15,000 രൂപയ്ക്ക് സോളോ ഫാബ്‌ലറ്റ്

(ഇതിനേക്കാൾ specification ഉള്ള വിലകുറഞ്ഞ ഫോണ്‍ ഇപ്പോഴുണ്ട് , അതുകൂടി അറിഞ്ഞതിനുശേഷം മാത്രം XOLO Q 2000 വാങ്ങാവൂ ) (RAM കുറവാണു)
സോളായുടെ ഏറ്റവും പുതിയ ക്വാഡ്‌കോര്‍ ഫാബ്‌ലറ്റ് ഇന്ത്യന്‍ വിപണിയിലെത്തി. ക്യു 2000 ( Xolo Q2000 ) എന്ന ഈ ഡ്യുവല്‍ സിം ഫാബ്‌ലറ്റ് 14,999 രൂപയ്ക്കാണ് വിപണിയില്‍ ലഭ്യമാവുക. രണ്ട് ജി.എസ്.എം. സിംകാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന ക്യു 2000 ആന്‍ഡ്രോയിഡ് 4.2 ജെല്ലിബീനാണ് ഓപ്പറേറ്റിങ് സിസ്റ്റം.
720 X 1280 റെസല്യൂഷനുള്ള 5.5 ഇഞ്ച് ഐ.പി.എസ്.ഡിസ്‌പ്ലേയാണ് ഇതിലുള്ളത്.
ക്വാഡ് കോര്‍ 1.2 ജിഗാഹെര്‍ട്‌സ് മീഡിയ ടെക് പ്രോസസര്‍, ഒരു ജി.ബി. റാം, എട്ട് ജി.ബി. ഇന്‍ബില്‍റ്റ് സംഭരണശേഷി എന്നിവയാണ് ക്യു 2000 ത്തിന്റെ സവിശേഷതകള്‍. സംഭരണശേഷി 32 ജി.ബി. വരെ വര്‍ധിപ്പിക്കാം.
ബി.എസ്.ഐ. 2 സെന്‍സറും ഫ്ലാഷുമുള്ള 13 മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് ക്യാമറയാണ് ഈ ഫാബ്‌ലറ്റിലുള്ളത്. മുന്‍ഭാഗത്തെ ക്യാമറ രണ്ട് മെഗാപിക്‌സലിന്റേതാണ്.
സോളോ ക്യു 2000 ത്തിന്റെ 2600 എം.എ.എച്ച്. ബാറ്ററി 17 മണിക്കൂര്‍ സംസാരസമയവും 520 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവും നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ക്വാഡ്‌കോര്‍ ശ്രേണിയില്‍പ്പെട്ട ക്യു സീരീസിലെ മറ്റ് ആറ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് പിന്നാലെയാണ് ക്യു 2000 ഫാബ്‌ലെറ്റിന്റെ വരവ്.
വിവിധ വിലനിലവാരത്തില്‍ പെടുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിച്ച് മത്സരത്തില്‍ ഭാഗഭാക്കാവുകയാണ് സോളോയും.
അടുത്തിടെ അവര്‍ പുറത്തിറക്കിയ സോളോ എ.600 ഇതിന് ഉദാഹരണമാണ്. 4.5 ഇഞ്ച് സ്‌ക്രീനുള്ള ഈ സ്മാര്‍ട്ട്‌ഫോണിലും ഇരട്ട സിം ഉപയോഗിക്കാവുന്നതാണ്.
No comments:
Post a Comment