Nokia Lumia 1520 Phablet
ആറിഞ്ചിന്റെ മിഴിവില്‍ നോക്കിയയുടെ ലൂമിയ 1520
4G/LTE compatible
Size specs of 152 x 81 x 8.7 mm
6 inch, 1920×1080 resolution AMOLED display, PureMotion HD+
Weight around 160 gm / 168 gm (AT&T / Global)
20.7 MP Camera with Carl Zeiss optics, with improved Panorama and OIS.
Nokia Camera app with improved saturation settings
Dual-capture mode 5 MP and 16 MP images
Max usable sensor resolution 18 MP in 4:3 aspect ratio
1.8X lossless zoom for still images, 4X for 720p capture
2 Ghz MSM8974 Snapdragon 800 Quad-core processor, Adreno 330 GPU
2 GB RAM
32, 64 GB storage
MicroSD card support
Nano Sim card
Black, White, Yellow colors to be available
Massive 3400 mAH Battery
4 HAAC mics
Inbuilt wireless charging (Global variant)

ഫാബ്‌ലറ്റ് ഗണത്തില്‍പ്പെട്ട വലിയ സ്‌ക്രീനുള്ള ഫോണ്‍ ഇല്ലെന്ന ആരാധകരുടെ പരാതിക്ക് പരിഹാരമായാണ് 'ലൂമിയ 1520' എന്ന മോഡല്‍ നോക്കിയ പ്രഖ്യാപിച്ചത്.
ആറിഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ഫോണ്‍ ഒക്ടോബര്‍ 22-ന് അബുദാബിയില്‍ നടന്ന ചടങ്ങില്‍ അവര്‍ അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഇതെന്ന് വിപണിയില്‍ എത്തുമെന്ന് മാത്രം വെളിപ്പെടുത്തിയില്ല.
നവംബര്‍ 15 മുതല്‍ ഫോണ്‍ ലഭ്യമാകുമെന്ന് കാണിച്ച് ബുധനാഴ്ച മൈക്രോസോഫ്റ്റിന്റെ വെബ്‌സൈറ്റില്‍ മുന്‍കൂര്‍ ബുക്കിങ് അറിയിപ്പ് വന്നെങ്കിലും വൈകാതെ അത് പിന്‍വലിച്ചു.
അമേരിക്കയിലെ മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ എ.ടി. ആന്‍ഡ് ടി. വഴിയായിരിക്കും ആദ്യവിപണനം എന്നും അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.
മുന്‍കൂര്‍ ബുക്കിങ് പിന്‍വലിക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും അടുത്ത ആഴ്ചതന്നെ 'വലിയ നോക്കിയ' എത്തുമെന്നാണ് എ.ടി. ആന്‍ഡ് ടി. അധികൃതര്‍ പറയുന്നത്.
മൈക്രോസോഫ്റ്റ്, നോക്കിയ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ബിസിനസ് തന്ത്രമായും ഈ പിന്‍വലിയലിനെ വ്യാഖ്യാനിക്കുന്നവരുണ്ട്.
സംഗതി എന്തായാലും സാംസങ് ഗ്യാലക്‌സി നോട്ട് 3, എച്ച്.ടി.സി. വണ്‍ മാക്‌സ്, എല്‍.ജി. ഒപ്റ്റിമസ് ജി പ്രോ, സോണി എക്‌സ്പീരിയ സെഡ് അള്‍ട്ര എന്നിവയ്ക്ക് ലൂമിയ 1520 വെല്ലുവിളിയുയര്‍ത്തും.
സ്‌ക്രീന്‍ വലിപ്പം എന്ന ഒറ്റക്കാരണത്താല്‍ തങ്ങളെ കൈവിടുന്നവരെ നോക്കിയയ്ക്ക് ഈ മോഡല്‍ വഴി കൂടെനിര്‍ത്താനാകും.
40 മെഗാ പിക്‌സലിന് മുകളിലുള്ള ക്യാമറ ഫോണില്‍ ഉള്‍പ്പെടുത്തിയപ്പോഴും അഞ്ച് ഇഞ്ചെങ്കിലും ഡിസ്‌പ്ലെ നല്‍കാന്‍ നോക്കിയ തയ്യാറാകാത്തത് ആരാധകരുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. വലിയ റെസലൂഷനിലുള്ള ചിത്രങ്ങള്‍ വലിയ സ്‌ക്രീനില്‍ കാണണമെന്ന ആവശ്യം സ്വാഭാവികം മാത്രം.

മൊബൈല്‍ ഫോണ്‍ സേവനം ആരംഭിച്ച കാലംമുതല്‍ നമ്പര്‍വണ്‍ കമ്പനിയായിരുന്നു നോക്കിയ. അന്നുമുതലുള്ള ഉപഭോക്താക്കള്‍ പുതിയ മോഡലുകള്‍ മാറിമാറി പരീക്ഷിച്ചു. അവര്‍ അങ്ങനെ 'നോക്കിയ ആരാധകരായി' മാറി.
പിന്നീടുവന്ന കമ്പനികള്‍ കൂടുതല്‍ സവിശേഷതകളുള്ള ഫോണുകള്‍ എത്തിച്ചപ്പോള്‍, ഇവര്‍ക്ക് നോക്കിയയെ കൈവിടാനും വയ്യ, മറ്റ് സൗകര്യങ്ങള്‍ ഒപ്പം വേണമെന്നുമായി.
ഈ ആവശ്യങ്ങള്‍ തിരിച്ചറിയാനും അതിനനുസരിച്ച് മാറാനും മടിച്ചതോടെ 'ആരാധകരില്‍' നല്ലൊരു ശതമാനം നോക്കിയയെ കൈവിട്ടു. ഒടുവില്‍ കമ്പനി മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നതുവരെയായി കാര്യങ്ങള്‍.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 'ലൂമിയ' ശ്രേണിയിലെ പുതിയ ഫോണുകള്‍ നോക്കിയയ്ക്ക് മികച്ച വിപണിവിഹിതം നേടിക്കൊടുക്കുന്നുണ്ട്. കമ്പനി വില്‍ക്കുന്ന മോഡലുകളില്‍ ഏറ്റവുമധികം ചെലവാകുന്നതും 'ലൂമിയ' ശ്രേണിയില്‍ ഉള്ളതാണ്. ഉപഭോക്താവിന്റെ ഇഷ്ടമറിഞ്ഞ് പ്രവര്‍ത്തിച്ചപ്പോള്‍ അതിന്റെ ഗുണം ലഭിച്ചെന്ന് വ്യക്തം.
നവംബര്‍ 15 നുശേഷം അമേരിക്കന്‍ വിപണിയില്‍ എത്തുന്ന 'ലൂമിയ 1520' ഈവര്‍ഷം അവസാനിക്കുന്നതിന് മുമ്പുതന്നെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വിപണികളിലും എത്തുമെന്ന് ഉറപ്പാണ്.
ആപ്പിള്‍ ഐഫോണിന്റെ പുതിയ മോഡലുകള്‍ അമേരിക്കയില്‍ അവതരിപ്പിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അബുദാബിയില്‍ നോക്കിയ ടാബ്‌ലറ്റ് ഉള്‍പ്പെടെയുള്ള മോഡലുകള്‍ അവതരിപ്പിച്ചത് ഇവിടത്തെ വന്‍വിപണി ലക്ഷ്യംവെച്ചായിരുന്നു. എങ്കിലും ഈ മോഡലുകള്‍ ആദ്യം ഇറങ്ങുക അമേരിക്കയില്‍ത്തന്നെ ആയിരിക്കുമെന്ന് വ്യക്തമായിരുന്നു.
പതിവില്‍നിന്ന് വ്യത്യസ്തമായി പുതിയ ഐഫോണുകളും വളരെപ്പെട്ടെന്ന് ഇന്ത്യയിലും എത്തിക്കഴിഞ്ഞു.
ഇനി, ലൂമിയ 1520 യുടെ സ്‌പെസിഫിക്കേഷനുകളും അമേരിക്കയില്‍ പ്രതീക്ഷിക്കുന്ന വിലയും പരിശോധിക്കാം.
വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിരുന്നത് പ്രകാരം സേവന ദാതാക്കളുമായി രണ്ടുവര്‍ഷത്തെ കരാറില്‍ ഏര്‍പ്പെടുകയാണെങ്കില്‍ 199 ഡോളറും (ഏകദേശം 12,457 രൂപ) അല്ലെങ്കില്‍ 549 ഡോളറും (ഏകദേശം 34,365 രൂപ) ആയിരിക്കും വില.
1920 X 1080 പിക്‌സല്‍ റെസലൂഷനിലുള്ള ആറിഞ്ച് ഫുള്‍ എച്ച്.ഡി. ഡിസ്‌പ്ലേയാണ് ഇതില്‍. കൈയില്‍ ഗ്ലൗസ് ഇട്ടാലും വേണമെങ്കില്‍ നഖംകൊണ്ടും ടച്ച്‌സ്‌ക്രീന്‍ ഉപയോഗിക്കാം. പോറലുകള്‍ തടയാന്‍ ഗൊറില്ല ഗ്ലാസ് 2 ന്റെ സംരക്ഷണവുമുണ്ട്.

2.2 ഗിഗാ ഹെര്‍ട്‌സ് ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 800 ആണ് പ്രൊസസ്സര്‍. 2 ജി.ബി. റാം, ഇന്റേണല്‍ മെമ്മറി 32 ജി.ബി, എക്‌സ്റ്റേണല്‍ മെമ്മറിക്കായി 64 ജി.ബി. വരെയുള്ള മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിക്കാന്‍ സൗകര്യമുണ്ട്. ഇതോടൊപ്പം 7 ജി.ബി. സൈ്ക ഡ്രൈവ് ക്ലൗഡ്‌സ്റ്റോറേജും ലഭിക്കും.
20 മെഗാ പിക്‌സല്‍ പ്യുവര്‍ വ്യൂ ഓട്ടോഫോക്കസ് പ്രധാന ക്യാമറയ്‌ക്കൊപ്പം രണ്ട് എല്‍.ഇ.ഡി. ഫ് ളാഷുകള്‍ ഉണ്ട്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ഉള്‍പ്പെടെ നിരവധി ഫീച്ചറുകള്‍ പുറമേ. ഫുള്‍ എച്ച്.ഡി. വീഡിയോകളും ചിത്രീകരിക്കാം.
1.2 മെഗാ പിക്‌സല്‍ വൈഡ് ആങ്കിള്‍ ക്യാമറയാണ് വീഡിയോ കോളിങ്ങിനായി മുന്‍വശത്ത് ഉള്ളത്.
വിന്‍ഡോസ് ഫോണ്‍ 8 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. പുതിയ അപ്‌ഡേറ്റുകള്‍ ഉള്‍ക്കൊള്ളാനുമാകും.
ബാറ്ററി 3,400 എം.എ.എച്ച്. ഒപ്പം ബില്‍റ്റ് ഇന്‍ വയര്‍ലെസ് ചാര്‍ജറുമുണ്ട്.
ത്രീജി നെറ്റ്‌വര്‍ക്കില്‍ 25.1 മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയം ബാറ്ററി ലഭ്യമാക്കും. 780 മണിക്കൂറാണ് സ്റ്റാന്‍ഡ്‌ബൈ സമയം. വീഡിയോ പ്ലേബാക്ക് 10.8 മണിക്കൂറും മ്യൂസിക് പ്ലേബാക്ക് 124 മണിക്കൂറുമാണ്.
162.8 മില്ലീമീറ്റര്‍ നീളവും 85.4 മില്ലീമീറ്റര്‍ വീതിയും 8.7 മില്ലീമീറ്റര്‍ കനവുമുള്ള ഫോണിന്റെ ഭാരം 209 ഗ്രാം. മഞ്ഞ, വെള്ള, കറുപ്പ്, ഗ്ലോസി റെഡ് എന്നീ നിറങ്ങളിലാണ് 'ലൂമിയ 1520' എത്തുക.
No comments:
Post a Comment