ആദ്യ ഫയര്‍ഫോക്‌സ് ഫോണ്‍ അടുത്ത മാസം

ഫയര്‍ഫോക്‌സ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യഫോണിന്റെ വിശാദാംശങ്ങള്‍ മോസില്ല പുറത്തുവിട്ടു. ഫയര്‍ഫോക്‌സ് ബ്രൗസറിന്റെ നിര്‍മാതാക്കള്‍ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തും ഒരു കൈ നോക്കാന്‍ തന്നെയാണ് ഉറച്ചിരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി.
ടെലിഫോണിക്ക (Telefonica)യുടെ സഹകരണത്തോടെ സ്പാനിഷ് കമ്പനിയായഗീക്ക്‌സ്‌ഫോണ്‍ (Geeksfone) ആണ് ആദ്യ ഫയര്‍ഫോക്‌സ് ഫോണുകള്‍ നിര്‍മിക്കുന്നത്. ഡെവലപ്പര്‍മാരെ ലക്ഷ്യംവെച്ചുള്ള ആദ്യ ഫോണ്‍ ഫിബ്രവരിയില്‍ പുറത്തിറങ്ങുമെന്ന് മോസില്ല അറിയിച്ചു.
എച്ച്ടിഎംഎല്‍ 5 (HTML5) വെബ്ബ് പ്രോഗ്രാമിങ് ലാംഗ്വേജ് അധിഷ്ഠിതമായി രൂപപ്പെടുത്തിയതാണ് ഫയര്‍ഫോക്‌സ് മൊബൈല്‍ പ്ലാറ്റ്‌ഫോം. രംഗത്തുള്ള മറ്റ് മൊബൈല്‍ ഒ.എസുകളെ അപേക്ഷിച്ച് ഡെവലപ്പര്‍മാര്‍ക്ക് കൂടുതല്‍ 'സ്വാതന്ത്ര്യം' അനുവദിക്കുന്നതാണ് പുതിയ ഒ.എസ്.എന്ന് മോസില്ല പറയുന്നു.
ഫയര്‍ഫോക്‌സ് ഫോണുകളുടെ രണ്ടു മോഡലുകളാണ് ഗീക്ക്‌സ്‌ഫോണ്‍ ആദ്യം പുറത്തിറക്കുക. 'കിയോണ്‍' (Keon), 'പീക്ക്' (Peak) എന്നീ കോഡുനാമങ്ങളിലുള്ള ഫോണുകളാണ് അവ.
ഡെവലപ്പര്‍മാരെ ലക്ഷ്യം വെച്ച് പുറത്തിറിക്കുന്ന ഈ രണ്ട് മോഡലുകളില്‍ മൂന്നര ഇഞ്ച് ഡിസ്‌പ്ലേയോടു കൂടിയ കിയോണ്‍, ബേസിക് മോഡലാണ്. 3 മെഗാപിക്‌സല്‍ ക്യാമറ, 1 ഏവ്വ ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ എസ് 1 പ്രൊസസര്‍ ഫോണിന് കരുത്തുപകരുന്നു.
4.3 ഇഞ്ച് സ്‌ക്രീനോടു കൂടിയതാണ് പീക്ക് മോഡല്‍. 8 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിലുള്ളത്. കുറച്ചുകൂടി കരുത്തേറിയ സ്‌നാപ്പ്ഡ്രാഗണ്‍ എസ് 4 പ്രൊസസറാണ് ഇതിലുപയോഗിച്ചിരിക്കുന്നത്.
ഈ രണ്ട് മോഡലുകളും ഗീക്ക്‌സ്‌ഫോണ്‍ അടുത്തമാസം വിപണിയിലെത്തിക്കുമെങ്കിലും, അവയുടെ വിലയെക്കുറിച്ച് സൂചനയൊന്നും നല്‍കിയിട്ടില്ല. പൊതുവിപണിയില്‍ ഫയര്‍ഫോക്‌സ് ഫോണുകളെത്തുമ്പോള്‍, സമാനമായ മറ്റ് ഫോണുകളെക്കാളും വിലക്കുറവായിരിക്കും അവയ്‌ക്കെന്ന് ഫയര്‍ഫോക്‌സ് സൂചന നല്‍കി.
ബ്ലാക്ക്ബറി 10 (Blackberry 10), ഉബുണ്ടു (Ubuntu), ടിസിന്‍ (Tizen), സെയ്ല്‍ഫിഷ് (Sailfish) എന്നിങ്ങനെ 2013 ല്‍ പുറത്തുവരാന്‍ പോകുന്ന പുതിയ മൊബൈല്‍ ഒ.എസുകളുടെ പട്ടികയില്‍ ഫയര്‍ഫോക്‌സ് മൊബൈലും സ്ഥാനംപിടിക്കുകയാണ്.
ഐഫോണ്‍ ഓപ്പറ്റേറ്റിങ് സിസ്റ്റവും ആന്‍ഡ്രോയിഡും അരങ്ങു വാഴുന്ന മേഖലയാണ് സ്മാര്‍ട്ട്‌ഫോണ്‍ ഒ.എസ് രംഗം. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ ഇതിനകം തന്നെ ശക്തമായി രംഗത്തുണ്ട്. നോക്കിയയുടെ സിമ്പിയന്‍, ബ്ലാക്ക്ബറി 7 തുടങ്ങിയവ ഇപ്പോഴും സാന്നിധ്യമാണ്. ഏതായാലും, ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ നല്‍കുന്നതാകും ഫയര്‍ഫോക്‌സ് ഉള്‍പ്പടെ 2013 ലെ പുത്തന്‍ ഒ.എസുകള്‍.
No comments:
Post a Comment