Thursday, January 2, 2014

Karbonn Titanium S4 AMOLED Display Rs.15990

കാര്‍ബണില്‍നിന്ന് ടൈറ്റാനിയം എസ് 4


മൈക്രോമാക്‌സിന് 'കാന്‍വാസ്' എന്നപോലെയാണ് കാര്‍ബണിന് 'ടൈറ്റാനിയം-എസ്' പരമ്പരയിലെ ഫോണുകള്‍. ബഹുരാഷ്ട്രകമ്പനികളെ വെല്ലുവിളിച്ച് നേട്ടമുണ്ടാക്കാന്‍ ഇന്ത്യന്‍ കമ്പനികളുടെ ഈ മോഡലുകള്‍ക്ക് സാധിച്ചു.

തദ്ദേശീയരുടെ പോരാട്ടത്തില്‍ മൈക്രോമാക്‌സാണ് മുന്നിലെത്തിയതെങ്കിലും പുതുവര്‍ഷത്തില്‍ ശക്തമായ മത്സരം നടത്താനാണ് കാര്‍ബണിന്റെ ശ്രമം. മേന്മയേറിയ അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണാണ് വര്‍ഷാദ്യം കാര്‍ബണ്‍ എത്തിക്കുന്നത്. ടൈറ്റാനിയം എസ് 4 ( Titanium S 4 ) എന്ന് പേരിട്ടിരിക്കുന്ന ഇത് ഓണ്‍ലൈന്‍ സ്റ്റോറായ ഫ് ളിപ്കാര്‍ട്ടിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

15,990 രൂപയാണ് വില. മുന്‍കൂര്‍ ബുക്ക് ചെയ്യാമെന്നല്ലാതെ എന്നുമുതല്‍ ലഭ്യമാകുമെന്ന് പക്ഷേ, കമ്പനികള്‍ വ്യക്തമാക്കുന്നില്ല. 4.7 ഇഞ്ച് എച്ച്.ഡി. അമോലെഡ് ഡിസ്‌പ്ലേയാണ് ഇതില്‍. റെസലൂഷന്‍ 1280 X 720 പിക്‌സല്‍. 

രണ്ട് ജി.എസ്.എം.സിമ്മുകള്‍ ഉപയോഗിക്കാം. 1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രോസസ്സറുമുണ്ട്. റാം വണ്‍ ജി.ബി. ഇന്‍ബില്‍റ്റ് മെമ്മറി 4 ജി.ബി. 32 ജി.ബി. വരെയുള്ള മൈക്രോ എസ്.ഡി. കാര്‍ഡും സപ്പോര്‍ട്ട് ചെയ്യും.

13 മെഗാപിക്‌സലിന്റേതാണ് പ്രധാന ക്യാമറ. ഒപ്പം എല്‍.ഇ.ഡി. ഫ് ളാഷും. വീഡിയോ കോളിങ്ങിനായുള്ള മുന്‍ ക്യാമറ രണ്ട് മെഗാപിക്‌സല്‍.ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍. 

1800 എം.എ.എച്ച്. ബാറ്ററി മുഴുദിന ഉപയോഗത്തിന് സഹായിക്കുമോ എന്ന് കണ്ടറിയണം. 135 മില്ലീമീറ്റര്‍ നീളവും 59 മില്ലീമീറ്റര്‍ വീതിയും 7.9 മില്ലീമീറ്റര്‍ കനവുമുള്ള ഫോണ്‍ കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭിക്കും. ഫോര്‍ ജി, എന്‍.എഫ്.സി. സൗകര്യങ്ങള്‍ ലഭ്യമല്ല.

ഡിസംബര്‍ ആദ്യവാരം ടൈറ്റാനിയം-എക്‌സ് എന്ന മോഡല്‍ കാര്‍ബണ്‍ പുറത്തിറക്കിയിരുന്നു. ഫുള്‍ എച്ച്.ഡി. ഡിസ്‌പ്ലേ (1080 X 1920 പിക്‌സല്‍) യുള്ള ഇതിന്റെ വില 18,490 രൂപ. അഞ്ച് ഇഞ്ച് ഡിസ്‌പ്ലേയുള്ള ഇതില്‍ 16 ജി.ബി. ഇന്‍ബില്‍റ്റ് മെമ്മറിയും 13 മെഗാപിക്‌സല്‍, അഞ്ച് മെഗാപിക്‌സല്‍ എന്നിങ്ങനെയുള്ള രണ്ട് ക്യാമറകളുമുണ്ട്.

മൈക്രോമാക്‌സ് കാന്‍വാസ് 4 ആയിരുന്നു ഇതിന്റെ എതിരാളി. കാന്‍വാസ് 4 ന് ഇപ്പോള്‍ 16,500 രൂപയ്ക്ക് താഴെയാണ് വില. ഈ സാഹചര്യത്തിലാകാം അല്പംകൂടി വിലകുറഞ്ഞ മധ്യനിര ഫോണ്‍ അവതരിപ്പിക്കാന്‍ കാര്‍ബണ്‍ തുനിഞ്ഞത്.

No comments:

Post a Comment