4ജി ഫോണുമായി സോളോ എത്തി

501 രൂപയുടെ മൊബൈല്‍ ഫോണുമായി റിലയന്‍സ് രാജ്യത്തെ ഇളക്കിമറിച്ചതോര്‍മ്മയുണ്ടോ? പണക്കാരുടെ കളിപ്പാട്ടമായിരുന്ന മൊബൈല്‍ ഫോണ്‍ എല്ലാവരുടെയും കൈപ്പിടിയിലെത്തിയത് അങ്ങനെയായിരുന്നു. 2003 ലായിരുന്നു അത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷം അത്തരമൊരു വിപ്ലവകരമായ ചുവടുവെപ്പിനൊരുങ്ങുകയാണ് കമ്പനി.
റേഡിയോതരംഗങ്ങളുടെ നാലാംതലമുറയെന്ന വിശേഷണമുള്ള 4ജി സംവിധാനം രാജ്യത്ത് വ്യാപകമാകുന്ന വര്‍ഷമായിരിക്കും 2014. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോം എന്ന കമ്പനി 4ജി ശൃംഖലയ്ക്കാവശ്യമായ ഏകീകൃത ലൈസന്‍സ് നേടിക്കഴിഞ്ഞു. 1,673 കോടി രൂപ പ്രവേശനഫീസ് അടച്ചുകൊണ്ടാണ് റിലയന്‍സ് 4ജി ലൈസന്‍സ് സ്വന്തമാക്കിയത്.
രാജ്യത്തെ 22 ടെലികോം സര്‍ക്കിളുകളിലും 4ജി സേവനം ലഭ്യമാക്കാന്‍ റിലയന്‍സിന് ഇനി സാധിക്കും. നിലവില്‍ ബി.എസ്.എന്‍.എല്ലും എയര്‍ടെല്ലും പരീക്ഷനാടിസ്ഥാനത്തില്‍ 4ജി സേവനം നല്‍കുന്നുണ്ട്. ഡാറ്റ കാര്‍ഡുപയോഗിച്ചാല്‍ മാത്രമേ ഇത് ലഭിക്കൂ എന്നതാണ് പോരായ്മ. അപ്പോഴാണ് സ്മാര്‍ട്‌ഫോണില്‍ സിംകാര്‍ഡുപയോഗിച്ച് 4ജി നല്‍കുന്ന സംവിധാനവുമായി റിലയന്‍സ് വരുന്നത്. മൂന്നു മാസങ്ങള്‍ക്കുള്ളില്‍ റിലയന്‍സിന്റെ 4ജി സംവിധാനം നിലവില്‍ വരുമെന്നാണ് അറിയുന്നത്.
4ജി വന്നിട്ടു കാര്യമില്ലല്ലോ, അത് സ്വീകരിക്കാന്‍ ശേഷിയുളള ഫോണും വേണ്ടേ എന്നാരെങ്കിലും ചോദിക്കുന്നതിന് മുമ്പേ ചാടി വീണിരിക്കുകയാണ് സോളോ. കമ്പനി ഏറ്റവും പുതുതായി പുറത്തിറക്കിയ എല്‍ടി 900 എന്ന സ്മാര്‍ട്‌ഫോണ്‍ 4ജി മോഡലാണ്. 4ജി ഫോണിറക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനി എന്ന ബഹുമതി ഇതോടെ സോളോ സ്വന്തമാക്കി.
സോളോ എന്ന പേര് ഇതുവരെ കേട്ടിട്ടില്ലാത്തവര്‍ക്കായി അല്പം പുരാണം വിളമ്പാം. ഇന്ത്യന്‍ മൊബൈല്‍ കമ്പനിയായ ലാവയുടെ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡാണ് സോളോ. മൈക്രോമാക്‌സ് 'കാന്‍വാസ്' എന്ന പേരിലും, കാര്‍ബണ്‍ 'ടൈറ്റാനിയം' എന്ന പേരിലും സ്മാര്‍ട്‌ഫോണുകളിറക്കിയപ്പോള്‍ , 'സോളോ' എന്ന പേരില്‍ പ്രത്യേക കമ്പനി തന്നെ രൂപവത്കരിച്ചാണ് ലാവ സ്മാര്‍ട്‌ഫോണ്‍ രംഗത്തേക്ക് കടന്നത്. പതിനായിരം തൊട്ട് ഇരുപത്തയ്യായിരം രൂപ വരെയാണ് വില. ഇന്നിപ്പോള്‍ പ്രതിമാസം കാല്‍ ലക്ഷം സോളോ ഫോണുകള്‍ രാജ്യത്ത് വിറ്റഴിയുന്നുണ്ട്.
17,990 രൂപയാണ് സോളോ എല്‍ടി 900 എന്ന ഫോണിന്റെ വില. 4ജി കിട്ടാന്‍ വേണ്ടിമാത്രം ഇത്ര തുക മുടക്കണമോ എന്ന് കരുതുന്നവരുണ്ടാകാം. എന്നാല്‍ ഡിസ്‌പ്ലേ മികവിലും സ്‌പെസിഫിക്കേഷനുകളിലുമൊക്കെ കിടിലന്‍ തന്നെയാണ് എല്‍ടി 900.
720 X 1280 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 4.3 എച്ച്.ഡി. ഐ.പി.എസ്. ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1.5 ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍-കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ എസ്4 പ്രൊസസര്‍, അഡ്രിനോ 225 ജി.പി.യു., ഒരു ജി.ബി. റാം എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ വിശേഷങ്ങള്‍.
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന സിംഗിള്‍ സിം മോഡലാണ് എല്‍ടി 900. ബി.എസ്.ഐ. സെന്‍സറും ഡ്യുവല്‍ എല്‍.ഇ.ഡി. ഫ് ളാഷുമുള്ള എട്ട് മെഗാപിക്‌സല്‍ ക്യാമറയുണ്ട് ഈ ഫോണില്‍. വീഡിയോ കോളിങിനായി ഒരു മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറ വേറെയുമുണ്ട്.
എട്ട് ജി.ബി. ഇന്റേണല്‍ മെമ്മറിയുള്ള ഫോണില്‍ 32 ജി.ബി വരെയുള്ള എസ്.ഡി. കാര്‍ഡ് പ്രവര്‍ത്തിപ്പിക്കാനാകും. 1810 എം.എ.എച്ച്. ബാറ്ററിയാണ് ഫോണിനുള്ളില്‍. 15 മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 362 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.
4ജിക്ക് പുറമെ വൈഫൈ, ജി.പി.എസ്./എ.ജി.പി.എസ്., ബ്ലൂടൂത്ത്, ത്രിജി എന്നിവയാണ് ഈ ഫോണിലുള്ള കണക്ടിവിറ്റി സംവിധാനങ്ങള്‍.
No comments:
Post a Comment