ആറ് ഫോണുകളുമായി ZTA

ചൈനീസ് ടെലികോംരംഗത്തെ അതികായന്മാരായ സെഡ്.ടി.ഇ. കോര്‍പ്പറേഷന്‍ ഇന്ത്യന്‍ മൊബൈല്‍ഫോണ്‍ വിപണിയിലേക്ക്. അയ്യായിരത്തിനും പതിനയ്യായിരത്തിനും ഇടയില്‍ വിലവരുന്ന ആറ് ഫോണുകളും നാല് ഡാറ്റാകാര്‍ഡുകളുമാണ് കമ്പനി ആദ്യഘട്ടത്തില്‍ അവതരിപ്പിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഉപകരണ നിര്‍മാതാക്കളും നാലാമത്തെ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് ഉത്പാദകരുമാണ് സെഡ്.ടി.ഇ. 1985-ല്‍ ആരംഭിച്ച കമ്പനി ഇപ്പോള്‍ 160 രാജ്യങ്ങളിലെ വിവിധ ടെലികോംമേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മൂന്നുവര്‍ഷത്തിനകം ഇന്ത്യന്‍ മൊബൈല്‍ഫോണ്‍ വിപണിയില്‍ മൂന്നാംസ്ഥാനത്ത് എത്തുകയാണ് ലക്ഷ്യം. മൈക്രോമാക്‌സ്, കാര്‍ബണ്‍ തുടങ്ങിയ ഇന്ത്യന്‍ കമ്പനികളെയാണ് സെഡ്.ടി.ഇ. നോട്ടമിടുന്നതെന്ന് വ്യക്തം. നിലവില്‍ ഇന്ത്യയില്‍ ലഭിക്കുന്ന ഫോണുകളില്‍നിന്ന് വിലയിലോ ഗുണത്തിലോ വലിയ മെച്ചമൊന്നും ഇപ്പോള്‍ അവതരിപ്പിച്ച ഫോണുകള്‍ക്ക് ഇല്ല.
ഈ വര്‍ഷം അവസാനത്തോടെ സമ്പന്നരെ ലക്ഷ്യംവെച്ചുള്ള ഹൈ എന്‍ഡ് ഫോണുകള്‍ ഉള്‍പ്പെടെ കൂടുതല്‍ മോഡലുകള്‍ വിപണിയില്‍ എത്തിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.ബ്ലേഡ് സീരീസില്‍ നാലും 'കിസ്', 'ഗ്രാന്‍ഡ്' സീരീസുകളില്‍ ഓരോ മോഡലുമാണ് ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
1. സെഡ്.ടി.ഇ. ബ്ലേഡ് സി : നാലിഞ്ച് ഡബ്ല്യു.വി.ജി.എ. ഡിസ്‌പ്ലേ, 480 X 800 പിക്‌സല്‍ റെസല്യൂഷന്‍, 512 എം.ബി. റാം. രണ്ട്/നാല് ജി.ബി. ഇന്റേണല്‍ സ്റ്റോറേജ്, വണ്‍ ജിഗാഹെര്‍ട്‌സ് പ്രൊസസര്‍, ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ 4.1 ഓപ്പറേറ്റിങ് സിസ്റ്റം, മൂന്ന് മെഗാപിക്‌സല്‍ ക്യാമറ. 2000 എം.എ.എച്ച്. ബാറ്ററി, ഡ്യുവല്‍ സിം, വില: 7,599 രൂപ.'
2. സെഡ്.ടി.ഇ. ബ്ലേഡ് ജി-2 : 480 X 854 പിക്‌സല്‍ റെസല്യൂഷനോടുകൂടിയ 4.5 ഇഞ്ച് എഫ്.ഡബ്ല്യു.വി.ജി.എ. ഡിസ്‌പ്ലേ, ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ 4.1 ഓപ്പറേറ്റിങ് സിസ്റ്റം, 512 എം.ബി. റാം, വണ്‍ ജിഗാഹെട്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍, അഞ്ച് മെഗാപിക്‌സല്‍ ക്യാമറ, 0.3 മെഗാപിക്‌സല്‍ മുന്‍ ക്യാമറ, 2000 എം.എ.എച്ച്. ബാറ്ററി, നാല് ജി.ബി. ഇന്റേണല്‍ മെമ്മറി. വില: 11,599 രൂപ.
3. സെഡ്.ടി.ഇ. ബ്ലേഡ് എല്‍ : 4.7 ഇഞ്ച് ഡബ്ല്യു.വി.ജി.എ. ഡിസ്‌പ്ലേ, 480 X 800 പിക്‌സല്‍ റെസല്യൂഷന്‍, വണ്‍ ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസര്‍, 512 എം.ബി. റാം, നാല് ജി.ബി. ഇന്റേണല്‍ മെമ്മറി, അഞ്ച് മെഗാപിക്‌സല്‍ പിന്‍ക്യാമറ, 0.3 മെഗാപിക്‌സല്‍ മുന്‍ ക്യാമറ, ആന്‍ഡ്രോയ്ഡ് 4.0 (ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്) ഓപ്പറേറ്റിങ് സിസ്റ്റം, 2000 എം.എ.എച്ച്. ബാറ്ററി. വില: 12,599 രൂപ.
4. സെഡ്.ടി.ഇ. ബ്ലേഡ്-ഇ : 4.5 ഇഞ്ച് ഐ.പി.എസ്.എഫ്. ഡബ്ല്യു. വി.ജി.എ. ഡിസ്‌പ്ലേ, 512 എം.ബി. റാം, 1.2 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രോസസര്‍, 5 മെഗാ പിക്‌സല്‍ ക്യാമറ, 4 ജി.ബി. ഇന്റേണല്‍ മെമ്മറി. വില: 11,999 രൂപ.
5. സെഡ്.ടി.ഇ. കിസ് ഫ്ലെക്‌സ് : 320 X 480 പിക്‌സല്‍ റെസല്യൂഷനോട്കൂടിയ 3.5 ഇഞ്ച് ക്യു.വി.ജി.എ. ഡിസ്‌പ്ലേ, വണ്‍ ജിഗാഹെര്‍ട്‌സ് പ്രൊസസര്‍, 256 എം.ബി. റാം, രണ്ട് ജി.ബി. ഇന്റേണല്‍ മെമ്മറി, രണ്ട് മെഗാപിക്‌സല്‍ ക്യാമറ, 1200 എം.എ.എച്ച്. ബാറ്ററി, ആന്‍ഡ്രോയ്ഡ് 2.3 (ജിഞ്ചര്‍ ബ്രെഡ്) ഓപ്പറേറ്റിങ് സിസ്റ്റം. വില: 5,799 രൂപ.
6. സെഡ്.ടി.ഇ.ഗ്രാന്‍ഡ് എക്‌സ് ക്വാഡ്‌ലൈറ്റ് : അഞ്ചിഞ്ച് എച്ച്.ഡി. സ്‌ക്രീന്‍, 1.2 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍, ഒരു ജിബി റാം, നാല് ജി.ബി. ഇന്റേണല്‍ മെമ്മറി, അഞ്ച് മെഗാ പിക്‌സല്‍ പിന്‍ക്യാമറ, 0.3 മെഗാപിക്‌സല്‍ മുന്‍ക്യാമറ, ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ 4.2 ഓപ്പറേറ്റിങ് സിസ്റ്റം, 2500 എം.എ.എച്ച്. ബാറ്ററി. വില: 14,999 രൂപ
ഈ സവിശേഷതകളുള്ള ഫോണുകള്‍ ഇതിനേക്കാള്‍ കുറഞ്ഞ വിലയില്‍ നിലവില്‍ ഇന്ത്യയില്‍ ലഭ്യമാണ്
. അതിനാല്‍ വിപണിയില്‍ എത്രത്തോളം ചലനമുണ്ടാക്കാന്‍ സെഡ്.ടി.ഇ.ക്ക് സാധിക്കുമെന്ന് കണ്ടുതന്നെ അറിയണം. ചൈനീസ് കമ്പനിയെന്ന ഇമേജും മറികടക്കേണ്ടതുണ്ട്.
ലോകത്ത് ആദ്യമായി മോസില്ല ഫയര്‍ഫോക്‌സിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണ്‍ അവതരിപ്പിച്ചത് സെഡ്.ടി.ഇ. ആണ്. സെഡ്.ടി.ഇ. ഓപ്പണ്‍ എന്ന പേരിലുള്ള ഫോണ്‍ ഇന്ത്യയിലും തുടക്കത്തില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ കമ്പനിയുടെ അരങ്ങേറ്റം കൂടുതല്‍ ശ്രദ്ധിക്കപ്പെടുമായിരുന്നെന്ന് ടെക്‌വെബ്‌സൈറ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.
സ്വിഫ്റ്റ് സീരീസില്‍ നാല് ത്രീജി ഡാറ്റാ കാര്‍ഡുകളും കമ്പനി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. സ്വിഫ്റ്റ് (7.2 എം.ബി.പി.എസ്. വിത്ത് വോയ്‌സ് കോള്‍), സ്വിഫ്റ്റ് പ്ലസ് (14.4 എം.ബി.പി.എസ്), സ്വിഫ്റ്റ് ഡബ്ല്യു പ്ലസ്(14.4 എം.ബി.പി.എസ്. വിത്ത് വൈഫെ), സ്വിഫ്റ്റ് സ്പീഡ്(21.6 എം.ബി.പി.എസ്. വിത്ത് വോയ്‌സ് കോള്‍) എന്നിവയാണ്. വില യഥാക്രമം 1799, 1999, 2250, 2499 രൂപ.
റിയല്‍ എസ്റ്റേറ്റ്, സോളാര്‍ പവര്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പുണെ ആസ്ഥാനമായ കാലിക്‌സ് ഗ്രൂപ്പ് ആണ് സെഡ്.ടി.ഇ.മൊബൈലിന്റെ ഇന്ത്യന്‍ പാര്‍ട്ണര്‍മാര്‍. ഡിജി ലൈഫ് ഡിസ്ട്രിബ്യൂഷന്‍ ആന്‍ഡ് മാര്‍ക്കറ്റിങ് സര്‍വീസ് ഡാറ്റാ കാര്‍ഡ് വിപണനത്തിലും പങ്കാളിയാവുന്നു.

No comments:
Post a Comment