Thursday, January 2, 2014

Gionee Elife E7 for Rs. 26990/-5.5 FHD, 2GB RAM,2.2 Gz Quad Core 16GB Internal Memory, 16mp Camera.

ജിയോണിയുടെ ഇലൈഫ് ഇ7 ; ഇന്ത്യയില്‍ വില 26,999 രൂപ മുതല്‍


ഇന്ത്യയില്‍ വെന്നിക്കൊടി പാറിച്ച പല മൊബൈല്‍ഫോണ്‍ കമ്പനികള്‍ക്കും സ്വന്തമായി നിര്‍മാണ പ്ലാന്റുകളില്ല എന്ന കാര്യം രഹസ്യമൊന്നുമല്ല. ചൈനയില്‍നിന്ന് വന്‍തോതില്‍ ഹാന്‍ഡ്‌സെറ്റുകള്‍ ഇറക്കുമതി ചെയ്ത് സ്വന്തം കമ്പനിയുടെ സ്റ്റിക്കറൊട്ടിച്ചു വിടുകയാണ് മിക്ക കമ്പനികളുടെയും രീതി. 

ഹ്വാവേ, സെഡ്ടിഇ, ജിയോണി തുടങ്ങിയ ചൈന ഹാന്‍ഡ്‌സെറ്റുകളാണ് ഇത്തരത്തില്‍ വേഷം മാറി ഇന്ത്യയിലെത്തിയിരുന്നത്. ഒറിജിനല്‍ ഡിവൈസ് മാനുഫാക്ചറര്‍ (ഒ.ഡി.എം.) എന്നാണ് ഇത്തരം കമ്പനികള്‍ക്കുള്ള പേര്. 

ഇന്ത്യയിലേക്കുളള കയറ്റുമതി അനുദിനം ഉഷാറാകുകയാണെന്ന് കണ്ട ജിയോണി കമ്പനിക്ക് ഒരു ദിവസം ബുദ്ധിയുദിച്ചു. ആരാന്റെ പേരില്‍ ഫോണിറക്കുന്നതിന് പകരം സ്വന്തമായി ഇന്ത്യയില്‍ കച്ചവടം നടത്തിക്കൂടേ എന്നായിരുന്നു ആ ബുദ്ധി. പിന്നെ താമസിച്ചില്ല ഇന്ത്യയിലേക്കുള്ള ഒ.ഡി.എം. ബിസിനസ് ജിയോണി പൂര്‍ണമായി നിര്‍ത്തി. 

2013 ന്റെ തുടക്കം മുതല്‍ കമ്പനി ജിയോണി എന്ന പേരില്‍ തന്നെ ഇന്ത്യയില്‍ ഫോണുകളിറക്കിത്തുടങ്ങി. വില കുറഞ്ഞ ചൈനഫോണുകള്‍ മാത്രം കണ്ടു ശീലിച്ച ഇന്ത്യക്കാര്‍ ആപ്പിള്‍ ഐഫോണിനോട് കിടപിടിക്കുന്ന ജിയോണിയുടെ സ്മാര്‍ട്‌ഫോണുകള്‍ കണ്ട് ശരിക്കും കിടുങ്ങിപ്പോയി. ഇലൈഫ് എന്ന സീരീസില്‍ ഹൈ-എന്‍ഡ് സ്മാര്‍ട്‌ഫോണുകളാണ് കമ്പനി ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. 

മികച്ച ഡിസ്‌പ്ലേയും പെര്‍ഫോര്‍മന്‍സുമുള്ള ഇലൈഫ് ഫോണുകള്‍ നന്നായി സ്വീകരിക്കപ്പെട്ടു. വര്‍ഷമവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇലൈഫ് ഇ7എന്നൊരു ഫോണ്‍ കൂടി ഇന്ത്യക്കാര്‍ക്ക് സമ്മാനിക്കുകയാണ് ജിയോണി.

1920 X1080 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 5.5 ഇഞ്ച് ഫുള്‍-എച്ച്.ഡി. ഡിസ്‌പ്ലേയാണ് ഫോണിന്റെ ഏറ്റവും വലിയ ആകര്‍ഷണം. കല്ലുകൊണ്ടുരച്ചാല്‍ പോലും പോറലേല്‍ക്കാത്ത തേഡ് ജനറേഷന്‍ ഗോറില്ല ഗ്ലാസ് കൊണ്ടാണിതിന്റെ സ്‌ക്രീന്‍ നിര്‍മിച്ചിരിക്കുന്നത്. 


ഡിസ്‌പ്ലേയില്‍ മാത്രമല്ല ഹാര്‍ഡ്‌വേര്‍ കരുത്തിന്റെ കാര്യത്തിലും ഇ7 പുലി തന്നെ. 2.2 ഗിഗാഹെര്‍ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 ക്വാഡ്‌കോര്‍ പ്രൊസസര്‍, രണ്ട് ജി.ബി.റാം, അഡ്രിനോ 330 ജി.പി.യു. എന്നിവയാണ് ഫോണിലുളളത്. 

മൂന്ന് ജി.ബി. റാമുളള ഒരു വെര്‍ഷനും കമ്പനി ഇറക്കിയിട്ടുണ്ട്. മൂന്ന് ജി.ബി. റാമുള്ള ആദ്യ സ്മാര്‍ട്‌ഫോണാണ് ഇ7 എന്ന് ജിയോണി അവകാശപ്പെടുന്നു. 16 ജി.ബി., 32 ജി.ബി. എന്നിങ്ങനെ ഇന്റേണല്‍ മെമ്മറിയുള്ള രണ്ട് വെര്‍ഷനുകള്‍ ഇ7നുണ്ട്. 

ഫോട്ടോയെടുപ്പ് ഇഷ്ടപ്പെടുന്നവരെയും ഇ7 നിരാശരാക്കുന്നില്ല. എല്‍.ഇ.ഡി. ഫ് ളാഷോടുകൂടിയ 16 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയും എട്ട് മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറയുമാണ് ഇതിലുള്ളത്. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണിത്. 

കണക്ടിവിറ്റിക്കായി ത്രിജി അടക്കമുള്ള എല്ലാ സംവിധാനങ്ങളുമുള്ള ഇ7ല്‍ 2500 എം.എ.എച്ച്. ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 

കറുപ്പ്, വെളുപ്പ്, നീല,പച്ച,മഞ്ഞ,ഓറഞ്ച്,പിങ്ക് നിറങ്ങളിലെത്തുന്ന ഈ ഫോണ്‍ പുതുവര്‍ഷത്തില്‍ രാജ്യം മുഴുവന്‍ വല്പനയ്‌ക്കെത്തും. 16 ജി.ബി. വെര്‍ഷന് 26,999 രൂപയും 32 ജി.ബി. വെര്‍ഷന് 29,999 രൂപയുമാണ് വില (ചിത്രങ്ങള്‍ കടപ്പാട് : GIONEE )

No comments:

Post a Comment