ഐബോളിന്റെ സ്ലൈഡ് ത്രീജി-9728
Iball slide 3G- 9728 for Rs. 13949/- (9.7 Inch display, 1024 X 768 Mega Pixel, Dual Core Processor, 1 GB RAM, 16 GB Internal Memory)

ഇന്ത്യയിലെ കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്കിടയില്‍ സുപരിചിതമായ പേരാണ് ഐബോള്‍. കമ്പ്യൂട്ടര്‍ മൗസ്, കീബോര്‍ഡ്, യു.പി.എസ്. കാബിനറ്റ് എന്നിവയുടെ നിര്‍മാതാക്കളും വിതരണക്കാരുമാണ് 2001 മുതല്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഐബോള്‍ കമ്പനി. 2010 മുതല്‍ കമ്പനി മൊബൈല്‍ഫോണ്‍ നിര്‍മാണരംഗത്തേക്കും തിരിഞ്ഞു. പ്രായമായവര്‍ക്ക് ഉപയോഗിക്കാന്‍ എളുപ്പത്തിന് വലിയ അക്കങ്ങളോടുകൂടിയ കീപാഡുള്ള ബേസിക് ഫോണുകളായിരുന്നു കമ്പനി ആദ്യമിറക്കിയത്. പിന്നീട് ആന്‍ഡി എന്ന പേരില്‍ സ്മാര്‍ട് ഫോണുകളും വിപണിയിലെത്തിച്ചു.
ഈവര്‍ഷം മുതല്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ രംഗത്തേക്കും ഐബോള്‍ കടന്നിരിക്കുകയാണ്. കമ്പനിയുടെ ഏറ്റവും പുതിയ ടാബ്‌ലറ്റ് മോഡലായ സ്ലൈഡ് ത്രീജി-9728 ( iBall Slide 3G-9728 ) കഴിഞ്ഞയാഴ്ച ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടു. 15,000 രൂപയാണ് ഐബോള്‍ ഇട്ടിരിക്കുന്ന വിലയെങ്കിലും ഇ-ടെയ്‌ലിങ് സൈറ്റായ ഇന്‍ഫിബീമില്‍ 13,949 രൂപയ്ക്ക് ഈ ടാബ്‌ലറ്റ് വില്പനയ്ക്ക് വച്ചിട്ടുണ്ട്.
1024 X 768 പിക്‌സല്‍സ് റിസൊല്യൂഷനോടുകൂടിയ 9.7 ഇഞ്ച് മള്‍ട്ടിടച്ച് സ്‌ക്രീനാണ് ഈ ടാബിലുള്ളത്. കോര്‍ടെക്‌സ് എ9 ഡ്യുവല്‍കോര്‍ പ്രൊസസറുള്ള ടാബില്‍ ഒരു ജി.ബി. റാമും 16 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജുമുണ്ട്. 32 ജി.ബി. എസ്.ഡി. കാര്‍ഡ് വരെ ഇതില്‍ പ്രവര്‍ത്തിപ്പിക്കാനാകും.
ഓട്ടോഫോക്കസും എല്‍.ഇ.ഡി. ഫ്ലാഷുമുളള അഞ്ച് മെഗാപിക്‌സല്‍ ക്യാമറയുള്ള ടാബ്‌ലറ്റാണിത്. വീഡിയോകോളിങിനായി വി.ജി.എ. ഫ്രണ്ട് ക്യാമറയുമുണ്ട്. കണക്ടിവിറ്റിക്കായി ത്രീജി, വൈഫൈ, ജി.പി.എസ്. എന്നീ സംവിധാനങ്ങളാണുള്ളത്. ത്രീജി ആയതിനാല്‍ വോയ്‌സ്‌കോളിങും ഇതില്‍ നടക്കും. ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ വെര്‍ഷനിലാണ് സ്ലൈഡ് ത്രീജി-9728 ടാബ്‌ലറ്റ് പ്രവര്‍ത്തിക്കുന്നത്.
എം.പി. ത്രി അടക്കമുള്ള എല്ലാ ഓഡിയോ ഫോര്‍മാറ്റുകളെയും പിന്തുണയ്ക്കുന്ന മ്യുസിക് പ്ലെയര്‍, എച്ച്.ഡി. വീഡിയോപ്ലേബാക്ക്, എഫ്.റേഡിയോ, മൈക്രോ യു.എസ്.ബി. പോര്‍ട്ട്, ബ്ലൂടൂത്ത് എന്നീ സംവിധാനങ്ങളും സ്ലൈഡ് ത്രീജി-9728 ടാബിലുണ്ട്. 6000 എം.എച്ച്. പോളിമര്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
''16 ജി.ബി. ഇന്റേണല്‍ മെമ്മറിയും അഞ്ച് മെഗാപിക്‌സല്‍ ക്യാമറയുമുളള സ്ലൈഡ് ത്രി-ജി 9728 ടാബ്‌ലറ്റ് വിപണിയില്‍ തരംഗം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. ഈ വിലയ്ക്ക് ഇതിലും മികച്ചൊരു ടാബ്‌ലറ്റ് കിട്ടാനില്ല എന്നതാണ് സത്യം''- ഐബോള്‍ ഡയറക്ടര്‍ സന്ദീപ് പരാശ്രംപൂരിയ അവകാശപ്പെടുന്നു. രാജ്യമൊട്ടാകെ നിലവില്‍ 11,000 ഡീലര്‍മാരുണ്ട്് ഐബോളിന്. ഉടന്‍ തന്നെ കമ്പനി ഉത്പന്നങ്ങളുടെ സര്‍വീസ് സെന്ററുകള്‍ എല്ലാ നഗരങ്ങളിലും തുറക്കുമെന്നും സന്ദീപ് പറയുന്നു.
13,900 രൂപ വിലയുള്ള ഏസര്‍ ഐക്കോണിയ ബി1-എ71, 15,499 രൂപ വിലയുള്ള ഗാലക്‌സി ടാബ് 2 എന്നീ മോഡലുകളോടായിരിക്കും ഐബോള്‍ സ്ലൈഡിന് മത്സരിേക്കണ്ടിവരിക
No comments:
Post a Comment