Thursday, October 3, 2013

Geonee Elife - E6 for Rs. 20000/- in India


Geonee Elife - E6 for Rs. 20000/- in India
  

വില കൂടുംതോറും തിരഞ്ഞെടുപ്പിനുള്ള സാധ്യതകള്‍ കുറയും എന്നതാണ് സ്മാര്‍ട്്‌ഫോണ്‍ വിപണിയുടെ പ്രത്യേകത. പതിനായരിം രൂപയില്‍ കുറഞ്ഞ വിലയുളള നൂറിലേറെ സ്മാര്‍ട്‌ഫോണ്‍ മോഡലുകള്‍ വിവിധ കമ്പനികള്‍ രംഗത്തിറക്കുന്നുണ്ട്. എന്നാല്‍ വില 20,000 കടന്നാല്‍ അഞ്ചോ ആറോ കമ്പനികള്‍ മാത്രമേ ഉണ്ടാകൂ. പിന്നെയും വില കൂടിയ ഫോണ്‍ വേണമെങ്കില്‍ ആപ്പിള്‍ ഐഫോണ്‍ ഫൈവോ സാംസങ് ഗാലക്‌സി എസ് ഫോറോ തിരഞ്ഞെടുക്കേണ്ടിവരും. ഇരുപതിനായിരം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഫോണ്‍ തിരയുന്നവര്‍ക്ക് പുതിയൊരു സാധ്യത സമ്മാനിക്കുകയാണ് ജിയോണി എന്ന ചൈനീസ് കമ്പനി

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ കമ്പനികളില്‍ താരതമ്യേനെ പുതുമുഖമാണിവന്‍. 2003 ല്‍ ചെറിയ രീതിയില്‍ ആരംഭിച്ച ജിയോണി മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം ആഗോളവിപണിയിലേക്കും പ്രവേശിച്ചു. ഇന്നിപ്പോള്‍ ഗള്‍ഫ്‌രാഷ്ട്രങ്ങള്‍, ആഫ്രിക്ക, വിയറ്റ്‌നാം, തയ്‌വാന്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലൊക്കെ ജിയോണി മൊബൈല്‍ സ്വീകാര്യത നേടിക്കഴിഞ്ഞു. സ്വന്തം നാടായ ചൈനയില്‍ പ്രതിവര്‍ഷം 230 ലക്ഷം യൂണിറ്റ് വില്പനയോടെ വിപണിയില്‍ രണ്ടാംസ്ഥാനം നേടാനും കമ്പനിക്കായി

ജിയോണിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ ഇലൈഫ് ഇ6 മാസങ്ങള്‍ക്ക് മുമ്പേ അവതരിപ്പിക്കപ്പെട്ടിരുന്നു. ആഗസ്തില്‍ ഇന്ത്യയില്‍ വില്പനയ്‌ക്കെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും സപ്തംബര്‍ അവസനവാരം വരെ സംഭവം ഇന്ത്യയില്‍ എത്തിയിട്ടില്ല. ഇപ്പോഴിതാ ഇ6 ഇന്ത്യന്‍ ഇ-കൊമേഴ്‌സ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. സ്‌നാപ്ഡീല്‍ ആണ് ഇ6 ന്റെ പ്രീ-ഓര്‍ഡര്‍ സ്വീകരിച്ചുതുടങ്ങിയിരിക്കുന്നത്. 22,165 രൂപ മുടക്കി ബുക്ക് ചെയ്താല്‍ പത്തുദിവസത്തിനുള്ളില്‍ സാധനം വീട്ടിലെത്തിക്കാമെന്ന് സ്‌നാപ്ഡീല്‍ ഉറപ്പുതരുന്നു.

കാഴ്ചയിലും സൗകര്യങ്ങളുടെയും കാര്യത്തില്‍ ഐഫോണിനോടും ഗാലക്‌സി എസ്3 യോടും കിടപിടിക്കുന്നുണ്ട് ഇലൈഫ് ഇ6. അഞ്ചിഞ്ച് വിസ്താരമുള്ള ഒ.ജി.എസ്. (വണ്‍ ഗ്ലാസ് സൊല്യൂഷന്‍) അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ലോകപ്രശസ്ത സ്‌ക്രീന്‍ ഡിസ്‌പ്ലേ നിര്‍മാണകമ്പനിയായ കോര്‍ണിങിന്റെ ഏറ്റവും പുതിയ കണ്ടുപിടിത്തമാണിത്. രണ്ട് ചില്ലുപാളികള്‍ ഉപയോഗിച്ചുകൊണ്ടാണ് സാധാരണ ടച്ച്‌സ്‌ക്രീനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒന്ന് ടച്ച് സെന്‍സറായും മറ്റൊന്ന് സെന്‍സറിന്റെ സംരക്ഷണകവചമായും പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഒ.ജി.എസ്. സ്‌ക്രീനില്‍ രണ്ടിനു പകരം ഒറ്റചില്ലുപാളിയേ ഉണ്ടാകു. ഹാന്‍ഡ്‌സെറ്റിന്റെ ഭാരം കുറയ്ക്കാനും ഡിസ്‌പ്ലേമികവ് വര്‍ധിപ്പിക്കാനും ഒ.ജി.എസ്. സ്‌ക്രീനിനാകും. 1080 X 1920 പിക്‌സല്‍സ് റിസൊല്യൂഷനോട് കൂടിയ ഒ.ജി.എസ്. സ്‌ക്രീനാണ് ജിയോണി ഇലൈഫ് ഇ6 ല്‍ ഉപയോഗിച്ചിരിക്കുന്നത്.

1.5 ഗിഗാഹെര്‍ട്‌സ് മീഡിയാടെക്ക് ക്വാഡ്‌കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ മെമ്മറി.. ഹാര്‍ഡ്‌വേര്‍ കരുത്തിന്റെ കാര്യത്തിലും ജിയോണി ചില്ലറക്കാരനല്ല. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെര്‍ഷനാണ് ഫോണിലുള്ളത്. ഒപ്പം ജിയോണിയുടെ സ്വന്തം അമിഗോ യൂസര്‍ ഇന്റര്‍ഫേസും. ഫോട്ടോഗ്രാഫി ഇഷ്ടക്കാര്‍ക്കായി എല്‍..ഡി. ഫ്ലാഷോടുകൂടിയ 13 മെഗാപിക്‌സല്‍ മെയിന്‍ ക്യാമറയും 5 മെഗാപിക്‌സല്‍ രണ്ടാം ക്യാമറയും ഫോണിലുണ്ട്


ഹാര്‍ട്ട്ബീറ്റ് സിങ്ക്രോണൈസിങ് ടെക്‌നോളജിയാണ് ഇലൈഫ് 6 ന്റെ പ്രധാന സവിശേഷതയായി ജിയോണി പറയുന്നത്. ഓരോ പത്ത്മിനുട്ട് കൂടുമ്പോഴൂം പ്രധാന ആപ്ലിക്കേഷനുകളെ ഉണര്‍ത്തി നിര്‍ത്തുന്ന സാങ്കേതികവിദ്യയാണിത്. അങ്ങനെ ചെയ്യുന്നത് വഴി ഫോണിന്റെ ബാറ്ററിചാര്‍ജ് ലാഭിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു

മോഷന്‍ സെന്‍സര്‍ സാങ്കേതികവിദ്യയുപയോഗിച്ചുള്ള എല്ലാവിധ പുത്തന്‍ കസര്‍ത്തുകളും നടത്താനാവുന്ന ഫോണാണിത്. കോള്‍ വരുന്നുണ്ടെങ്കില്‍ ഫോണെടുത്ത് ചെവിക്കരികിലേക്ക് പിടിച്ചാല്‍ മതി ഓട്ടോമാറ്റിക്കായി കണക്ട് ആയിക്കൊള്ളും. അല്ലെങ്കില്‍ സ്‌ക്രീനിന് മുന്നിലുടെ ഒന്ന് വിരല്‍ വീശിയാലും മതി. സ്‌ക്രീനിന് മുന്നില്‍ നിന്ന് കണ്ണുമാറ്റിയാല്‍ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ തനിയെ നില്‍ക്കും. വീണ്ടും സ്‌ക്രീനിലേക്ക് നോക്കിയാല്‍ മാത്രമേ പ്രദര്‍ശനം പുനരാരംഭിക്കൂ

കണക്ടിവിറ്റിക്കായി ത്രീജി, വൈഫൈ,ബ്ലൂടൂത്ത് 4.0 എന്നീ സംവിധാനങ്ങളുള്ള ഇ6 ല്‍ 2020 എം..എച്ച്.ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്

No comments:

Post a Comment