കോലാഹലങ്ങളില്ലാതെ വിപണിയിലേക്ക്
Karbonn smart A27
(540 X 960 Mega Pixel Resolution,
qHD Display,
1 GB Dual Core Processor,
512 MB RAM,
4 GB Internal Memory)
for Rs. 8999/-

വിപണിയില്‍ എത്തും മുമ്പ് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുക. കൊട്ടിഘോഷിച്ച് 'ലോഞ്ചിങ്' നടത്തുക. എല്ലാം പതിവുള്ള കാര്യങ്ങള്‍. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി ആരോരുമറിയാതെ പുതിയ മോഡല്‍ മൊബൈല്‍ ഫോണ്‍ പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യന്‍ കമ്പനിയായ കാര്‍ബണ്‍.
കാര്‍ബണ്‍ സ്മാര്‍ട്ട് എ-27പ്ലസ് എന്ന് പേരിട്ടിരിക്കുന്ന ഈ 'ഫാബ്‌ലറ്റ്' ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫ്ലിപ്പ്കാര്‍ട്ട് വഴി മാത്രമാണ് ഇപ്പോള്‍ ലഭ്യമാക്കുന്നത്.
കാര്‍ബണിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പുതിയ മോഡലുകളുടെ കൂട്ടത്തില്‍ ഈ ഫോണിനെക്കുറിച്ച് പറയുന്നില്ല. പക്ഷേ, സൈറ്റില്‍ സെര്‍ച്ച് ചെയ്താല്‍ വിശദാംശങ്ങള്‍ ലഭിക്കും. അഞ്ച് ഇഞ്ച് സ്‌ക്രീന്‍ വലിപ്പളുള്ള ഫോണിന്റെ വില 8,999 രൂപയാണ്.
540 X 960 പിക്‌സല്‍ റെസലൂഷനോട് കൂടിയ ക്യൂ.എച്ച്.ഡി. ഡിസ്‌പ്ലേ. ഒരു ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍, 512 എം.ബി. റാം, എട്ട് മെഗാ പിക്‌സല്‍ പിന്‍ക്യാമറ, വീഡിയോ കോളിങ്ങിനായി മുന്‍ക്യാമറ, 2000 എം.എ.എച്ച്. ബാറ്ററി, നാല് ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി.യുടെ മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ട്, രണ്ട് സിമ്മുകള്‍ ഉപയോഗിക്കാനുള്ള സൗകര്യം എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍.
ഏഴ് മണിക്കൂര്‍ തുടര്‍ച്ചയായ സംസാര സമയവും 400 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവും കമ്പനി വാഗ്ദാനം ചെയ്യുന്നു. ആന്‍ഡ്രോയ്‌സ് ജെല്ലിബീന്‍ 4.1 ആണ് ഓപ്പറേറ്റിങ് സിസ്റ്റം.
കാര്‍ബണ്‍ എ 50, ടൈറ്റാനിയം എസ്-9 എന്നീ മോഡലുകള്‍ കാര്‍ബണ്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. ബജറ്റ് ഫോണായ എ 50 -ന് 3,890 രൂപയും ഹൈ-എന്‍ഡ് ഫോണായ എസ്-9 ന് 19,999 രൂപയുമായിരുന്നു വില.
ഇതിനിടെ പതിനായിരം രൂപയ്ക്ക് താഴെ വിലയുള്ള ഫോണ്‍ എന്ന രീതിയിലാണ് എ 27 പ്ലസ്സിന്റെ വരവ്. മൈക്രോമാക്‌സ് കാന്‍വാസ് 2എ 110 മോഡലുമായാണ് പ്രധാന മത്സരമുണ്ടാവുക. രണ്ട് ഫോണിലും ഏറെക്കുറെ ഒരേസൗകര്യങ്ങള്‍ ആണ് ഉള്ളത്. എന്നാല്‍, കാന്‍വാസ് -2 ന്റെ വില 10,399 രൂപയാണ്. എ 27 പ്ലസ് ഇപ്പോള്‍ ബുക്ക് ചെയ്താല്‍ 8,550 രൂപയ്ക്ക് ലഭ്യമാകുമെന്ന ഓഫറും ഫ്ലിപ്കാര്‍ട്ട് നല്‍കുന്നുണ്ട്.
No comments:
Post a Comment