HTC One Max firstly may be launched on October 15th October 2013 in America
ഏറെ നാളായി തുടരുന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ എച്ച്.ടി.സി.യുടെ പുതിയ ഫാബ്‌ലറ്റ് വണ്‍ മാക്‌സ് ( HTC One Max ) ഉടന്‍ പുറത്തിറങ്ങും. ഒക്ടോബര്‍ 15ന് അമേരിക്കയിലായിരിക്കും ആദ്യ ലോഞ്ചിങ് എന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
എച്ച്ടിസിയില്‍നിന്ന് ചില ടെക്‌സൈറ്റുകള്‍ക്ക് ലഭിച്ച ക്ഷണക്കത്ത് പ്രകാരം 16 ന് ഹോങ്കോങ്ങിലും 18 ന് തായ്‌പെയിലും പുതിയ മോഡലിന്റെ അനാവരണ ചടങ്ങ് നടക്കും. ഏത് മോഡലാണ് അവതരിപ്പിക്കുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും ക്ഷണക്കത്തിലെ വാചകങ്ങള്‍ 'വണ്‍ മാക്‌സി'ലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
'ഒറ്റ വിരല്‍ സ്പര്‍ശത്തിലൂടെ എത്താം കാഴ്ചയുടെ വലിയ ലോകത്തേക്ക്; പുതിയ ശബ്ദവിസ്മയത്തിലേക്ക് ഊളിയിടാന്‍ ഞങ്ങള്‍ക്കൊപ്പം നിങ്ങളെയും സ്വാഗതം ചെയ്യുന്നു' - ക്ഷണക്കത്തിന്റെ ഏകദേശ പരിഭാഷ ഇങ്ങനെയാണ്.
ഫിംഗര്‍പ്രിന്റ് സെന്‍സര്‍, രണ്ട് സ്പീക്കറുകള്‍ എന്നിവയാണ് ഇത് അര്‍ഥമാക്കുന്നതെന്നാണ് വ്യാഖ്യാനം. എച്ച്.ടി.സി.യുടെ പുതിയ മോഡലില്‍ ഈ സൗകര്യങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 'വണ്‍മാക്‌സ്' ആണ് എച്ച്.ടി.സി. അവതരിപ്പിക്കാന്‍ പോകുന്നതെന്ന് ഉറപ്പിക്കുന്നത്.
ഹോം ബട്ടണ്‍ നമ്മുടെ വിരലടയാളം തിരിച്ചറിഞ്ഞ് ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍കൊണ്ട് ഉദ്ദേശിക്കുന്നത്. ഉടമയ്ക്ക് അല്ലാതെ മറ്റൊരാള്‍ക്കും ഫോണ്‍ തുറക്കാന്‍ കഴിയില്ലെന്ന് അര്‍ഥം. ആപ്പിള്‍ അടുത്തിടെ പുറത്തിറക്കിയ ഐഫോണ്‍ 5 എസില്‍ ഈ സങ്കേതം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ട്വിറ്ററിലൂടെ evleaks പുറത്തുവിട്ട ചിത്രങ്ങളുടെയും ചൈനീസ് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ വന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് 'വണ്‍മാക്‌സി'ന്റെ സ്‌പെസിഫിക്കേഷനുകള്‍ ടെക്‌സൈറ്റുകള്‍ പ്രവചിക്കുന്നത്.
സാംസങ് ഗ്യാലക്‌സ് നോട്ട് 3, എല്‍.ജി ജി 2, സോണി എക്‌സ്പീരിയ സെഡ് അള്‍ട്ര, ആപ്പിള്‍ ഐഫോണ്‍ 5എസ്, നോക്കിയ ഉടന്‍ പുറത്തിറക്കുന്ന ലൂമിയ 1520 എന്നീ മോഡലുകള്‍ക്ക് ബദലായാണ് എച്ച്.ടി.സി. പുതിയ മോഡല്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇവയുടെ സ്‌പെസിഫിക്കേഷനുകള്‍ക്ക് സമാനമായിരിക്കും വണ്‍മാക്‌സിന്റേതും.
മേല്‍പ്പറഞ്ഞവയില്‍ പുറത്തിറങ്ങിയ മോഡലുകളെക്കുറിച്ച് പ്രവചിക്കപ്പെട്ട കാര്യങ്ങള്‍ ഏറെക്കുറേ യാഥാര്‍ഥ്യമായിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ 'വണ്‍മാക്‌സി' നെക്കുറിച്ച് ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ അധികം തെറ്റാനിടയില്ല. ഇനി അവ എന്താണെന്ന് നോക്കാം.
1080 പിക്‌സല്‍ ഫുള്‍ എച്ച്.ഡി. 5.7 ഇഞ്ച് സൂപ്പര്‍ എല്‍.സി.ഡി. ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കുന്നത്. 5.9 ഇഞ്ച് ആയിരിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ഗ്യാലക്‌സി നോട്ട് 3 യുടെ സ്‌ക്രീന്‍ 5.7 ഇഞ്ച് ആണ്. വണ്‍മാക്‌സിനേക്കാള്‍ അല്പംകൂടി മികച്ച, സൂപ്പര്‍ അമോലെഡ് ഫുള്‍ എച്ച്.ഡി. ഡിസ്‌പ്ലേയാണ് നോട്ട് 3 യിലേത്.
ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 600 പ്രോസ്സസ്സറും 2 ജി.ബി.റാമും 16 അല്ലെങ്കില്‍ 32 ജി.ബി. ഇന്റേണല്‍ മെമ്മറിയും 64 ജി.ബി.വരെ ശേഷി വര്‍ധിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ടും വണ്‍മാക്‌സില്‍ ഉണ്ടാകും.
കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഫുള്‍ എച്ച്.ഡി. വീഡിയോ ചിത്രീകരിക്കാന്‍ ശേഷിയുള്ളതായിരിക്കും പ്രധാന ക്യാമറ. 2.1 മെഗാപിക്‌സലിന്റേതാണ് മുന്‍ക്യാമറ. ബാറ്ററി 3,300 എം.എ.എച്ച്. നോട്ട് 3 യില്‍ എന്നപോലെ ആന്‍ഡ്രോയിഡ് 4.3 ജെല്ലിബീന്‍ ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം.
വില, ഇന്ത്യയില്‍ ഇത് എപ്പോള്‍ എത്തും എന്നിവയെക്കുറിച്ച് യാതൊരു സൂചനകളും ലഭ്യമല്ല. ഈ ഗണത്തില്‍പ്പെട്ട മറ്റുകമ്പനികളുടെ മോഡലുകള്‍ക്ക് നാല്പതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയിലാണ് ഇന്ത്യയില്‍ വില. എച്ച്.ടി.സി.യുടെ ഫോണുകള്‍ക്ക് പൊതുവേ വിലക്കൂടുതല്‍ ആയതിനാല്‍ മേല്‍പ്പറഞ്ഞ നിരക്കിനേക്കാള്‍ കുറയാന്‍ സാധ്യതയില്ല.
'വണ്‍ മാക്‌സി'ന്റെ എതിരാളികളുടെ പ്രധാന സവിശേഷതകള്‍കൂടി ഒന്ന് പരിശോധിക്കാം.
49,900 രൂപയാണ് ഗാലക്‌സി നോട്ട് 3 യുടെ വില. ഇന്ത്യന്‍ പതിപ്പില്‍ 1.9 ഗിഗാഹെര്‍ട്‌സ് എക്‌സിനോസ് ഒക്ടാകോര്‍ പ്രോസസ്സറും 3 ജി.ബി. റാമും ഉണ്ട്. ഇന്റേണല്‍ മെമ്മറി 32 ജി.ബി. പ്രധാന ക്യാമറ 13 മെഗാപിക്‌സലിന്റേതും മുന്‍ ക്യാമറ രണ്ട് മെഗാ പിക്‌സലിന്റേതുമാണ്. ബാറ്ററി 3,200 എം.എ.എച്ച്.
6.4 ഇഞ്ചാണ് സോണി എക്‌സ്പീരിയ സെഡ് അള്‍ട്രയുടെ ഡിസ്‌പ്ലേ. പ്രോസസ്സര്‍ 2.2 ഗിഗാ ഹെര്‍ട്‌സ് ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 800. റാം രണ്ട് ജി.ബി. ഇന്റേണല്‍ മെമ്മറി 16 ജി.ബി. പിന്‍ക്യാമറ എട്ട് മെഗാപിക്‌സല്‍ ആന്‍ഡ്രോയിഡ് 4.2 ജെല്ലിബീന്‍ ആണ്. ഒ.എസ്. വില 40,000 രൂപ.
5.2 ഇഞ്ച് വലിപ്പമുള്ള എല്‍.ജി. ജി 2വിന് 42,500 രൂപയാണ് വില. 2.26 ഗിഗാഹെര്‍ട്‌സിന്റേതാണ് പ്രോസസ്സര്‍. റാം രണ്ട് ജി.ബി.യും ഇന്റേണല്‍ മെമ്മറി 16 ജി.ബി.യും ഒ.എസ്. 4.2.2 ജെല്ലിബീന്‍. 13 മെഗാപിക്‌സല്‍, 2.1 മെഗാപിക്‌സല്‍ എന്നിങ്ങനെയാണ് ക്യാമറകള്‍. ബാറ്ററി 3,000 എം.എ.എച്ച്. പ്രധാന ബട്ടണുകള്‍ പിറകിലെ ക്യാമറയോട് ചേര്‍ന്നാണെന്ന സവിശേഷതയും ഉണ്ട്.
ഐഫോണ്‍ 5എസിന് 55,000 രൂപയാണ് ഏകദേശ വില. നാലിഞ്ച് റെറ്റിന ഡിസ്‌പ്ലേയാണ് ഇതില്‍. 64 ബിറ്റ് കമ്പ്യൂട്ടറിലേതിന് സമാനമാണ് പ്രോസസ്സര്‍. റാം വണ്‍ ജി.ബി. ക്യാമറ എട്ട് മെഗാപിക്‌സല്‍.
ഈ മാസം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന നോക്കിയ ലൂമിയ 1520 ന്റെ ഡിസ്‌പ്ലേ 6 ഇഞ്ച് ആയിരിക്കും. 20 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. വിന്‍ഡോസ് 8 ന്റെ ഏറ്റവും പുതിയ പതിപ്പായിരിക്കും ഒ.എസ്.
ഫോണിനുവേണ്ടി അരലക്ഷത്തോളം രൂപ ചെലവഴിക്കാന്‍ കഴിയുന്നവര്‍ക്ക് ഉള്ളതാണ് ഈ മോഡലുകളെല്ലാം. ഫുള്‍ എച്ച്.ഡി. ഡിസ്‌പ്ലേ വിഭാഗത്തിലാണ് ഇവയുടെ മത്സരമെന്നതും ശ്രദ്ധേയമാണ്.
ഏതാനും ദിവസങ്ങള്‍കൂടി കാത്തിരുന്നാല്‍ വണ്‍ മാക്‌സിന്റെ വിലയും ഇന്ത്യയിലെ ലഭ്യതയും അറിയാം. അടുത്തിടെ ഇറക്കിയ എച്ച്.ടി.സി വണ്‍, എച്ച്.ടി.സി. മിനി എന്നിവയില്‍ ലഭ്യമായ ബ്ലിങ്ക്ഫീഡ് പോലുള്ള മറ്റ് സൗകര്യങ്ങളും 'വണ്‍ മാക്‌സി'ല്‍ ഉണ്ടാകും.

No comments:
Post a Comment