
ഉരയ്‌ക്കുകയും കഴുകുകയുമൊക്കെ ചെയ്യാന്‍ കഴിയുന്ന Experia Z R Sony അവതരിപ്പിച്ചപ്പോള്‍ തന്നെ അതിനെ വെല്ലുന്ന ഒരു ഫോണിനായി സാംസങ് ശ്രമം തുടങ്ങിയതാണ്. ഇപ്പോഴാണ് ഫലം കണ്ടത്. അങ്ങിനെ എതിരാളികള്‍ ചെയ്യുന്നത് അതേപടി അനുകരിക്കുന്ന സ്വഭാവമൊന്നും സാംസങിനില്ലെങ്കിലും എന്തെങ്കിലും പ്രത്യേകതകള്‍ തോന്നിയാല്‍ അതിന്റെ അപ്പുറത്ത് ചെയ്യാന്‍ ഒരു ശ്രമം നടത്തുകയും ചെയ്യും. അതിന്റെ തെളിവാണ് അവര്‍ പുതിയതായി അവതരിപ്പിച്ചിച്ചിരിക്കുന്ന 'ഗ്യാലക്‌സി എസ്4 ആക്‌ടീവ്'.
ക്യാമറയില്‍ വെള്ളത്തിനടിയിലെ ചിത്രങ്ങള്‍ വരെ പതിപ്പിക്കാന്‍ കഴിയുന്ന ഒരു മൊബൈല്‍. അവര്‍ പുതിയതായി അവതരിപ്പിച്ച വാട്ടര്‍ പ്രൂഫ് മോഡല്‍ ഗ്യാലക്‌സി എസ്4 ആക്‌ടീവിലൂടെയാണ് ഈ നവ്യാനുഭവം സാംസങ് അവതരിപ്പിച്ചത്. 30 മിനിറ്റ് വെള്ളത്തിലടിയില്‍ കിടന്നാല്‍ പോലും ഒന്നും സംഭവിക്കാത്ത ഫോണ്‍ പൊടിയില്‍ നിന്നും സംരക്ഷണം ലഭിക്കത്തക്ക വിധത്തിലാണ് ഡിസൈന്‍ ചെയ്‌തിരിക്കുന്നത്. പുതിയ ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് 8 എംപി പിന്‍ ക്യാമറയും. എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 2 എംപി മുന്‍ ക്യാമറയും.
വെള്ളത്തിനടിയില്‍ നിന്നും എടുക്കുന്ന ചിത്രങ്ങള്‍ക്ക് കൂടുതല്‍ മിഴിവ് നല്‍കാനുള്ള വിഷ്വല്‍ ക്വാളിറ്റി കൂട്ടാനുള്ള സംവിധാനവുമുണ്ട്. ഹൈ ഡെഫനിഷന്‍ വീഡിയോകളും എടുക്കാനാകും. അഞ്ച് ഇഞ്ച് ടി എഫ് ടി സ്‌ക്രീനില്‍, 1920 X 1080 Pixel Resolution ഡിസ്‌പ്ളേ നല്‍കും. ആന്‍ഡ്രോയ്‌ഡ് 4.2 ല്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റിന് 1.9 ജിഗാഹെറ്റ്‌സ് ക്വാഡ് കോര്‍ പ്രോസസറാണുള്ളത്. മൈക്രോ എസ്‌ഡി സപ്പോര്‍ട്ടോട് കൂടി 64 ജിബി, 2 ജിബി റാം പിന്തുണയ്‌ക്കുന്ന 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് മറ്റൊരു സവിശേഷതയാണ്. ഗ്രേ, ഓറഞ്ച്, നീല എന്നീ നിറങ്ങളില്‍ ഹാന്‍ഡ്‌സെറ്റ് ലഭ്യമാകും.
No comments:
Post a Comment