യോള സ്മാര്‍ട്ട്‌ഫോണ്‍ നവംബര്‍ 27 ന്
നോക്കിയ പാതിവഴിക്ക് ഉപേക്ഷിച്ച മീഗോ ( MeeGo ) മൊബൈല്‍ പ്ലാറ്റ്‌ഫോമിനായി പ്രവര്‍ത്തിച്ചിരുന്ന സോഫ്റ്റ്‌വേര്‍ എന്‍ജിനിയര്‍മാരാണ് 2011 ല്‍ പുറത്തുവന്ന് യോള ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിച്ചത്. മീഗോ പ്ലാറ്റ്‌ഫോമിനെ അവര്‍ 'സെയ്ല്‍ഫിഷ് ഒഎസ്' ( Sailfish OS ) ആയി വികസിപ്പിച്ചു.
സെയ്ല്‍ഫിഷ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണാണ് യോള. ഈ വര്‍ഷംതന്നെ യോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിക്കുമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. യോള ഫോണിന് 136 രാജ്യങ്ങളില്‍ നിന്ന് മുന്‍കൂര്‍ ഓര്‍ഡര്‍ ലഭിച്ച കാര്യം ആഗസ്തില്‍ യോള ലിമിറ്റഡ് അധികൃതര്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ആദ്യ യോള ഫോണ്‍ നവംബര്‍ 27 ന് ഹെല്‍സിങ്കിയില്‍ വിപണിയിലെത്തുമെന്ന് യോള കമ്പനി ട്വിറ്ററിലാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. 399 യൂറോ (ഏതാണ്ട് 34,000 രൂപ) ആയിരിക്കും ഫോണിന്റെ വിലയെന്ന് കമ്പനിയുടെ വെബ്ബ്‌സൈറ്റ് സൂചിപ്പിക്കുന്നു.
മുന്‍കൂര്‍ ബുക്കുചെയ്ത 450 പേര്‍ക്ക് നവംബര്‍ 27 ന് യോള ഫോണ്‍ നല്‍കും. ബുക്കുചെയ്ത ബാക്കിയുള്ളവര്‍ക്ക് ഡിഎന്‍എ കൗപ്പ ഔട്ട്‌ലെറ്റുകളില്‍നിന്ന് ഡിസംബര്‍ ആദ്യം ഫോണ്‍ ലഭിക്കുമെന്നും വെബ്ബ്‌സൈറ്റ് അറിയിച്ചു.
540 X 960 പിക്‌സലുകളോടുകൂടിയ 4.5 ഇഞ്ച് ഡിസ്‌പ്ലെയായിരിക്കും ഫോണിനെന്ന കാര്യം ഇതിനകം യോള വെളിപ്പെടുത്തിയിട്ടുണ്ട്. 1.4 GHz ഡ്യുവല്‍ കോര്‍ ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ പ്രൊസസര്‍, 1 ജിബി റാം, 16 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് (അത് എസ്ഡി കാര്‍ഡുപയോഗിച്ച് വര്‍ധിപ്പിക്കാം. പക്ഷേ, എത്രവരെ എന്ന് പറഞ്ഞിട്ടില്ല) തുടങ്ങിയവയാണ് മറ്റ് സ്‌പെസിഫിക്കേഷനുകള്‍ .
2100 mAh ബാറ്ററി ഊര്‍ജം പകരുന്ന യോളാ ഫോണിലെ മുഖ്യക്യാമറ 8 മെഗാപിക്‌സലും, മുന്‍ക്യാമറ 2 മെഗാപിക്‌സലും ആയിരിക്കും. മറ്റിവെയ്ക്കാവുന്ന സ്മാര്‍ട്ട് കവറോടുകൂടിയാകും ഫോണെത്തുക.
No comments:
Post a Comment