റേസര്‍ ഐ' (RAZR i)
ഗൂഗിള്‍ മോട്ടറോള മൊബിലിറ്റി ഇന്റലിന്റെ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. ഇന്റലും മോട്ടറോളയും തമ്മിലുള്ള പങ്കാളിത്തത്തില്‍ പുറത്തുവരുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണാണ് 'റേസര്‍ ഐ' (RAZR i).
2ഏഒ്വ സിംഗിള്‍-കോര്‍ ഇന്റല്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന 'റേസര്‍ ഐ' ലണ്ടനില്‍ ചൊവ്വാഴ്ചയാണ് അവതരിപ്പിച്ചത്. സിംഗിള്‍-കോര്‍ ചിപ്പാണെങ്കിലും അതിന് മറ്റ് ഡ്യുവല്‍-കോര്‍ മൊബൈല്‍ ചിപ്പുകളെക്കാള്‍ വേഗമുണ്ടാകുമെന്ന് ഇന്റല്‍ അവകാശപ്പെടുന്നു.
ഇന്റലിന്റെ ചിപ്പുപയോഗിക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചത് ഇന്ത്യന്‍ കമ്പനിയായ ലാവ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ആയിരുന്നു. 'ക്‌സൊലോ എക്‌സ്900' എന്ന മോഡലിന്റെ വിശാദംശങ്ങള്‍ കഴിഞ്ഞ ഏപ്രിലിലാണ് ലാവയും ഇന്റലും പുറത്തുവിട്ടത്.
4.3 ഇഞ്ച് സൂപ്പര്‍ അമൊലെഡ് അഡ്വാന്‍സ്ഡ് എഡ്ജ്-ടു-എഡ്ജ് ഡിസ്‌പ്ലെയാണ് റേസര്‍ ഐയുടേത്, 960 x 540 ആണ് റിസല്യൂഷന്‍. 8.3 മില്ലീമീറ്റര്‍ കനമുള്ള ഫോണിന്റെ ഭാരം 126 ഗ്രാമാണ്. 2000 mAh ബാറ്ററിക്ക് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 20 മണിക്കൂര്‍ ബാക്കപ്പ് ലഭിക്കുമെന്ന് മോട്ടറോള പറയുന്നു.

5 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള റേസര്‍ ഐയ്ക്ക് 1 ജിബി റാമാണ് ഉള്ളത്. മൈക്രോഎസ്ഡി കാര്‍ഡുപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. 8 എംപി ക്യാമറയ്ക്ക് സെക്കന്‍ഡില്‍ പത്ത് ഷോട്ടെടുക്കാനുള്ള ശേഷിയുണ്ട്. ആന്‍ഡ്രോയിഡ് 4.0 പ്ലാറ്റ്‌ഫോമിലാണ് റേസര്‍ ഐ പ്രവര്‍ത്തിക്കുക.
ബ്രിട്ടനിലും മറ്റ് രാജ്യങ്ങളിലും ഒക്ടോബര്‍ ആദ്യത്തോടെ റേസര്‍ ഐ വില്‍പ്പനയ്‌ക്കെത്തും. പക്ഷേ, ഫോണിന്റെ വിലയെക്കുറിച്ച് ഒരു സൂചനയും മോട്ടറോള നല്‍കിയിട്ടില്ല.
പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ രംഗത്ത് ലോകമേധാവിത്വം പുലര്‍ത്തുന്ന ഇന്റലിന് പക്ഷേ, മൊബൈല്‍ വിപ്ലവത്തില്‍ കാലിടറി. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് നോക്കിയയ്ക്ക് സംഭവിച്ച സംഗതിയാണ്, മൊബൈല്‍ ചിപ്പുകളുടെ രംഗത്ത് ഇന്റലിനുണ്ടായത്. അതേസമയം, ആം (ARM) കമ്പനി മൊബൈല്‍ ചിപ്പ് രംഗത്ത് മുന്നേറുകയും ചെയ്തു. നഷ്ടപ്പെട്ട അവസരം വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ഇന്റല്‍ ആരംഭിച്ചിരിക്കുന്നത്.
No comments:
Post a Comment