ലാവയില്‍നിന്ന് ഡ്യുവല്‍ സിം ടാബ്‌ലറ്റ്

ഇന്ത്യന്‍ കമ്പനിയായ ലാവ തങ്ങളുടെ ആദ്യ ഡ്യുവല്‍ സിം ടാബ്‌ലറ്റ് പുറത്തിറക്കി. 'കണക്ട്' റെയ്ഞ്ചില്‍പ്പെട്ട ഈ പുതുതലമുറക്കാരന്റെ പേര് ലാവ ഇ-ടാബ് ഐവറി. ( Lava E-Tab Ivory ). വില 10,199 രൂപ.
മുന്‍ഗാമികളായ ഇ-ടാബ്, ഇ-ടാബ് കണക്ട്, ഇ-ടാബ് സെഡ് 7 എസ് ( E-TabZ7S ) എന്നിവയുമായുള്ള പ്രധാന വ്യത്യാസം ഐവറിയില്‍ രണ്ട് സിം കാര്‍ഡുകള്‍ ( 3G + 2G ) ഉപയോഗിക്കാമെന്നതുതന്നെയാണ്.
ഹൈഡെഫനിഷന്‍ വീഡിയോകള്‍ കാണാവുന്ന 1024 X 600 പിക്‌സല്‍ റെസലൂഷനോട് കൂടിയ ഏഴിഞ്ച് ടി.എഫ്.ടി. എല്‍.സി.ഡി. സിസ്‌പ്ലേയാണ് ഐവറിയുടേത്. ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീനാണ് ഓപ്പറേറ്റിങ് സിസ്റ്റം. മീഡിയാടെക്കിന്റെ 1.2 ഗിഗാ ഹെര്‍ട്‌സ് ഡ്യൂവല്‍ കോര്‍ പ്രോസസ്സറാണ് ടാബിന് കരുത്തേകുന്നത്.
മീഡിയാടെക്കുമായുള്ള സഹകരണം തങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നുവെന്ന് 'ലാവ' സ്ഥാപകരിലൊരാളും ഡയറക്ടറുമായ എസ്.എന്‍. റായ് പറയുന്നു.
വണ്‍ ജി.ബി. റാമും നാല് ജി.ബി. ഇന്റേണല്‍ മെമ്മറിയും ഐവറിയില്‍ ഉണ്ട്. 32 ജി.ബി. വരെയുള്ള മൈക്രോ എസ്.ഡി. കാര്‍ഡ് മെമ്മറി വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കാനാകും.

രണ്ട് മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും 0.3 മെഗാപിക്‌സലിന്റെ മുന്‍ക്യാമറയും ഇതിലുണ്ട്. 3000 എം.എ.എച്ച്. ബാറ്ററി അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായ ഉപയോഗത്തിന് പ്രാപ്തമാണെന്ന് കമ്പനി അവകാശപ്പെടുന്നു.
വൈഫൈ, ത്രീജി, ബ്ലൂടൂത്ത്, ജി.പി.എസ്. കണക്ടിവിറ്റി സൗകര്യവുമുണ്ട്. 194 മില്ലിമീറ്റര്‍ നീളവും 120.5 മില്ലിമീറ്റര്‍ വീതിയുമുള്ള ടാബിന്റെ കനം 10.8 മില്ലി മീറ്ററാണ്. ഭാരം 360 ഗ്രാം.
ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ് തുടങ്ങിയവ പ്രീ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഒപ്പം ടോട്ടല്‍ റീ കോള്‍ എച്ച്.ഡി., എന്‍.എഫ്.സി. എച്ച്.ഡി. തുടങ്ങിയ ഗെയിമുകളും.
മൈക്രോമാക്‌സ് ഈ മാസം ആദ്യം Funbook Mini P410 എന്ന ഡ്യൂവല്‍ സിം ടാബ്‌ലറ്റ് പുറത്തിറക്കിയിരുന്നു. 8,820 രൂപ മുതലാണ് ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ ഇതിന്റെ വില. അതിന് പിന്നാലെയാണ് ലാവയുടെ ഡ്യുവല്‍ സിം ടാബ്‌ലറ്റും എത്തുന്ന
No comments:
Post a Comment