ഐഫോണ്‍ 6 സപ്തംബറിലെന്ന് റിപ്പോര്‍ട്ട്

ആപ്പിളിന്റെ പുതിയ ഐഫോണ്‍ അടുത്ത സംപ്തംബറില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. 'ഐഫോണ്‍ 6' ( iPhone 6 ) എന്നാകും അതിന്റെ പേരെന്നും റിപ്പോര്‍ട്ട് പറയുന്നു.
സാംസങിന്റെ മുന്‍നിര സ്മാര്‍ട്ട്‌ഫോണായ ഗാലക്‌സി എസ് 5 ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ്, ഐഫോണ്‍ 6 നെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
4.7 ഇഞ്ച്, അല്ലെങ്കില്‍ 5.5 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ളതാകും ഐഫോണ്‍ 6 എന്ന്, ജപ്പാനിലെ 'നിക്കീ ബിസിനസ് ഡെയ്‌ലി'യാണ് റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തയുടെ ഉറവിടം നിക്കീ വെളിപ്പെടുത്തിയില്ല.
ഉന്നത റിസല്യൂഷനിലുള്ള ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്‌പ്ലേ സ്‌ക്രീനുകള്‍ക്ക്, ജപ്പാനിലെ ഷാര്‍പ്പ്, ജപ്പാന്‍ ഡിസ്‌പ്ലേ, ദക്ഷിണകൊറിയയിലെ എല്‍ജി ഡിസ്‌പ്ലേ എന്നിവിടങ്ങളില്‍നിന്ന് ആപ്പിള്‍ ഓര്‍ഡല്‍ നല്‍കിയതായും റിപ്പോര്‍ട്ട് പറയുന്നു.
2012 സപ്തംബറിലാണ് ഐഫോണ്‍ 5 ആപ്പിള്‍ അവതരിപ്പിച്ചത്. അതിന്റെ രണ്ട് പുതിയ വേര്‍ഷനുകള്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു.
No comments:
Post a Comment