉപകരണമാണ്, കഴിഞ്ഞ ദിവസം അവതരിപ്പിക്കപ്പെട്ട ഐഫോണ്‍ 5. ഗൂഗിളിന്റെ മാപ്‌സ് ഉള്‍പ്പടെയുള്ള സര്‍വീസുകളെ പരമാവധി ഒഴിവാക്കിക്കൊണ്ടാണ് പുതിയ ഐഫോണ്‍ ആപ്പിള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
ഐഫോണ്‍ 5 ന്റെ പ്ലാറ്റ്‌ഫോം കഴിഞ്ഞ ജൂണില്‍ അവതരിപ്പിക്കപ്പെട്ട ഐഒഎസ് 6 (iOS6) ആണ്. ആ പ്ലാറ്റ്‌ഫോമില്‍ ഗൂഗിളിന്റെ മാപ്‌സ് ഇല്ല. പകരം ആപ്പിള്‍ വികസിപ്പിച്ച മാപ്‌സ് ആപ്ലിക്കേഷനാണ് ഉപയോഗിച്ചിരിക്കുന്നത്.
മാത്രമല്ല, ഗൂഗിള്‍ സെര്‍ച്ചിന്റെ പ്രാധാന്യം കുറയ്ക്കത്തക്ക വിധം ഐഫോണ്‍ 5 ല്‍ ശബ്ദസഹായിയായ 'സിരി' (Siri)യുടെസേവനവും വര്‍ധിപ്പിച്ചിരിക്കുന്നു. മാത്രമല്ല, ഐഒഎസ് 6 ല്‍ ഗൂഗിളിന്റെ വീഡിയോ ഷെയറിങ് സര്‍വീസായയുട്യൂബിന്റെ ആപ്ലിക്കേഷന്‍ ലോഡ് ചെയ്തിട്ടുമില്ല. ഇക്കാര്യം ആപ്പിള്‍ നേരത്തെ പ്രസ്താവിച്ചിരുന്നു.
ഐഫോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റമാണ് അതില്‍ ഗൂഗിള്‍ മാപ്‌സ് ഇല്ല എന്നത്. 2007 ല്‍ ഐഫോണ്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട നാള്‍ മുതല്‍ ഇക്കാര്യത്തില്‍ ആപ്പിള്‍ ഗൂഗിളുമായി സഹകരിച്ചിരുന്നു. മുന്‍കൂര്‍ ഗൂഗിള്‍ മാപ്‌സ് ലോഡ് ചെയ്താണ് ഐഫോണ്‍ വിപണിയിലെത്തിച്ചിരുന്നത്. ഗൂഗിളുമായുള്ള ആ സഹകരണം ഐഫോണ്‍ 5 ഓടെ അവസാനിച്ചിരിക്കുന്നു.
കഴിഞ്ഞ ആഗസ്തില്‍ ആപ്പിളിന്റെ മേധാവിയായി ചുമതലയേറ്റ ടിം കുക്കിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ്, ആപ്പിളിന്റെ സ്വന്തം മാപ്‌സ് സര്‍വീസ് വികസിപ്പിച്ചത്. നാവിഗേഷന്‍ കമ്പനിയായ ടോംടോം (TomTom) ഇതിനായി ആപ്പിളിന് മാപ്പുകള്‍ നല്‍കുന്നു.
ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും, ദിശയറിയാനുള്ള മാര്‍ഗവും, ഉപഗ്രഹമാപ്പുകളും, ട്രാഫിക്കും, ലോക്കല്‍ സെര്‍ച്ചും, ഫാന്‍സി ത്രീഡി ബില്‍ഡിങ്‌സ് ഫീച്ചറുമെല്ലാമുള്ള മാപ്പിങ് സര്‍വീസാണ് ആപ്പിള്‍ വികസിപ്പിച്ചിരിക്കുന്നത്. അതാണ് പുതിയ ഐഫോണിലുള്ളത്. ലോക്കല്‍ സെര്‍ച്ച് കൂടി ഉള്‍പ്പെടുത്തി സിരിയെ ആപ്പിള്‍ ശക്തിപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ മുതലായ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുമായി സിരിയെ കൂട്ടിക്കെട്ടാനും ആപ്പിളിന് കഴിഞ്ഞിരിക്കുന്നു. ഐഫോണ്‍ ഉപയോഗിക്കുമ്പോള്‍, ഇനി ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ നല്‍കാന്‍ സിരിയോട് പറയാം. അല്ലെങ്കില്‍ ഒരു കാര്യം ട്വിറ്ററില്‍ അപ്‌ഡേറ്റ് ചെയ്യാനും സിരിയുടെ സേവനം തേടാം.
മാപ്‌സ് ആപ്ലിക്കേഷന്റെയും പ്രയോജനമേറിയ സിരിയുടെയും സേവനം ഐഫോണ്‍ 5 ന് മാത്രമല്ല ലഭിക്കുക. ഇപ്പോള്‍ ബീറ്റ വേര്‍ഷനിലുള്ള ഐഒഎസ് 6 സപ്തംബര്‍ 19 മുതല്‍ ലഭ്യമാകും. ഐഫോണ്‍ 4എസ്, ഐഫോണ്‍ 4, പുതിയ ഐപാഡ്, ഐപാഡ് 2, ഐപോഡ് ടച്ച് തുടങ്ങിയവയും ഐഒഎസ് 6 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാം. അവയില്‍ നിന്നെല്ലാം ഗൂഗിള്‍ മാപ്‌സ് ആപ്ലിക്കേഷന്‍ പുറത്താകുമെന്ന് സാരം.
എന്നാല്‍, ഐഫോണ്‍ 5 ലെ മാപ്പിങ് സര്‍വീസുകളുടെയും സിരിയുടെയുമൊക്കെ സേവനം പാശ്ചാത്യരാജ്യങ്ങളിലേ കാര്യമായി ലഭ്യമാകൂ. ഇന്ത്യയില്‍ ഐഫോണ്‍ വാങ്ങുന്നവര്‍ ഇതൊക്കെ കാര്യമായി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കരുത്.
സുവര്‍ണ നിറത്തില്‍ ഐഫോണ്‍ 5എസ് - യുട്യൂബില്‍ വീഡിയോ പ്രളയം
സ്വന്തം ലേഖകന്‍
| Aug 31, 2013

ഐഫോണ്‍ 5എസിന് അതിന്റെ മുന്‍ഗാമിയെ അപേക്ഷിച്ച് മുന്തിയ ബാറ്ററി ലൈഫും കരുത്തേറിയ പ്രൊസസറും ഗ്രാഫിക്‌സും ഉണ്ടാകുമെന്ന് സൂചനയുണ്ട്. മറ്റ് വീഡിയോകളിലും സുവര്‍ണ നിറമുള്ള ഐഫോണ്‍ 5എസ് ചിത്രീകരിച്ചിട്ടുണ്ട്.
എ7 ആപ്പിള്‍ ചിപ്പോടുകൂടിയാകും ഐഫോണ്‍ 5എസ് വരികയെന്നാണ് റിപ്പോര്‍ട്ടുകള്‍ . 1ജിബി LPDDR3 റാം ആണ് മറ്റൊരു സവിശേഷതയായി പറയുന്നത്. 128 ജിബി സ്റ്റോറേജുള്ള മോഡലും കാണുമെന്ന് അഭ്യൂഹമുണ്ട്.
ഐഫോണ്‍ 5എസും വിലകുറഞ്ഞ ഐഫോണ്‍ 5സിയും സാന്‍ഫ്രാന്‍സിസ്‌കോയില്‍ സപ്തംബര്‍ 10 ന് ആപ്പിള്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.
എ7 ആപ്പിള്‍ ചിപ്പോടുകൂടിയാകും ഐഫോണ്‍ 5എസ് വരികയെന്നാണ് റിപ്പോര്‍ട്ടുകള്‍ . 1ജിബി LPDDR3 റാം ആണ് മറ്റൊരു സവിശേഷതയായി പറയുന്നത്. 128 ജിബി സ്റ്റോറേജുള്ള മോഡലും കാണുമെന്ന് അഭ്യൂഹമുണ്ട്.
ഐഫോണ്‍ 5എസും വിലകുറഞ്ഞ ഐഫോണ്‍ 5സിയും സാന്‍ഫ്രാന്‍സിസ്‌കോയില്‍ സപ്തംബര്‍ 10 ന് ആപ്പിള്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.
ഐടി രംഗത്തെ ഭീമന്‍മാരായ ഗൂഗിളും ആപ്പിളും തമ്മില്‍ വര്‍ധിച്ചുവരുന്ന അകല്‍ച്ച ശരിക്കും പ്രതിഫലിക്കുന്ന ഉപകരണമാണ്, കഴിഞ്ഞ ദിവസം അവതരിപ്പിക്കപ്പെട്ട ഐഫോണ്‍ 5. ഗൂഗിളിന്റെ മാപ്‌സ് ഉള്‍പ്പടെയുള്ള സര്‍വീസുകളെ പരമാവധി ഒഴിവാക്കിക്കൊണ്ടാണ് പുതിയ ഐഫോണ്‍ ആപ്പിള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
ഐഫോണ്‍ 5 ന്റെ പ്ലാറ്റ്‌ഫോം കഴിഞ്ഞ ജൂണില്‍ അവതരിപ്പിക്കപ്പെട്ട ഐഒഎസ് 6 (iOS6) ആണ്. ആ പ്ലാറ്റ്‌ഫോമില്‍ ഗൂഗിളിന്റെ മാപ്‌സ് ഇല്ല. പകരം ആപ്പിള്‍ വികസിപ്പിച്ച മാപ്‌സ് ആപ്ലിക്കേഷനാണ് ഉപയോഗിച്ചിരിക്കുന്നത്.
മാത്രമല്ല, ഗൂഗിള്‍ സെര്‍ച്ചിന്റെ പ്രാധാന്യം കുറയ്ക്കത്തക്ക വിധം ഐഫോണ്‍ 5 ല്‍ ശബ്ദസഹായിയായ 'സിരി' (Siri)യുടെസേവനവും വര്‍ധിപ്പിച്ചിരിക്കുന്നു. മാത്രമല്ല, ഐഒഎസ് 6 ല്‍ ഗൂഗിളിന്റെ വീഡിയോ ഷെയറിങ് സര്‍വീസായയുട്യൂബിന്റെ ആപ്ലിക്കേഷന്‍ ലോഡ് ചെയ്തിട്ടുമില്ല. ഇക്കാര്യം ആപ്പിള്‍ നേരത്തെ പ്രസ്താവിച്ചിരുന്നു.
ഐഫോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റമാണ് അതില്‍ ഗൂഗിള്‍ മാപ്‌സ് ഇല്ല എന്നത്. 2007 ല്‍ ഐഫോണ്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട നാള്‍ മുതല്‍ ഇക്കാര്യത്തില്‍ ആപ്പിള്‍ ഗൂഗിളുമായി സഹകരിച്ചിരുന്നു. മുന്‍കൂര്‍ ഗൂഗിള്‍ മാപ്‌സ് ലോഡ് ചെയ്താണ് ഐഫോണ്‍ വിപണിയിലെത്തിച്ചിരുന്നത്. ഗൂഗിളുമായുള്ള ആ സഹകരണം ഐഫോണ്‍ 5 ഓടെ അവസാനിച്ചിരിക്കുന്നു.
കഴിഞ്ഞ ആഗസ്തില്‍ ആപ്പിളിന്റെ മേധാവിയായി ചുമതലയേറ്റ ടിം കുക്കിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ്, ആപ്പിളിന്റെ സ്വന്തം മാപ്‌സ് സര്‍വീസ് വികസിപ്പിച്ചത്. നാവിഗേഷന്‍ കമ്പനിയായ ടോംടോം (TomTom) ഇതിനായി ആപ്പിളിന് മാപ്പുകള്‍ നല്‍കുന്നു.
ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും, ദിശയറിയാനുള്ള മാര്‍ഗവും, ഉപഗ്രഹമാപ്പുകളും, ട്രാഫിക്കും, ലോക്കല്‍ സെര്‍ച്ചും, ഫാന്‍സി ത്രീഡി ബില്‍ഡിങ്‌സ് ഫീച്ചറുമെല്ലാമുള്ള മാപ്പിങ് സര്‍വീസാണ് ആപ്പിള്‍ വികസിപ്പിച്ചിരിക്കുന്നത്. അതാണ് പുതിയ ഐഫോണിലുള്ളത്. ലോക്കല്‍ സെര്‍ച്ച് കൂടി ഉള്‍പ്പെടുത്തി സിരിയെ ആപ്പിള്‍ ശക്തിപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ മുതലായ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുമായി സിരിയെ കൂട്ടിക്കെട്ടാനും ആപ്പിളിന് കഴിഞ്ഞിരിക്കുന്നു. ഐഫോണ്‍ ഉപയോഗിക്കുമ്പോള്‍, ഇനി ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ നല്‍കാന്‍ സിരിയോട് പറയാം. അല്ലെങ്കില്‍ ഒരു കാര്യം ട്വിറ്ററില്‍ അപ്‌ഡേറ്റ് ചെയ്യാനും സിരിയുടെ സേവനം തേടാം.
മാപ്‌സ് ആപ്ലിക്കേഷന്റെയും പ്രയോജനമേറിയ സിരിയുടെയും സേവനം ഐഫോണ്‍ 5 ന് മാത്രമല്ല ലഭിക്കുക. ഇപ്പോള്‍ ബീറ്റ വേര്‍ഷനിലുള്ള ഐഒഎസ് 6 സപ്തംബര്‍ 19 മുതല്‍ ലഭ്യമാകും. ഐഫോണ്‍ 4എസ്, ഐഫോണ്‍ 4, പുതിയ ഐപാഡ്, ഐപാഡ് 2, ഐപോഡ് ടച്ച് തുടങ്ങിയവയും ഐഒഎസ് 6 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാം. അവയില്‍ നിന്നെല്ലാം ഗൂഗിള്‍ മാപ്‌സ് ആപ്ലിക്കേഷന്‍ പുറത്താകുമെന്ന് സാരം.
എന്നാല്‍, ഐഫോണ്‍ 5 ലെ മാപ്പിങ് സര്‍വീസുകളുടെയും സിരിയുടെയുമൊക്കെ സേവനം പാശ്ചാത്യരാജ്യങ്ങളിലേ കാര്യമായി ലഭ്യമാകൂ. ഇന്ത്യയില്‍ ഐഫോണ്‍ വാങ്ങുന്നവര്‍ ഇതൊക്കെ കാര്യമായി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കരുത്.
No comments:
Post a Comment