എച്ച്ടിസി വണ്‍ ഡ്യുവല്‍ സിം മോഡല്‍
2 GB RAM (Best in the world)
4.7 inch 1080 (HD) display
Rs. 42000/-

എച്ച്ടിസി കമ്പനിയുടെ പതാകവാഹക ഫോണ്‍ എന്ന നിലയ്ക്ക് അവതരിപ്പിക്കപ്പെട്ടതാണ് എച്ച്ടിസി വണ്‍ . അതിന്റെ ഡ്യുവര്‍ സിം മോഡലും എത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത.കമ്പനിയുടെ ഇന്ത്യന്‍ വെബ്ബ്‌സൈറ്റിലാണ് ഡ്യുവല്‍ സിം മോഡല്‍ എച്ച്ടിസി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എച്ച്ടിസി വണ്‍ മോഡലിന്റെ സ്‌റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡുപയോഗിച്ച് വികസിപ്പിക്കാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ ഡ്യുവല്‍ സിം മോഡലില്‍ അത് സാധിക്കും. 64 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാനാകും.
എച്ച്ടിസി വണ്‍ മോഡലിന് 32 ജിബി, 64 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള പതിപ്പുകളുണ്ടായിരുന്നുവെങ്കില്‍, ഡ്യുവല്‍ സിം മോഡലില്‍ ഇന്റേണല്‍ സ്‌റ്റോറേജ് 16 ജിബിയായി നിജപ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞവര്‍ഷം കമ്പനിയിറക്കിയ എച്ച്.ടി.സി.വണ്‍ എക്‌സിനെ പാടെ നവീകരിച്ചാണ്'എച്ച്.ടി.സി.വണ്‍' എന്ന പേരില്‍ പുതിയ ഫോണ്‍ പുറത്തിറക്കിയത്. സാധാരണ പ്ലാസ്റ്റിക് ഭാഗങ്ങള്‍ക്ക് പകരം ഏതാണ്ട് പൂര്‍ണമായും അലുമിനിയം ബോഡിയാണ് എച്ച്.ടി.സി.വണ്ണിന്റേത്.
4.7 ഇഞ്ച് 1080പി ഹൈഡെഫിനിഷന്‍ ഡിസ്‌പ്ലെ, അള്‍ട്രാപിക്‌സല്‍ ക്യാമറ, മുന്‍ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന സ്റ്റീരിയോ സ്പീക്കറുകള്‍, ആന്‍ഡ്രോയ്ഡിന്റെ ജല്ലി ബീന്‍ പതിപ്പ്......എന്നിങ്ങനെ എച്ച്ടിസി വണ്‍ ഫോണിലെ ഘടകങ്ങളെല്ലാം ഡ്യുവല്‍ സിം മോഡലിലുമുണ്ട്.
എച്ച്ടിസി വണ്ണിലേതുപോലെ ഡ്യുവല്‍ സിം മോഡലിനും കരുത്ത് പകരുന്നത് 1.7 GHz ക്വാഡ്‌കോര്‍ പ്രൊസസറാണ്. 2 ജിബി റാമുമുണ്ട്. 143 ഗ്രാം ഭാരമുള്ള ഫോണിന് ജീവന്‍ പകരുക 2300 mAh ബാറ്ററിയാണ്.
എന്നാല്‍ , ഡ്യുവല്‍ സിം മോഡല്‍ എന്ന് വിപണിയിലെത്തുമെന്നോ, വിലയെന്താകുമെന്നോ ഒരു സൂചനയും എച്ച്ടിസി നല്‍കിയിട്ടില്ല.
No comments:
Post a Comment