Thursday, July 25, 2013

Nokia Lumia 625 - 4.7 Inch Display, Wndows 8 Phone, 480X800 Resolution, 4G Connectivity, 1.2 Ghz Dual Core Processor, 512 MB RAM, 5 MP Camera, 8 GB Internal Storage, VGA Front Camera-Rs. 20000/-

വിന്‍ഡോസ് ഫോണിന്റെ കരുത്തില്‍ നോക്കിയ ലൂമിയ 625


Nokia Lumia 625 - 4.7 Inch Display, 
Wndows 8 Phone, 
480X800 Resolution, 
4G Connectivity, 
1.2 Ghz Dual Core Processor, 
512 MB RAM, (RAM is not sufficient for this phone)
5 MP Camera, 
8 GB Internal Storage, 
VGA Front Camera



 
 
 
നോക്കിയ അതിന്റെ ചരിത്രത്തിലെ ഏറ്റവും സ്‌ക്രീന്‍ വലിപ്പം കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ - ലൂമിയ 625 ( Nokia 
Lumia 625 )- അവതരിപ്പിച്ചു. വിന്‍ഡോസ് ഫോണ്‍ 8 ന്റെ കരുത്തുമായെത്തുന്ന ഈ ഫോണിന് 4.7 ഇഞ്ച് എല്‍സിഡി സ്‌ക്രീനാണുള്ളത്; 4ജി കണക്ടിവിറ്റിയും. 

സ്‌ക്രീന്‍ വലിപ്പം ഇത്രയുമുണ്ടെങ്കെലും അതിന്റെ റിസല്യൂഷന്‍ പക്ഷേ, നിരാശാജനകമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 480 X 800 പിക്‌സല്‍ മാത്രമാണ് റിസല്യൂഷന്‍. 

ഫോണിന്റെ മറ്റ് സ്‌പെസിഫിക്കേഷനുകള്‍ ഇതിനകം പുറത്തുവന്നത് തന്നെയാണ്. 1.2 ജിഎച്ച്‌സെഡ് ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എംബി റാം, 8 ജിബി ഇന്റേണല്‍ സ്റ്റോറേജ് (മൈക്രോ എസ്ഡി കാര്‍ഡ് വഴി അത് 64 ജിബി ആയി വര്‍ധിപ്പിക്കാം), 5 മെഗാപിക്‌സല്‍ പിന്‍ക്യാമറ, വീഡിയോ കോണ്‍ഫറന്‍സിങിന് വിജിഎ മുന്‍ക്യാമറ എന്നിങ്ങനെ നീളുന്നു സ്‌പെസിഫിക്കേഷനുകള്‍. 2000 എംഎഎച്ച് ബാറ്ററിയാണ് ലൂമിയ 625 ലുള്ളത്. 


നോക്കിയയുടെ ലൂമിയ 1020 ല്‍ കാണുന്ന ചില ഫീച്ചറുകളും ലൂമിയ 625 ലുണ്ട്. 'നോക്കിയ സ്മാര്‍ട്ട് ക്യാമറ' എന്ന ക്യാമറ ആപ്ലിക്കേഷനാണ് അതില്‍ പ്രധാനം. ഫോണ്‍ ഉപയോഗിച്ച് പകര്‍ത്തുന്ന ചിത്രങ്ങളില്‍നിന്ന് ആവശ്യമില്ലാത്ത വസ്തുക്കള്‍ ഒഴിവാക്കാന്‍ കഴിയുന്ന ഫീച്ചറും, ഫോട്ടോകളെ ചലന ചിത്രങ്ങളാക്കാന്‍ സഹായിക്കുന്ന 'നോക്കിയ സിനിമാഗ്രാഫു'മൊക്കെ അതില്‍ ഉള്‍പ്പെടുന്നു. 

'ഇതുവരെ ഞങ്ങളിറക്കിയിട്ടുള്ളതില്‍ ഏറ്റവും വലിയ സ്‌ക്രീനോടു കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ ആണിത്' - നോക്കിയയുടെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജോ ഹാര്‍ലോ അറിയിച്ചു. വ്യത്യസ്ത വിലനിലവാരങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇന്നവേഷന്‍ നോക്കിയ എങ്ങനെ സാധ്യമാക്കുന്നു എന്നതിന് ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു. 

ഓറഞ്ച്, മഞ്ഞ, പച്ച, വെള്ള, കറുപ്പ് നിറങ്ങളില്‍ ലൂമിയ 625 ലഭ്യമാകും. മാത്രമല്ല, അഭിരുചിക്കനുസരിച്ച് നിറംമാറ്റാനുള്ള കൂടുകളും ലഭിക്കും. 2013 ന്റെ മൂന്നാം പാദത്തില്‍ ഇന്ത്യയുള്‍പ്പടെ ലോകത്തെ മിക്ക രാജ്യങ്ങളിലും ലൂമിയ 625 വില്‍പ്പനയ്‌ക്കെത്തും. ഇന്ത്യയില്‍ ഫോണിന് 15,000 - 20,000 രൂപ വില വരുമെന്നാണ് സൂചന.

No comments:

Post a Comment