Thursday, October 3, 2013

Celkon Rahman Ishq for Rs. 7999/- in the name of most famous musician Sri. AR. Rahman



എ ആര്‍ റഹ്മാന്റെ പേരിലും സ്മാര്‍ട്ട്‌ഫോണ്‍ ; വില 7,999 രൂപ
  


ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെല്‍കോണ്‍ ( Celkon )സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാന്റെ പേരില്‍ മൊബൈല്‍ ഫോണ്‍ വിപണിയില്‍ എത്തിച്ചു.

.ആര്‍. റഹ്മാന്റെ സാന്നിധ്യത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങിലാണ് റഹ്മാന്‍ ഇഷ്ഖ് ( Rahman Ishq ) മ്യൂസിക് സ്മാര്‍ട്ട് ഫോണ്‍ പരമ്പയിലെ ആദ്യ ഇനം -.ആര്‍-45 ( AR 45 ) അവതരിപ്പിച്ചത്. 7,999 രൂപ വിലയുള്ള ഫോണ്‍ ഒക്ടോബോറില്‍ത്തന്നെ വിപണിയിലെത്തും.

പേര് സൂചിപ്പിക്കുംപോലെ സംഗീതപ്രേമികളെയാണ് സെല്‍കോണ്‍ ലക്ഷ്യമിടുന്നത്. ശബ്ദവ്യക്തതയ്ക്കായി നൂതനമായ കെ.-ക്ലാസ് ആംപ്ലിഫയറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. രണ്ട് സ്പീക്കറുകളും ഉണ്ടാകും. .ആര്‍. റഹ്മാന്റെ ഹിറ്റ് ഗാനങ്ങള്‍ ഫോണില്‍ പ്രി-ലോഡ് ചെയ്തിട്ടുണ്ട്.

4 ഡി ഹോളോഗ്രാഫിക് സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തെ ഫോണാണ് ഇതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. മൊബൈലില്‍ എടുക്കുന്ന ഫോട്ടോകള്‍ നാല് ലെയറുകളുള്ള ഹോളോഗ്രാം ആയി കാണാന്‍ ഇതുവഴി സാധിക്കും.

ഷെയ്ക്ക് ആന്‍ഡ് ട്രാന്‍സ്ഫര്‍ സൗകര്യമാണ് മറ്റൊരു പ്രത്യേകത. ചെറുതായൊന്ന് കുലുക്കിയാല്‍ ഫോണിലെ ഡാറ്റ മറ്റൊരു ഫോണിലേക്ക് കൈമാറാം.

480 X 854 പിക്‌സല്‍ റെസല്യൂഷനിലുള്ള 4.5 ഇഞ്ച് ഫുള്‍വൈഡ് വി.ജി.. സ്‌ക്രീനാണ് എ.ആര്‍.-45-ന്റേത്. 1.2 ഗിഗാ ഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ എ-7 പ്രോസസ്സറും 512 എം.ബി. റാമും ഉണ്ട്. 4 ജി.ബി.യാണ് ഇന്റേണല്‍ മെമ്മറി. ഒപ്പം 32 ജി.ബി. വരെ വര്‍ധിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ടും.

ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍. അഞ്ച് മെഗാ പിക്‌സലിന്റേതാണ് പ്രധാന ക്യാമറ. ബാറ്ററി 2000 എം..എച്ച്. 9.9.മില്ലിമീറ്റര്‍ മാത്രമാണ് ഫോണിന്റെ കനം.

.ആര്‍. റഹ്മാന്റെ പുതിയ ലോകപര്യടനത്തിന് തുടക്കം കുറിക്കുന്ന വേളയിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

സാംസങ് ഗാലക്‌സി ട്രെന്‍ഡ് ഡ്യുയോസ്, പാനസോണിക് ടി-11 എന്നിവയായിരിക്കും എ.ആര്‍.-45ന്റെ പ്രധാന എതിരാളികള്‍. 8490 രൂപയും, 9,790 രൂപയുമാണ് യഥാക്രമം ഇവയുടെ വില.

2009-ല്‍ പ്രവര്‍ത്തനം ആരംഭിച്ച സെല്‍കോണ്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 320 കോടിരൂപ വിറ്റുവരവ് നേടിയിരുന്നു. ക്രിക്കറ്റ്താരം വിരാട് കോലിയും നടി തമന്നയുമായിരുന്നു നേരത്തേ കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍.

.ആര്‍. റഹ്മാന്റെ വരവോടെ വിപണിയില്‍ മുന്നേറ്റം ഉണ്ടാക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

No comments:

Post a Comment