Samsung Galaxy Tab 3 Kids for Rs. 16900/- (1.2 Ghz dual Core, 1GB RAM, 8GB Internal Memory
കുട്ടികള്‍ക്കായി സാംസങിന്റെ ടാബ്

സ്മാര്‍ട്ട്‌ഫോണുകളും കമ്പ്യൂട്ടറുകളും ടാബ്‌ലറ്റുമെല്ലാം മുതിര്‍ന്നവരേക്കാള്‍ നന്നായി കൈകാര്യം ചെയ്യാന്‍ അറിയുന്നവരാണ് കുട്ടികള്‍. എന്നാല്‍, അവര്‍ക്കുവേണ്ടി മാത്രം രൂപകല്പന ചെയ്ത ഇത്തരം ഉപകരണങ്ങള്‍ കുറവാണ്. പ്രത്യേകിച്ച് പ്രമുഖ ബ്രാന്‍ഡുകളുടേത്.
ഈ രംഗത്ത് പുതിയ ചുവടുവെപ്പ് നടത്തുകയാണ് സാംസങ്. കുട്ടികളെ മുന്നില്‍ക്കണ്ട് കമ്പനി പുറത്തിറക്കുന്ന ടാബ്‌ലറ്റ് 'ഗാലക്‌സി ടാബ്-3 കിഡ്‌സ്' ( Samsung Galaxy Tab 3 Kids ) ഈ മാസം വിപണിയിലെത്തും. കൊറിയയില്‍ ആയിരിക്കും ആദ്യവില്പന. വൈകാതെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.
കുട്ടികളെ ആകര്‍ഷിക്കുന്ന നിറവും രൂപകല്പനയുമാണ് ടാബ്‌ലറ്റിനുള്ളത്. കൈയില്‍നിന്ന് വഴുതിവീഴാതിരിക്കാന്‍ കൂടുതല്‍ ഗ്രിപ്പ് നല്‍കുന്ന രീതിയിലാണ് ഡിസൈന്‍.
'ആംഗ്രി ബേര്‍ഡ്‌സ്' പോലുള്ള ഗെയിമുകള്‍ കളിക്കാന്‍ മാത്രമുള്ളതല്ല ഇത്. പഠനത്തിന് ഉപയോഗിക്കാവുന്ന ഒട്ടേറെ ആപ്ലിക്കേഷനുകള്‍ കമ്പനിതന്നെ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഇതിനുപുറമെ സാംസങ് പുതുതായി തുടങ്ങിയ 'കിഡ്‌സ് സ്റ്റോറി'ല്‍ നിന്ന് ഇഷ്ടമുള്ള ആപ്ലിക്കേഷനുകള്‍ തിരഞ്ഞെടുക്കുകയും ചെയ്യാം.
കുട്ടികള്‍ എത്രനേരം ടാബ്‌ലറ്റ് ഉപയോഗിക്കണമെന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാനുള്ള സൗകര്യവും ഉണ്ട്. നേരത്തേ സെറ്റ് ചെയ്ത സമയം അവസാനിക്കുമ്പോള്‍ ടാബ്‌ലറ്റ് തനിയെ ലോക്കാകും. പിന്നീട് പാസ്‌വേഡ് ഉപയോഗിച്ച് മാത്രമേ തുറക്കാനാവൂ. രക്ഷിതാക്കള്‍ തീരുമാനിക്കുന്ന പാസ്‌വേഡ് വിരുതന്മാരായ കുട്ടികള്‍ തട്ടിയെടുക്കാതെ സൂക്ഷിച്ചാല്‍ മാത്രം മതി!.
1024 X 600 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ ഏഴ് ഇഞ്ച് വൈഡ് സൂപ്പര്‍ വീഡിയോഗ്രാഫിക്‌സ് അരെ (W.S.V.G.A.) ഡിസ്‌പ്ലേയാണ് ടാബ് 3 കിഡ്‌സിന് ഉള്ളത്.
1.2 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രൊസസ്സര്‍, ഒരു ജി.ബി.റാം, എട്ട് ജിബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി.വരെ ശേഷി വര്‍ധിപ്പിക്കാവുന്ന മെട്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ട്, മൂന്ന് മെഗാപിക്‌സല്‍ പിന്‍ക്യാമറ, 1.3 മെഗാപിക്‌സല്‍ മുന്‍ക്യാമറ, 4,000 എം.എ.എച്ച്. ബാറ്ററി എന്നിവയാണ് മറ്റ് സവിശേഷതകള്‍.
320 ഗ്രാം ഭാരമുള്ള ടാബ്‌ലറ്റില്‍ ആന്‍ഡ്രോയ്‌സ് 4.1 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. വൈഫൈ, ബ്ലൂടൂത്ത്, ഡോംഗിള്‍ സൗകര്യങ്ങളും ഉണ്ട്. വിരല്‍തൊടാതെ സി. പെന്‍ ഉപയോഗിച്ചും ടാബ്‌ലറ്റ് പ്രവര്‍ത്തിപ്പിക്കാം.
'ഗാലക്‌സി ടാബ് 3'യുടെ രൂപാന്തരമാണ് 'ടാബ് 3 കിഡ്‌സ്' 16,900 രൂപയ്ക്കാണ് ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ 'ടാബ് 3' യുടെ വില. 'കിഡ്‌സി'ന്റെ വില ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
No comments:
Post a Comment